Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകേ​ര​ളം ലാ ​ലി​ഗ...

കേ​ര​ളം ലാ ​ലി​ഗ ആ​വേ​ശ​ത്തി​ലേ​ക്ക്;​ കി​ക്കോ​ഫ് 24ന്

text_fields
bookmark_border
കേ​ര​ളം ലാ ​ലി​ഗ ആ​വേ​ശ​ത്തി​ലേ​ക്ക്;​ കി​ക്കോ​ഫ് 24ന്
cancel
camera_alt???????? ???????????????? ????? ?????? ????.?? ??? ?????????? ????????????
കൊ​ച്ചി: കേ​ര​ള​ത്തിൻെറ ക​ളി​ത്ത​ട്ടി​ൽ ഇ​നി ലാ ​ലി​ഗ വ​സ​ന്തം. രാ​ജ്യ​ത്തെ പ്ര​ഥ​മ അ​ന്താ​രാ​ഷ്​​ട്ര പ്രീ ​സീ​സ​ൺ ഫു​ട്ബാ​ൾ ടൂ​ർ​ണ​മ​െൻറി​ന് കൊ​ച്ചി ഒ​രു​ങ്ങി. സ്പാ​നി​ഷ് ക്ല​ബ് ജി​റോ​ണ എ​ഫ്.​സി, ആ​സ്ട്രേ​ലി​യ​ൻ ക്ല​ബ് മെ​ൽ​ബ​ൺ സി​റ്റി എ​ഫ്.​സി എ​ന്നി​വ​ർ​ക്കൊ​പ്പം ആ​തി​ഥേ​യ​രാ​യി കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സും അ​ങ്ക​ത്തി​നി​റ​ങ്ങും. 24, 27, 28 തീ​യ​തി​ക​ളി​ൽ ഫു​ട്ബാ​ളി​െൻറ ലോ​ക​കാ​ഴ്ച​ക​ൾ​ക്കാ​കും ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്​​റ്റേ​ഡി​യം വേ​ദി​യാ​കു​ക.

ലോ​ക​ക​പ്പ് ആ​വേ​ശം കെ​ട്ട​ട​ങ്ങും​മു​മ്പേ, മ​ല​യാ​ളി​ക​ൾ​ക്ക് ല​ഭി​ച്ച കാ​ൽ​പ​ന്ത് വി​രു​ന്നാ​ണ് ലാ ​ലി​ഗ വേ​ൾ​ഡ് ടൂ​ർ​ണ​മ​െൻറ്. മൂ​ന്നു ഭൂ​ഖ​ണ്ഡ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള കാ​ല്‍പ​ന്ത് പോ​രാ​ട്ട​മാ​ണ് കൊ​ച്ചി​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. ആ​സ്ട്രേ​ലി​യ​ൻ എ ​ഡി​വി​ഷ​ൻ ലീ​ഗി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് മെ​ൽ​ബ​ൺ സി​റ്റി എ​ഫ്.​സി കൊ​ച്ചി​യി​ലെ​ത്തു​ന്ന​ത്. ദേ​ശീ​യ കു​പ്പാ​യ​മ​ണി​ഞ്ഞ പ​ല​രും ടീ​മി​ലു​ണ്ട്. അ​തേ​സ​മ​യം, വി​ശ്ര​മം അ​നു​വ​ദി​ച്ച​തി​നാ​ൽ ലോ​ക​ക​പ്പ് സ്ക്വാ​ഡി​ലു​ണ്ടാ​യി​രു​ന്ന യു​വ​താ​രം ഡാ​നി​യ​ർ അ​ർ​സാ​നി ടീ​മി​നൊ​പ്പ​മി​ല്ല.

ലാ ​ലി​ഗ​യി​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ൽ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡി​നെ അ​ട്ടി​മ​റി​ച്ച ടീ​മെ​ന്ന ഖ്യാ​തി​യു​മാ​യാ​ണ് ജി​റോ​ണ എ​ഫ്.​സി എ​ത്തു​ന്ന​ത്. പ​ത്താം സ്ഥാ​ന​ക്കാ​രാ​യെ​ങ്കി​ലും ലാ ​ലി​ഗ​യു​ടെ ച​രി​ത്ര​ത്തി​ൽ മി​ക​ച്ച അ​ര​ങ്ങേ​റ്റ​ക്കാ​രെ​ന്ന പേ​രും സ്വ​ന്ത​മാ​ക്കി​യ ടീ​മാ​ണ് ജി​റോ​ണ. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ മ​ല​യാ​ള​ത്തി​െൻറ പ്ര​തീ​ക്ഷ​യാ​ണ് കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ്. അ​ടു​ത്ത സീ​സ​ണി​ലേ​ക്കു ബൂ​ട്ട്​ കെ​ട്ടു​ന്ന​തി​നു​മു​മ്പ് ക​രു​ത്ത് പ്ര​ക​ടി​പ്പി​ക്കാ​ൻ ബ്ലാ​സ്​​റ്റേ​ഴ്സി​നു ല​ഭി​ക്കു​ന്ന സു​വ​ർ​ണാ​വ​സ​രം കൂ​ടി​യാ​ണി​ത്.  

മ​ത്സ​രം തീ​പാ​റും
ലാ ​ലി​ഗ നി​ല​വാ​ര​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജ​യ​വും പ​രാ​ജ​യ​വും ഗോ​ൾ ശ​രാ​ശ​രി​യും ഫൗ​ളും ഫെ​യ​ർ പ്ലേ​യു​മൊ​ക്കെ ചാ​മ്പ്യ​ൻ​പ​ട്ട​ത്തി​ലേ​ക്കു നി​ർ​ണാ​യ​കം. പ​തി​വു ടൂ​ർ​ണ​മ​െൻറി​െൻറ ആ​ഘോ​ഷ​ക്കാ​ഴ്ച​ക​ൾ​ക്ക​പ്പു​റം മി​ക​ച്ച മ​ത്സ​രം പ്ര​തീ​ക്ഷി​ക്കാം. ജ​യ​ത്തി​ൽ കു​റ​ഞ്ഞ​തൊ​ന്നും ല​ക്ഷ്യ​മി​ടാ​തെ​യും ഗോ​ൾ വ​ഴ​ങ്ങാ​തെ​യും ക​ളി​ച്ചു മു​ന്നേ​റു​ന്ന ടീ​മു​ക​ൾ​ക്ക് ചാ​മ്പ്യ​ൻ​പ​ട്ടം നേ​ടാം. 24ന് ​രാ​ത്രി ഏ​ഴി​ന് ബ്ലാ​സ്​​റ്റേ​ഴ്സും മെ​ൽ​ബ​ൺ സി​റ്റി​യും ത​മ്മി​ലാ​ണ് ഉ​ദ്ഘാ​ട​ന മ​ത്സ​രം. 27ന് ​ജി​റോ​ണ എ​ഫ്.​സി​യും മെ​ൽ​ബ​ൺ സി​റ്റി​യും ഏ​റ്റു​മു​ട്ടും. 28ന് ​അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബ്ലാ​സ്​​റ്റേ​ഴ്സും ജി​റോ​ണ എ​ഫ്.​സി​യും ഏ​റ്റു​മു​ട്ടും. മെ​ൽ​ബ​ൺ സി​റ്റി താ​ര​ങ്ങ​ൾ വൈ​കീ​ട്ട് പ​ന​മ്പി​ള്ളി ന​ഗ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​നം ന​ട​ത്തി. ബ്ലാ​സ്​​റ്റേ​ഴ്സ് ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യെ​ത്തും. 
 

മെ​ൽ​ബ​ൺ എ​ഫ്.​സി
2009ൽ ​സ്​​ഥാ​പി​തം
ആ​സ്​​ട്രേ​ലി​യ​ൻ ‘എ’ ​ലീ​ഗ്​ ടീം
2017-18 ​സീ​സ​ണി​ൽ മൂ​ന്നാം സ്​​ഥാ​നം
ബെ​സ്​​റ്റ്​: അ​ഞ്ചു ത​വ​ണ ഫൈ​ന​ൽ സീ​രീ​സ്​ യോ​ഗ്യ​ത

ജി​റോ​ണ എ​ഫ്.​സി
-1930ൽ ​സ്​​ഥാ​പി​തം
സ്​​പാ​നി​ഷ്​ ലാ ​ലി​ഗ ടീം. 2017-18 ​സീ​സ​ണി​ൽ 10ാം സ്​​ഥാ​നം
​ബെ​സ്​​റ്റ്​: 2016-17 സീ​സ​ൺ സെ​ഗു​ൻ​ഡ ഡി​വി​ഷ​ൻ റ​ണ്ണ​ർ​അ​പ്പ്. 2017ൽ ​ആ​ദ്യ​മാ​യി ലാ ​ലി​ഗ യോ​ഗ്യ​ത

കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​
2014ൽ ​സ്​​ഥാ​പി​തം
​െഎ.​എ​സ്.​എ​ൽ ടീം
2017-18 ​സീ​സ​ണി​ൽ ആ​റാം സ്​​ഥാ​നം
ബെ​സ്​​റ്റ്​: 2014, 2016 ഫൈ​ന​ലി​സ്​​റ്റ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersfootballLaligamalayalam newssports news
News Summary - LaLiga World- Sports news
Next Story