Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിയെന്നെ മികച്ച...

മെസ്സിയെന്നെ മികച്ച കളിക്കാരനാക്കി –ക്രിസ്​റ്റ്യാനോ

text_fields
bookmark_border
messi-and-ronalado
cancel

ലി​സ്​​ബ​ൺ: ല​യ​ണ​ൽ മെ​സ്സി​യോ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യോ? ലോ​ക ഫു​ട്​​ബാ​ളി​ൽ ഇ​ന്നു​ള്ള ക​ള ി​ക്കാ​രി​ൽ കേ​മ​ൻ ആ​രാ​ണെ​ന്ന കാ​ര്യ​ത്തി​ൽ ച​ർ​ച്ച തു​ട​ങ്ങി​യി​ട്ട്​ കാ​ല​ങ്ങ​ളേ​റെ​യാ​യി. പൊ​തു​സ​മൂ ​ഹ​ത്തി​​െൻറ മു​ന്നി​ൽ ‘ശ​ത്രു​ക്ക​ൾ’ ആ​യ ഇ​രു​വ​രും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച്​ ക്രി​സ്​​റ്റ ്യാ​നോ പോ​ർ​ചു​ഗീ​സ്​ ടി.​വി ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ്​ ഇ​പ്പോ​ൾ കാ​യി​ക​ലോ​ക​ത്ത്​ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.

ത​ന്നെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​ക്കി മാ​റ്റി​യ​തി​നു​പി​ന്നി​ൽ മെ​സ്സി വ​ഹി​ച്ച പ​ങ്ക്​ വ​ള​െ​ര വ​ലു​താ​ണെ​ന്നാ​യി​രു​ന്നു ​ക്രി​സ്​​റ്റ്യാ​നോ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ‘‘മെ​സ്സി​യു​ടെ ഫു​ട്​​ബാ​ൾ ക​രി​യ​റി​നെ​യും അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി​യ നേ​ട്ട​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ന്ന വ്യ​ക്തി​യാ​ണ് ഞാ​ൻ. വ​ള​രെ​യ​ധി​കം പ്ര​ശം​സി​ക്ക​പ്പെ​ട്ട ഒ​രു ‘ശ​ത്രു​ത’​യാ​യി​രു​ന്നു ഞ​ങ്ങ​ളു​ടേ​ത്. മെ​സ്സി​യു​മാ​യു​ള്ള ആ​രോ​ഗ്യ​പ​ര​മാ​യ മ​ത്സ​രം ഞാ​ൻ ഏ​റെ ആ​സ്വ​ദി​ച്ചി​ട്ടു​ണ്ട്.

താ​ൻ സ്​​പെ​യി​ൻ വി​ട്ട്​ ഇ​റ്റ​ലി​യി​ലേ​ക്കു​ കൂ​ടു​മാ​റി​യ​പ്പോ​ൾ മെ​സ്സി നി​രാ​ശ​നാ​യി​രു​ന്നു’’ -ക്രി​സ്​​റ്റ്യാ​നോ പ​റ​ഞ്ഞു. 15 വ​ർ​ഷ​മാ​യി മെ​സ്സി​യോ​ടൊ​പ്പം മി​ക​ച്ച പ്ര​ഫ​ഷ​ന​ൽ ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു​മി​ച്ച്​ അ​ത്താ​ഴം ക​ഴ​ി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും അ​ത്​ ഭാ​വി​യി​ൽ ന​ട​ന്നു​കൂ​ടെ​ന്നി​ല്ലെ​ന്നും ക്രി​സ്​​റ്റ്യാ​നോ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoLionel Messimalayalam newssports news
News Summary - Lionel Messi made me a better player, says Cristiano Ronaldo -sports news
Next Story