Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിയുടെ ഹാട്രിക്​...

മെസ്സിയുടെ ഹാട്രിക്​ മികവിൽ ബാഴ്​സലോണ ലെവാ​െൻറയെ 5-0ത്തിന്​ തകർത്തു

text_fields
bookmark_border
മെസ്സിയുടെ ഹാട്രിക്​ മികവിൽ ബാഴ്​സലോണ ലെവാ​െൻറയെ 5-0ത്തിന്​ തകർത്തു
cancel

മ​ഡ്രിഡ്​: കഴിഞ്ഞ സീസണിൽ സമ്പൂർണ ജയമെന്ന ബാഴ്​സയുടെ സ്വപ്​നനേട്ടത്തിന്​ വിലുങ്ങുതടിയായ ക്ലബാണ്​ ലെവാ​​െൻറ. അന്ന്​ അത്ഭുത പ്രകടനം കാഴ്​ചവെച്ച അവർ കറ്റാലന്മാരെ 5-4ന്​ തോൽപിച്ചു. ഒരിക്കലും മറക്കാനാവാത്ത ആ തിരിച്ചടിക്ക്​ ​േഗാൾമഴകൊണ്ട്​ മറുപടി നൽകി മെസ്സിയും കൂട്ടുകാരും. മൂന്നു ഗോൾ നേടിയും രണ്ടു ഗോളിന്​ വഴിയൊരുക്കിയും ലയണൽ മെസ്സി ഇന്ദ്രജാലം തീർത്തപ്പോൾ, ലെവാ​​​െൻറക്കെതിരെ ബാഴ്​സലോണക്ക്​ 5-0ത്തി​​െൻറ ആവേശ ജയം.

മെസ്സിയുടെ കരിയറിലെ 31ാം ഹാട്രിക്കാണിത്​. മുന്നിലുള്ളത്​ അർജൻറീനൻ താരത്തി​​െൻറ മുഖ്യ എതിരാളി ക്രിസ്​റ്റ്യാനോ റൊണാൾഡോ (34) മാത്രം. ത്രില്ലർ ജയത്തോടെ, 34 പോയൻറുമായി ബാഴ്​സലോണ ഒന്നാം സ്​ഥാനം നിലനിർത്തി. കഴിഞ്ഞ ദിവസം ജ​ിറോണയെ 2-0ത്തിന്​ തോൽപിച്ച സെവിയ്യയും റിയൽ വയ്യാഡോളിഡിനെ 3-2ന്​ തോൽപിച്ച അത്​ലറ്റികോ മഡ്രിഡും 31 പോയൻറുമായി രണ്ടും മൂന്നും സ്​ഥാനത്തുണ്ട്​.

35ാം മിനിറ്റിൽ ലൂയി​ സുവാരസി​​െൻറ​ ഗോളിന്​ വഴിയൊരുക്കിയാണ്​ മെസ്സി തുടങ്ങുന്നത്​. പിന്നാലെ 43, 47, 60 മിനിറ്റുകളിൽ ഹാട്രിക്​ തികച്ചു. ഒടുവിൽ 88ാം മിനിറ്റിൽ പി​െക്വയുടെ ഗോളിനും വഴിയൊരുക്കിയത്​ മെസ്സി തന്നെ. സീസണിൽ മെസ്സിയുടെ 14ാം ഗോളാണിത്​. അസിസ്​റ്റിലും (10) ഗോളിലും (14) സീസണിൽ രണ്ടക്കം തികക്കുന്ന ആദ്യ താരവും മെസ്സിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballLaligaLionel Messimalayalam newssports newsFC Barcelona
News Summary - Lionel Messi scored a hat-trick and set up another two as Barcelona thrashed La Liga on Sunday- Sports news
Next Story