ലിയോൺ അഗസ്റ്റിൻ ബംഗളൂരു എഫ്.സിയിൽ തുടരും
text_fieldsബംഗളൂരു: മലയാളി താരം ലിയോൺ അഗസ്റ്റിൻ അശോകനുമായുള്ള കരാർ പുതുക്കി ബംഗളൂരു എഫ ്.സി. കോഴിക്കോട്ടുകാരനായ യുവതാരവുമായി മൂന്നുവർഷത്തെ കരാറാണ് മുൻ െഎ.എസ്.എൽ ചാ മ്പ്യൻക്ലബ് ഒപ്പിട്ടതെന്നാണ് വിവരം.
ബി.എഫ്.സിയുടെ ബി ടീമിലൂടെ പ്രതിഭ തെളിയ ിച്ച ലിയോൺ മികച്ച ഭാവിതാരമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ സീസണിൽ മികച്ച റിസർവ് താരത്തിനുള്ള ആരാധകരുടെ അവാർഡ് നേടിയിരുന്നു.
െഎ.എസ്.എല്ലിൽ രണ്ട് മത്സരങ്ങളിൽ ബൂട്ട്കെട്ടിയ ലിയോൺ എ.ടി.കെ ക്കെതിരായ ഹോം മാച്ചിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
കോഴിക്കോട് നടന്ന സന്തോഷ്ട്രോഫി ദക്ഷിണ മേഖലാ റൗണ്ടിൽ കേരളത്തിനുവേണ്ടി ഗോളടിച്ചുകൂട്ടിയിരുന്നു. സീനിയർ ടീമിലെ സ്ഥിരം കളിക്കാരനായി കോച്ച് പരിഗണിക്കുന്നതിെൻറ സൂചനയായാണ് പുതിയ കരാർ. മറ്റൊരു മലയാളി വിങ്ങറായ ആഷിഖ് കുരുണിയനൊപ്പം അടുത്ത മൂന്നു സീസണുകളിലും ലിയോൺ ബി.എഫ്.സിയിലുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
