Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലാ ലിഗ വേൾഡ്​:...

ലാ ലിഗ വേൾഡ്​: പന്തുരുളുന്നതും കാത്ത്​ കേരളം 

text_fields
bookmark_border
Melbourne-City-FC-team-members
cancel
camera_alt?????????????????? ???????? ??????? ????.??? ??? ????????

കൊ​ച്ചി: ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ ആ​വേ​ശ​ത്തി​ന്​ പി​ന്നാ​ലെ കേ​ര​ളം മ​റ്റൊ​രു ഫു​ട്​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ പ​ന്തു​രു​ളു​ന്ന​തും കാ​ത്തി​രി​ക്കു​ക​യാ​ണ്. ​ഇ​ന്ത്യ​യി​ലെ പ്ര​ഥ​മ രാ​ജ്യാ​ന്ത​ര പ്രീ​സീ​സ​ൺ ഫു​ട്ബാ​ൾ ടൂ​ർ​ണ​മ​െൻറാ​യ​ ‘ടൊ​യോ​ട്ട യാ​രി​സ്​ ലാ​ലി​ഗ വേ​ൾ​ഡി’​നാ​ണ്​ കൊ​ച്ചി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ​യും ല​യ​ണ​ൽ മെ​സ്സി​യെ​യും പി​ടി​ച്ചു​കെ​ട്ടി​യ അ​നു​ഭ​വ സ​മ്പ​ത്തു​മാ​യെ​ത്തു​ന്ന ലാ ​ലി​ഗ ടീം ​ജി​റോ​ണ എ​ഫ്.​സി, ആ​സ്​േ​ട്ര​ലി​യ​ൻ ലീ​ഗി​ലെ മെ​ൽ​ബ​ൺ സി​റ്റി എ​ഫ്.​സി എ​ന്നി​വ​ർ​ക്കൊ​പ്പം മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ക്ല​ബ്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സും പ്രീ​സീ​സ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മാ​റ്റു​ര​ക്കും. ​ഈ ​മാ​സം 24 മു​ത​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. 

ആ​വേ​ശ​പ്പോ​രി​ന്​ മെ​ൽ​ബ​ൺ സി​റ്റി എ​ഫ്.​സി ടീം ​വ്യാ​ഴാ​ഴ്​​ച കൊ​ച്ചി​യി​ലെ​ത്തി. പ​ന​മ്പി​ള്ളി​ന​ഗ​ർ സ്​​കൂ​ൾ ഗ്രൗ​ണ്ടി​ൽ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ൽ ആ​റു​വ​രെ ടീം ​പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങും. അ​ഹ്​​മ​ദാ​ബാ​ദി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ്​ ശ​നി​യാ​ഴ്​​ച എ​ത്തും. ജി​റോ​ണ എ​ഫ്.​സി 25ന്​ ​എ​ത്തു​മെ​ന്ന്​ അ​റി​യി​ച്ചി​ട്ടു​ണ്ട്. 24ന് ​മെ​ൽ​ബ​ൺ സി​റ്റി​യു​മാ​യാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സി​െൻറ ആ​ദ്യ മ​ത്സ​രം. 28ന് ​ലാ ലി​ഗ ക്ല​ബാ​യ ജി​റോ​ണ എ​ഫ്.​സി​യെ നേ​രി​ടും. 27നാ​ണ് മെ​ൽ​ബ​ൺ സി​റ്റി-​ജി​റോ​ണ എ​ഫ്.​സി മ​ത്സ​രം. 

ക​ഴി​ഞ്ഞ സീ​സ​ണി​ൽ ലാ ​ലി​ഗ​യി​ൽ 14 ജ​യ​വും ഒ​മ്പ​ത്​ സ​മ​നി​ല​യു​മാ​യി പ​ത്താ​മ​താ​യി​രു​ന്നു ജി​റോ​ണ. ആ​സ്​​ട്രേ​ലി​യ​യി​ലെ എ ​ലീ​ഗി​ൽ 13 ജ​യ​വും 4 സ​മ​നി​ല​യു​മ​ട​ക്കം മൂ​ന്നാം സ്​​ഥാ​ന​ത്താ​യി​രു​ന്നു മെ​ൽ​ബ​ൺ.ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ടീ​മാ​യി ടൂ​ർ​ണ​മ​െൻറി​നു​ള്ള കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. 11 മ​ല​യാ​ളി താ​ര​ങ്ങ​ൾ​ ടീ​മി​ൽ ഇ​ടം​നേ​ടി.

സി.​കെ. വി​നീ​ത്, അ​ന​സ്​ എ​ട​ത്തൊ​ടി​ക, എം.​പി. സ​ക്കീ​ർ, പ്ര​ശാ​ന്ത് മോ​ഹ​ൻ, സ​ഹ​ൽ അ​ബ്്ദു​ൽ​സ​മ​ദ്, അ​ബ്്ദു​ൽ​ഹ​ഖ്, അ​ഫ്ദാ​ൽ, എം.​എ​സ്. ജി​തി​ൻ, എം.​എ​സ്. സു​ജി​ത്, ഋ​ഷി​ദ​ത്ത്, ജി​ഷ്ണു എ​ന്നി​വ​രാ​ണ് 31 അം​ഗ സ്​​ക്വാ​ഡി​ൽ ഇ​ടം​നേ​ടി​യ​ത്. ധീ​ര​ജ് സി​ങ്​ അ​ട​ക്കം ടീ​മി​ലെ മൂ​ന്ന് ഗോ​ൾ​കീ​പ്പ​ർ​മാ​രും ഇ​ന്ത്യ​ക്കാ​രാ​ണ്.  ടീ​മി​ൽ പു​തു​താ​യി എ​ത്തി​യ ഫ്ര​ഞ്ച് സ്​ൈ​ട്ര​ക്ക​ർ സ്ലാ​വി​സ സ്​​റ്റൊ​നോ​വി​ച്ച്, സ്​​ലൊ​വീ​നി​യ​ൻ സ്​ൈ​ട്ര​ക്ക​ർ പൊ​പ്​​ലാ​നി​ച്​ എ​ന്നി​വ​ർ​ക്കൊ​പ്പം ബ്ലാ​സ്​​റ്റേ​ഴ്സി​ൽ നി​ല​നി​ർ​ത്തി​യ വി​ദേ​ശ താ​ര​ങ്ങ​ളു​മു​ണ്ട്. 

ടീം: ​ഗോ​ൾ കീ​പ്പ​ർ​മാ​ർ: ന​വീ​ൻ കു​മാ​ർ, ധീ​ര​ജ്​ സി​ങ്, എ​സ്.​ സു​ജി​ത്ത്. ഡി​ഫ​ൻ​ഡ​ർ​മാ​ർ: നെ​മാ​ൻ​ജ പെ​സി​ച്ച്, സി​റി​ൽ കാ​ലി, ലാ​ൽ​റു​വാ​താ​ര, സ​ന്ദേ​ശ് ജി​ങ്കാ​ൻ, അ​ന​സ്​ എ​ട​ത്തൊ​ടി​ക, അ​ബ്​​ദു​ൽ ഹ​ഖ്,​ പ്രീ​തം കു​മാ​ർ, ലാ​ൽ ത​കി​മ, മു​ഹ​മ്മ​ദ്​ റാ​കി​ബ്, ജി​ഷ്​​ണു ബാ​ല​കൃ​ഷ്​​ണ​ൻ. മി​ഡ്​​ഫീ​ൽ​ഡ​ർ​മാ​ർ: ക​റേ​ജ്​ പെ​കൂ​സ​ൺ, കി​സി​റ്റോ, എം.​പി. സ​ക്കീ​ർ, സ​ഹ​ൽ അ​ബ്​​ദു​ൽ​സ​മ​ദ്, ദീ​പേ​ന്ദ്ര​ നേ​ഗി, സൂ​ര​ജ്​ റാ​വ​ത്ത്, കെ. ​പ്ര​ശാ​ന്ത്, ഹ​ളി​ച​ര​ൺ ന​ർ​സാ​രി, ലോ​കെ​ൻ മെ​യ്​​തെ, ഹൃ​ഷി​ദ​ത്ത്, പ്ര​ഗ്യാ​ൻ സു​ന്ദ​ർ. ഫോ​ർ​വേ​ഡു​ക​ൾ: സി.​കെ. വി​നീ​ത്, സ്ലാ​വി​സ സ്​​റ്റൊ​നോ​വി​ച്, പൊ​പ്​​ലാ​നി​ച്, സെ​യ്​​മി​ൻ​ല​ൻ ഡം​ഗ​ൽ, ഖ​ർ​പാ​ൻ, വി.​കെ. അ​ഫ്​​ദാ​ൽ, എം.​എ​സ്. ജി​തി​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:laligamalayalam newssports newsfc Cochinmelben cityKerala News
News Summary - LaLiga World Tournament: Keral awaiting for kick off- sports news
Next Story