Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമ്പതിൽ ഒമ്പതും ജയിച്ച് ജർമനിയും തോൽവിയറിയാത്ത ഇംഗ്ലീഷ് പടയും റഷ്യൻ ലോകകപ്പിന്
text_fieldsbookmark_border
പാരിസ്: ഒമ്പതു മത്സരങ്ങളിൽ ഒമ്പതും ജയിച്ച് ലോക േജതാക്കളായ ജർമനിയും ഗരത് സൗത്ത് ഗെയ്റ്റിെൻറ തന്ത്രങ്ങളിൽ തോൽക്കാതെ കുതിക്കുന്ന ഇംഗ്ലീഷ് പടയും റഷ്യൻ ലോകകപ്പിലേക്ക്. വടക്കൻ അയർലൻഡിനെ 3-1ന് തോൽപിച്ചാണ് നിലവിലെ ജേതാക്കളായ ജർമനി ലോകമാമാങ്കത്തിലേക്ക് ഗ്രൂപ് ‘സി’യിൽ നിന്ന് യോഗ്യത നേടിയത്. ഗ്രൂപ് ‘എഫി’ൽ സ്ലോവേനിയയെ ഒരു ഗോളിന് തോൽപിച്ചാണ് ഇംഗ്ലണ്ടിെൻറ ലോകകപ്പ് പ്രവേശനം. ജർമനിക്ക് ഒമ്പതു കളിയിൽ 27 പോയൻറായപ്പോൾ, ഇത്രയും മത്സരത്തിൽ ഇംഗ്ലണ്ടിന് 23 പോയൻറാണ്.
ബാസ്റ്റ്യൻ റുഡി, സാഡ്രോ വെങ്ങർ, ജോഷ്വ കിമ്മിച്ച് എന്നിവരാണ് ഗോൾ നേടിയത്. ദുർബലരായ സ്ലോവേനിയക്കെതിരെ കഷ്ടിച്ച് ജയിച്ചാണെങ്കിലും ഇംഗ്ലണ്ട് റഷ്യയിലേക്ക് ടിക്കറ്റെടുത്തു. ഗ്രൂപ് ‘ഇ’യിലെ മത്സരത്തിൽ ബയേൺമ്യൂണിക് സൂപ്പർ താരം ലെവൻഡോവ്സ്കി ഹാട്രിക്കുമായി(18,25, 64) നിറഞ്ഞുനിന്നപ്പോൾ, പോളണ്ട് അർമേനിയയെ 6-1ന് തകർത്തു വിട്ടു. നോർവേ, ഡെന്മാർക്ക്, റുമേനിയ ടീമുകളും വിജയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
-.jpg)