ലീഗ് കപ്പ്: ലിവർപൂളിനെ തോൽപിച്ച് ചെൽസി
text_fieldsലണ്ടൻ: ലീഗ് കപ്പിൽ ചെൽസിയോട് സ്വന്തം തട്ടകത്തിൽ 2-1ന് തോറ്റ് ലിവർപൂൾ പുറത്തായി. ഒരു ഗോളിന് പിന്നിട്ടുനിന്നതിനു ശേഷമായിരുന്നു ചെൽസിയുടെ തിരിച്ചുവരവ്. പകരക്കാരനായെത്തിയ എഡൻ ഹസാർഡ് ത്രില്ലർ ഗോളുമായി ലിവർപൂളിെൻറ വഴിയടച്ചു.
58ാം മിനിറ്റിൽ ഡാനിയൽ സ്റ്ററിഡ്ജിെൻറ അക്രോബാറ്റിക് ഗോളിൽ കുതിപ്പിനൊരുങ്ങിയ ആൻഫീൽഡുകാർക്ക് പക്ഷേ, സന്തോഷം നീണ്ടുനിന്നില്ല. 79ാം മിനിറ്റിൽ എമേഴ്സൺ പാൽമെയ്റും പിന്നാലെ, എഡൻ ഹസാർഡും (85) കഥകഴിച്ചു.
നേരത്തേ, മാഞ്ചസ്റ്റർ യുനൈറ്റഡും ഡെർബി കൗണ്ടിയോട് തോറ്റ് ലീഗ് കപ്പിൽ നിന്ന് പുറത്തായിരുന്നു. 2-2ന് സമനിലയിലായതിനു പിന്നാലെ ഷൂട്ടൗട്ടിലാണ് തോൽവി. മാഞ്ചസ്റ്റർ സിറ്റി, ആഴ്സനൽ, ടോട്ടൻഹാം പ്രീക്വാർട്ടറിലെത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
