മെസിക്ക് ഹാട്രിക്; ബാഴ്സലോണക്ക് ജയം
text_fieldsനൗകാമ്പ്: പി.എസ്.വിക്കെതിരായ ചാമ്പ്യൻസ് ലീഗ് മൽസരത്തിൽ ബാഴ്സലോണക്ക് ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ബാഴ്സ പി.എസ്.വിയെ തകർത്തത്. ലയണൽ മെസിയുടെ ഹാട്രിക്കാണ് ബാഴ്സക്ക് ജയമൊരുക്കിയത്. ഡെംബാലെയാണ് മറ്റൊരു ഗോൾ സ്കോറർ.
കളിയുടെ 31ാം മിനുട്ടിൽ തന്നെ ബാഴ്സ മുന്നിലെത്തി. മെസിയുടെ മനോഹരമായൊരു ഫ്രീകിക്ക് പി.എസ്.വിയുടെ വലകുലുക്കി. 74ാം മിനുട്ടിൽ ഒസ്മാൻ ഡെംബാലയിലുടെയായിരുന്നു ബാഴ്സയുടെ രണ്ടാം ഗോൾ. കുടീഞ്ഞോ നൽകിയ പാസുമായി മുന്നേറിയ ഡെംബാല പി.എസ്.വി മിഡ്ഫീൽഡർമാരെ കബളപ്പിച്ച് പന്ത് വലയിലാക്കി.
78ാം മിനുട്ടിൽ മെസി ബാഴ്സയുടെ മൂന്നാം ഗോളും നേടി. റാക്കിറ്റിക്കിൽ നിന്ന് പന്ത് സ്വീകരിച്ച മെസി മൂന്ന് ഡിഫൻഡർമാരെ കബളപ്പിച്ച് അനായാസം േഗാൾ നേടി. 88ാം മിനുട്ടിൽ മിനുട്ടിൽ ഹാട്രിക് സ്വന്തമാക്കി മെസി ബാഴ്സയുടെ സ്കോർ പട്ടിക പൂർത്തിയാക്കി. അതേ സമയം, മൽസരത്തിെൻറ 78ാം മിനുട്ടിൽ ഉമിറ്റിറ്റിക്ക് ചുവപ്പ് കാർഡ് കിട്ടിയത് ബാഴ്സക്ക് തിരിച്ചടിയായി.
