മെ​സ്സി​ക്ക്​ പ​രി​ക്ക്​; ര​ണ്ടാ​ഴ്​​ച വി​ശ്ര​മം

23:31 PM
05/08/2019
messi-050819.jpg
ബാ​ഴ്​​സ​ലോ​ണ: കാ​ൽ​വ​ണ്ണ​യി​ൽ പ​രി​ക്കേ​റ്റ ല​യ​ണ​ൽ മെ​സ്സി​ക്ക്​ ര​ണ്ടാ​ഴ്​​ച വി​ശ്ര​മം. സ്​​പാ​നി​ഷ്​ ലാ ​ലി​ഗ സീ​സ​ണി​ന്​ മു​ന്നോ​ടി​യാ​യി ബാ​ഴ്​​സ​ലോ​ണ അ​മേ​രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ന്​ പു​റ​പ്പെ​ടും മു​മ്പാ​ണ്​ മെ​സ്സി​യു​ടെ പ​രി​ക്ക്​ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത്. ഇ​തോ​ടെ ​അ​മേ​രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ൽ​നി​ന്നും താ​ര​​ത്തെ ഒ​ഴി​വാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ആ​ഴ്​​സ​ന​ലി​നെ​തി​രെ മെ​സ്സി ക​ളി​ച്ചി​രു​ന്നി​ല്ല. ബു​ധ​നാ​ഴ്​​ച നാ​പോ​ളി​ക്കെ​തി​രെ​യാ​ണ്​ ബാ​ഴ്​​സ​യു​ടെ മ​ത്സ​രം. ലാ ​ലി​ഗ സീ​സ​ണി​ന്​ 17ന്​ ​കി​ക്കോ​ഫ്​ കു​റി​ക്കും. 
Loading...
COMMENTS