Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിക്ക്​...

മെസ്സിക്ക്​ തോൽവ​ിയോടെ വരവേൽപ്പ്; ബാഴ്സയെ വീഴ്ത്തി റയൽ ബെറ്റിസ്​

text_fields
bookmark_border
മെസ്സിക്ക്​ തോൽവ​ിയോടെ വരവേൽപ്പ്; ബാഴ്സയെ വീഴ്ത്തി റയൽ ബെറ്റിസ്​
cancel
ബാഴ്​സലോണ: പരിക്കി​​െൻറ​ ഇടവേളക്കുശേഷം തിരിച്ചെത്തിയ ​ലയണൽ മെസ്സിക്ക്​ നൂകാംപിൽ തോൽവ​ിയോടെ വരവേൽപ്പ്​. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 15ാം സ്​ഥാനക്കാരായ റയൽ ബെറ്റിസ്​ 4-3നാണ്​ ചാമ്പ്യന്മാരെ വീഴ്​ത്തിയത്​. കളിയുടെ ആദ്യപകുതിയിൽ തന്നെ ബെറ്റിസ്​ ഇരട്ട ഗോളടിച്ചു.

ജൂനിയർ ഫിർപോ (20), ജാക്വിൻ സാഞ്ചസ്​ (34) എന്നിവരാണ്​ ലക്ഷ്യം കണ്ടത്​. രണ്ടാം പകുതിയിൽ ലയണൽ മെസ്സിയുടെ പെനാൽറ്റി ഗോളിൽ (68) ബാഴ്​സ തിരിച്ചടി തുടങ്ങിയെങ്കിലും റയലി​​െൻറ ഗോൾവേട്ടക്ക്​ വീര്യം കൂടിയേ ഉള്ളൂ. ലോ സെൽസോ (71), സെർജിയോ കനാലസ്​ (83) എന്നിവർ ലീഡുയർത്തി. 79ാം മിനിറ്റിൽ അർതുറോ വിദാലും, ഇഞ്ചുറി ടൈമിൽ മെസ്സിയും സ്​കോർ ചെയ്​തെങ്കിലും ബാഴ്​സയുടെ തോൽവി മാറ്റാനായില്ല.

മറ്റു മത്സരങ്ങളിൽ അത്​ലറ്റികോ മഡ്രിഡ്​ 3-2ന്​ അത്​ലറ്റിക്​ ബിൽബാവോയെ വീഴ്​ത്തി. ഡീഗോ ഗോഡി​​െൻറ ഇഞ്ച്വറി ടൈം ഗോളാണ്​ വിജയമൊരുക്കിയത്​. 24 പോയൻറുമായി ബാഴ്​സ തന്നെ ഒന്നാമത്​. അത്​ലറ്റികോ മഡ്രിഡ്​ (23), അലാവസ്​ (23) എന്നിവർ തൊട്ടുപിന്നിലുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballlaligamalayalam newssports newsFC Barcelona
News Summary - laliga- Sports news
Next Story