റയൽ പരിശീലനത്തിന്; ലാ ലിഗയിൽ കോവിഡ് ടെസ്റ്റ്
text_fieldsമഡ്രിഡ്: സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിെൻറ പരിശീലനം മേയ് 11ന് പുനരാരംഭിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് കളിയും പരിശീലനവും നിർത്തിവെച്ച ടീം അംഗങ്ങൾ വീടുകളിൽ കഴിയുകയായിരുന്നു. മഡ്രിഡിലെ വാൽഡെബാസിലാണ് പരിശീലനത്തിന് സൗകര്യം ഒരുക്കിയത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് സാമൂഹിക അകലം പാലിച്ചാവും കളിക്കാരുടെ പരിശീലനം.
ടീം ഓരോ ബാച്ചായി തിരിഞ്ഞ് ഗ്രൗണ്ടിലെ ഓരോ മേഖലയിലായി പരിശീലനം നടത്തുമെന്ന് ‘മാർക’ റിപ്പോർട്ട് ചെയ്തു. മേയിൽ ലീഗ് സീസൺ പുനരാരംഭിക്കുമെന്നാണ് സൂചന. അതിനു മുേമ്പ ലീഗിലെ മുഴുവൻ താരങ്ങളെയും കോവിഡ് പരിശോധനക്ക് വിധേയമാക്കാൻ സ്പാനിഷ് സർക്കാർ അനുമതി നൽകി. ഇതിെൻറ ഫലം അനുസരിച്ചാവും ലീഗ് കിക്കോഫ് തീയതി നിർണയിക്കുക.
