Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലാലിഗ: വലൻസിയയോട് തോറ്റ് ബാഴ്സലോണ

text_fields
bookmark_border
ലാലിഗ: വലൻസിയയോട് തോറ്റ് ബാഴ്സലോണ
cancel

വലൻസിയ: എവേ മത്സരത്തിൽ വലൻസിയയോട് തോറ്റ് ലാലിഗയിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്സലോണ. മറുപടിയില്ലാത്ത രണ്ട് ഗോളി നാണ് വലൻസിയ കരുത്തരായ ബാഴ്സലോണയെ അടിയറവ് പറയിച്ചത്.

48, 77 മിനിറ്റുകളിൽ മാക്സിമിലാനോ ഗോമസാണ് വലൻസിയക്കാ‍യി ഗ ോൾ നേടിയത്. 74 ശതമാനം സമയവും പന്ത് കൈവശം വെച്ചിട്ടും മുന്നേറ്റങ്ങൾ ഗോളിലേക്ക് വഴിതിരിച്ചുവിടാൻ മെസിയും ഗ്രീസ്മാനും അണിനിരന്ന ബാഴ്സലോണക്ക് കഴിയാതെപോയി.

തോറ്റെങ്കിലും പോയിന്‍റ് നിലയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സ. രണ്ടാം സ്ഥാനത്തുള്ള റയൽ മഡ്രിഡിനും ബാഴ്സക്കും 43 പോയിന്‍റ് വീതമുണ്ടെങ്കിലും ഗോൾ ശരാശരിയിലാണ് ബാഴ്സ മുന്നിൽ നിൽക്കുന്നത്.

മറ്റ് മത്സരങ്ങളിൽ സെവിയ്യ 2-0ന് ഗ്രനഡയെയും വിയ്യ റയൽ 2-1ന് അലാവ്സിനെയും തോൽപ്പിച്ചു. എസ്പാന്യോൾ-അത്ലറ്റികോ ബിൽബാവോ മത്സരം 1-1ന് സമനിലയിൽ കലാശിച്ചു.

ഇന്ന് രാത്രി റയൽ മഡ്രിഡും വല്ലഡോലിഡും ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 1.30നാണ് മത്സരം. ജയിച്ചാൽ റയലിന് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - laliga valncia vs barcelona -sports news
Next Story