Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്രസീൽ കോച്ച്...

ബ്രസീൽ കോച്ച് ടിറ്റേയോട്​ മെസ്സി​ ‘ഷട്ട്​ അപ്പ്’ പറഞ്ഞെന്ന്​​

text_fields
bookmark_border
ബ്രസീൽ കോച്ച് ടിറ്റേയോട്​ മെസ്സി​ ‘ഷട്ട്​ അപ്പ്’ പറഞ്ഞെന്ന്​​
cancel

റിയാദ്​: മൂന്നുമാസത്തെ ഇടവേളക്കു ശേഷം ദേശീയ ടീം കുപ്പായത്തിലേക്ക്​ തിരിച്ചെത്തിയ ലയണൽ മെസ്സിയുടെ ചിറകടിയിൽ ഉയിർത്തെഴുന്നേറ്റ അർജൻറീനയുടെ വിജയദിനമായിരുന്നു കഴിഞ്ഞ രാത്രി. റിയാദിൽ നടന്ന സൂപ്പർ ക്ലാസികോയിൽ അയൽക്കാരു ം പാരമ്പര്യ വൈരികളുമായ ബ്രസീലിനെ അർജൻറീന മെസ്സിയുടെ ഗോളിൽ വീഴ്​ത്തിയപ്പോൾ ലോകമെങ്ങുമുള്ള ആരാധകർക്ക്​ തി രിച്ചുവരവി​​െൻറ ആഘോഷമായി. സൂപ്പർ താരങ്ങളടങ്ങിയ ബ്രസീലിനെ അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു കളത്തിൽ മെസ്സിയും പുതുനിരയും പുറത്തെടുത്തത്​. 13ാം മിനിറ്റിൽ മെസ്സിയുടെ പെനാൽറ്റി കിക്ക്​ ഗോളി അലിസൺ തടഞ്ഞി​ട്ടെങ്കിലും റീബൗണ്ട്​ പന്ത്​ വലയിലാക്കി വിജയം കുറിച്ചു. ​

ബ്രസീലി​​െൻറ ​ഗബ്രിയേൽ ജീസസ്​ പെനാൽറ്റി പാഴാക്കിയതിനു പിന്നാലെയായിരുന്നു ഈ ഗോൾ. എന്നാൽ, കളിക്കു പിന്നാലെ വിവാദത്തിനും കി​ക്കോഫ്​ കുറിച്ചു. ബ്രസീൽ കോച്ച്​ ടിറ്റെ​യോട്​ മെസ്സി വായടക്കാൻ പറഞ്ഞതാണ്​ ആരാധകലോകത്തെ പുതുവിവാദം. ഫൗൾചെയ്​ത മെസ്സിക്ക്​ മഞ്ഞക്കാർഡ്​ നൽകണമെന്ന്​ റഫറിയോട്​ ആവശ്യപ്പെട്ടപ്പോൾ തനിക്കുനേരെ തിരിഞ്ഞ്​ ‘ഷട്ട്​ അപ്​’ പറഞ്ഞുവെന്നാണ്​ ടിറ്റെയുടെ ആരോപണം. ‘ഇക്കാര്യത്തില്‍ പരാതി പറയാന്‍ എനിക്ക്​ അവകാശമുണ്ട്. മത്സരത്തില്‍ ഭയമില്ലാത്ത റഫറിയാണ് വേണ്ടത്. അല്ലെങ്കില്‍ മെസ്സിയുടെ വഴിക്കാകും റഫറിയുടെ തീരുമാനം’ - ടിറ്റെ ആരോപിച്ചു.

മൂന്നു മാസത്തെ ഇടവേളക്ക്​ ശേഷം ദേശീയ കുപ്പായത്തിൽ മടങ്ങിയെത്തിയ മെസ്സി മികച്ച ഫോമിലായിരുന്നു. പന്ത്​ കൂടുതൽ സമയം കൈവശം വെച്ചത്​ ​െസലസാവോസാണെങ്കിലും അർജൻറീന ഗോൾകീപ്പർക്ക്​ വെല്ലുവിളി ഉയർത്താൻ മഞ്ഞപ്പടയുടെ ​മുന്നേറ്റ നിരക്കായില്ല. രണ്ടാം പകുതിയിൽ മെസ്സിയു​െട നേതൃത്വത്തിലുള്ള അർജൻറീന മുന്നേറ്റ നിര നിരവധി തവണ ബ്രസീലിയൻ പോസ്​റ്റിനു​ നേരെ സർജിക്കൽ സ്​ട്രൈക്കുകൾ നടത്തി.

66ാം മിനിറ്റിൽ വലയിലേക്ക്​ പറന്നിറങ്ങിയ മെസ്സിയുടെ ലോങ്​റേഞ്ച്​ ഫ്രീകിക്ക്​ ഗോളി അലിസൺ ബെക്കർ കുത്തിയകറ്റി. അലിസണി​െൻറ മികച്ച സേവുകളാണ്​ ബ്രസീലിയൻ പോസ്​റ്റിൽ കൂടുതൽ ഗോളുകൾ വീഴാതിരിക്കാൻ കാരണമായത്​. തുടർച്ചയായ ആറാം മത്സരത്തിലാണ്​ അർജൻറീന പരാജയമറിയാതെ കുതിക്കുന്നത്​. തിങ്കളാഴ്​ച നടക്കുന്ന അടുത്ത സൗഹൃദ മത്സരത്തിൽ അർജൻറീന ഉറുഗ്വായ്​യെയും ബ്രസീൽ ചൊവ്വാഴ്​ച ദക്ഷിണ കൊറിയയെയും നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiTiteBrazil coach
News Summary - Lionel Messi asks Brazil coach Tite to 'shut his mouth'
Next Story