Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ​ഫ്​.​എ ക​പ്പിൽ...

എ​ഫ്​.​എ ക​പ്പിൽ ച​രി​​ത്രം ര​ചി​ച്ച്​ ലി​ങ്ക​ൻ സി​റ്റി

text_fields
bookmark_border
എ​ഫ്​.​എ ക​പ്പിൽ ച​രി​​ത്രം ര​ചി​ച്ച്​ ലി​ങ്ക​ൻ സി​റ്റി
cancel

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ലെ ലീ​ഗ്​ ഫു​ട്​​ബാ​ൾ പൊ​സി​ഷ​നി​ൽ അ​ഞ്ചാ​മ​താ​ണ്​ നാ​ഷ​ന​ൽ ലീ​ഗ്. ഇൗ ​ടൂ​ർ​ണ​മെ​ൻ​റി​ൽ ലി​ങ്ക​ൻ സി​റ്റി എ​ന്ന ക്ല​ബ്​ ക​പ്പ​ടി​ച്ച​ത്​ 1987-88 സീ​സ​ണി​ൽ. പി​ന്നീ​ട്​ ഒ​രി​ക്ക​ലും ചാ​മ്പ്യ​ന്മാ​രാ​കാ​ത്ത കൊ​ച്ചു ടീം ​ഇ​ത്ത​വ​ണ ച​രി​ത്രം കു​റി​ച്ചു. ബേ​ൺ​ലി​യെ​ന്ന ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ വ​മ്പ​ന്മാ​രെ ഒ​രു ഗോ​ളി​ന്​ ​േതാ​ൽ​പി​ച്ച്​ എ​ഫ്​.​എ ക​പ്പ്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇ​ടം​നേ​ടി​യി​രി​ക്കു​ന്നു. 103 വ​ർ​ഷം​മു​മ്പാ​ണ്​ ലീ​ഗി​ൽ ക​ളി​ക്കാ​ത്ത ഒ​രു ടീം, ​എ​ഫ്​.​എ ക​പ്പി​െ​ൻ​റ ക്വാ​ർ​ട്ട​റി​ൽ ഇ​ടം പി​ടി​ക്കു​ന്ന​ത്​. പ്രീ​മി​യ​ർ ലീ​ഗി​ൽ 12ാം സ്​​ഥാ​ന​ത്ത്​ കു​തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ബേ​ൺ​ലി​യു​ടെ റാ​ങ്കി​ങ്ങി​ൽ​നി​ന്ന്​ 81 സ്​​ഥാ​നം താ​ഴെ​യാ​ണ്​ ഡാ​നി കൗ​ലി പ​രി​ശീ​ലി​പ്പി​ക്കു​ന്ന ലി​ങ്ക​ൻ ക്ല​ബ്​. ക​ളി​തീ​രാ​ൻ മി​നി​റ്റു​ക​ൾ താ​ത്രം ബാ​ക്കി​നി​ൽ​ക്കെ (89ാം മി​നി​റ്റ്​) പ്ര​തി​രോ​ധ​ക്കാ​ര​ൻ സീ​ൻ റ​ഗ്ഗ​റ്റ്​  നേ​ടി​യ ഗോ​ളി​ലാ​ണ്​ ലി​ങ്ക​ൻ ക്വാ​ർ​ട്ട​റി​ലെ​ത്തു​ന്ന​ത്​. പ്രീ​മി​യ​ർ​ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രാ​യ ലെ​സ്​​റ്റ​ർ സി​റ്റി മൂ​ന്നാം ഡി​വി​ഷ​ൻ ടീം ​മി​ൽ​വാ​ളി​നോ​ട്​ തോ​റ്റ്​ പു​റ​ത്താ​യി. അ​തേ​സ​മ​യം, ചെ​ൽ​സി 2-0ത്തി​ന്​ വോ​ൾ​വ​ർ​ഹാം​പ്​​റ്റ​ണി​നെ​യും, ടോ​ട്ട​ൻ​ഹാം 3-0ത്തി​ന്​ ഫു​ൾ​ഹാ​മി​നെ​യും തോ​ൽ​പി​ച്ച്  ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി- ഹ​ഡേ​ർ​സ്​​ഫീ​ൽ​ഡ്​ ടൗ​ൺ മ​ത്സ​രം ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fa cupLincoln
News Summary - Lincoln stuns Burnley in historic FA Cup
Next Story