Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right16 വർഷം കാത്തിരിപ്പ്​;...

16 വർഷം കാത്തിരിപ്പ്​; ഒടുവിൽ ലീഡ്​സ്​ പ്രീമിയർ ലീഗിന്​

text_fields
bookmark_border
16 വർഷം കാത്തിരിപ്പ്​; ഒടുവിൽ ലീഡ്​സ്​ പ്രീമിയർ ലീഗിന്​
cancel

​ലണ്ടൻ: 100ാം വാർഷികം ആഘോഷിച്ച ലീഡ്സിനും ആരാധകർക്കും സെഞ്ച്വറി ഗിഫ്​റ്റായി ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ബർത്ത്​. 16വർഷത്തെ ഇടവേളക്കു ശേഷമാണ് ഇംഗ്ലണ്ടിലെ ആദ്യകാല ചാമ്പ്യൻ ക്ലബായ ലീഡ്സ്​ സൂപ്പർ ക്ലബുകളുടെ പോരിടമായ പ്രീമിയർ ലീഗിലേക്ക്​ തിരിച്ചെത്തുന്നത്​. രണ്ടാം ഡിവിഷൻ ലീഗായ ഇംഗ്ലീഷ്​ ചാമ്പ്യൻഷിപ്​ സമാപിക്കാൻ രണ്ട്​ മത്സരം ബാക്കിനിൽക്കെ മാഴ്​സലോ ബിയൽസയുടെ ടീം സീസണിലെ ചാമ്പ്യൻപട്ടം ഉറപ്പിച്ച്​ സ്​ഥാനക്കയറ്റം നേടി.

മുഖ്യ എതിരാളിയായ വെസ്​റ്റ​്​ബ്രോംവിച്​ വെള്ളിയാഴ്​ച രാത്രി തോൽവി വഴങ്ങിയതോടെയാണ്​ ലീഡ്​സി​​െൻറ കിരീടധാരണം ഉറപ്പായത്​. ഇംഗ്ലീഷ്​ ഫുട്​ബാളിലെ സ്ലീപ്പിങ്​ ജയൻറ്​ എന്ന വിശേഷണമുള്ള ലീഡ്​സ്​,  കടവും സാമ്പത്തിക പ്രതിസന്ധിയും കൊണ്ട്​ കൂപ്പുകുത്തിയാണ്​ മുഖ്യധാരയിൽ നിന്നും പിന്തള്ളപ്പെടുന്നത്​. ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൻറ ആദ്യ കാലരൂപമായിരുന്ന ഫസ്​റ്റ്​ ഡിവിഷൻ ലീഗി​​െൻറ അവസാന സീസണി​േലതുൾപ്പെടെ (1991-92) മൂന്നു തവണ ജേതാക്കളായിരുന്നു. 2004ൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും തിരിച്ചടിയായതോടെ തരംതാഴ്​ത്തപ്പെട്ടു.

താരങ്ങൾ, ആസ്​തികൾ, സ്​റ്റേഡിയം, അക്കാദമി എന്നിവ വിറ്റൊഴിവാക്കിയാണ്​ പ്രതിസന്ധിയെ തരണം ചെയ്​തത്​. ക്ലബ്​ പിരിച്ചുവിടാനുള്ള സാഹചര്യങ്ങളിലേക്ക്​ വരെ നീങ്ങിയ സാമ്പത്തിക അരക്ഷിതാവസ്​ഥയിൽ ഉടമകൾ പലവട്ടം മാറി. ഇതിനിടെ, മൂന്നാം ഡിവിഷനിലേക്ക്​ വരെ തരംതാഴ്​ത്തപ്പെട്ടു. 2017ൽ  ക്ലബി​​െൻറ മുഴുവൻ ഉടമസ്​ഥാവകാശം ഇറ്റാലിയൻ ബിസിനസുകാരൻ ആന്ദ്രെ റാഡ്രിസാനിയുടെ കൈകളിലെത്തിയതോടെ പഴയ പ്രതാപത്തിലേക്ക്​ ലീഡ്​സ്​ വീണ്ടും വരികയായിരുന്നു. പുതിയ കോച്ചും കളിക്കാരുമെത്തിത്തുടങ്ങി​യതോടെ 2019ൽ നൂറാം വാർഷികത്തിലേക്ക്​ പുതിയ ലീഡ്​സ്​ അവതരിച്ചു.

ക്ലബ്​ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലംവാങ്ങുന്ന പരിശീലകനായാണ്​ മാഴ്​സലോ ബിയൽസ വന്നത്​. കഴിഞ്ഞ സീസണിൽ മൂന്നം സ്​ഥാനത്തായി പ്രീമിയർ ലീഗ്​ നഷ്​ടമായതി​​െൻറ നഷ്​ടം, ഇക്കുറി കിരീട നേട്ടത്തോടെ തന്നെ നികത്തിയാണ്​ ബിയൽസയും കുട്ടികളും പ്രീമിയർ ലീഗിൽ തിരികെയെത്തുന്നത്​. 2004ൽ അർജൻറീനയെ ഒളിമ്പിക്​സ്​ സ്വർണമെഡലിലേക്കും, കോപ റണ്ണേഴ്​സ്​ അപ്പിലു​ം, പിന്നീട്​ ചിലി​െയ 2010 ലോകകപ്പിലുമെത്തിച്ച ബിയൽസയുടെ വരവ്​ ലീഡ്സിലും ചരിത്രമെഴുതി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eplfootball news
News Summary - Leeds United promoted to Premier League as champions - sports news
Next Story