Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഉത്തരവാദി ഞാൻ; പക്ഷേ...

ഉത്തരവാദി ഞാൻ; പക്ഷേ തിരിച്ച്​ വരും-മെസി

text_fields
bookmark_border
argentina-messi
cancel

മോസ്​കോ: ലോകമെങ്ങുമുള്ള അർജൻറീന ആരാധകരുടെ ഹൃദയം നിലച്ച നിമിഷമായിരുന്നു  അർജൻറീന-​െഎസ്​ലാൻഡ്​ മൽസരത്തിലെ 64ാം മിനിട്ട്​. 1-1 സമനിലയിൽ തുടരുകയായിരുന്ന മൽസരത്തിൽ ലാറ്റിനമേരിക്കൻ ശക്​തികളായ അർജൻറീനക്ക്​ മുന്നിലെത്താൻ ലഭിച്ച നിർണായക പെനാൽട്ടി ലിയോ എന്ന ലയണൽ മെസി പാഴാക്കി നിമഷമായിരുന്നു അത്​. ​മൽസരം സമനിലയിൽ അവസാനിച്ചുവെങ്കിലും മെസി പാഴാക്കിയ പെനാൽട്ടിയെ കുറിച്ചുള്ള ചർച്ചകൾക്ക്​ ഇനിയും അവസാനമായില്ല. ഇപ്പോൾ ഇക്കാര്യത്തിൽ വിശദീകരണവുമായി സാക്ഷാൽ മെസി തന്നെ രംഗത്തെത്തിയിരിക്കുകയാണ്​. 

​െഎസ്​ലൻഡിനെതിരായ പെനൽട്ടി നഷ്​ടപ്പെടുത്തിയതി​ൽ ദു:ഖമുണ്ട്​. പെനാൽട്ടി നേടിയിരുന്നെങ്കിൽ മൽസരംഫലം മറ്റൊന്നാവുമായിരുന്നു. അർജൻറീന അർഹിച്ച വിജയമാണ്​ എ​​​െൻറ പിഴവ്​ കൊണ്ട്​ നഷ്​ടമായത്​. പക്ഷേ അടുത്ത മൽസരത്തിൽ ടീം തിരിച്ചു​വരും-​ മെസി പറഞ്ഞു. 

കളിയുടെ 72 ശതമാനവും പന്ത്​ അർജൻറീനയുടെ കൈവശമായിരുന്നു. എങ്കിലും ഗോളിയെ കബളിപ്പിച്ച്​ വലകുലുക്കാൻ അഗ്യുറോക്ക്​ മാത്രമേ സാധിച്ചുള്ളു. 10 തവണ ​െഎസ്​ലാൻഡ്​ ഗോൾവല നോക്കി മെസി ഷോട്ടുതിർത്തെങ്കിലും നിർഭാഗ്യം മെസിയെ വിടാതെ പിന്തുടരുകയായിരുന്നു. ക്രോയേഷ്യക്കെതിരെ വ്യാഴാഴ്​ചയാണ്​ അർജൻറീനയുടെ രണ്ടാം മൽസരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentinaworld cupLionel Messimalayalam news
News Summary - lional messi on missed penalty-Sports news
Next Story