മാസാണ് ലാ മാസിയ: നാൽപത് പിന്നിട്ട് നക്ഷത്രക്കളരി
text_fieldsബാഴ്സലോണ ക്ലബിെൻറ ആസ്ഥാനമായ നൂ കാമ്പ് സ്റ്റേഡിയത്തിനടുത്ത് കല്ലിൽ കെട്ടിയു ണ്ടാക്കിയ ഒരു പഴയ കെട്ടിടമുണ്ട്. 1702ൽ പണിത ആ കെട്ടിടം പഴയ കറ്റാലൻ ഫാം ഹൗസായിരുന്നു. 197 9 ഒക്ടോബർ 20ന് ആ പഴയ കെട്ടിടത്തിലേക്ക് ഒരുപറ്റം യുവതാരങ്ങൾ പെട്ടിയും തൂക്കി കടന ്നുവന്നു. റോമ അൽബാരൻ, ബെട്രിയു, പെപ് ബോഡ, ഓസ്കാർ ലോസിൻ, ഗ്വില്ലർമോ അമോർ, സെസാർ റെ ാഡോേണ്ടാ തുടങ്ങിയ ആ കൗമാരനിര ആ ദിവസംമുതൽ അവിടെ താമസിച്ച് കളി പഠിക്കാനെത്തിയ തായിരുന്നു. അതൊരു തുടക്കം മാത്രം. പിന്നീട് ഓരോ വർഷവും ലോകഫുട്ബാളിലെ ഭാവിവാഗ് ദാനങ്ങളിൽ പലരുടെയും ഊണും ഉറക്കവും പിന്നെ കരിയറും ചിട്ടപ്പെടുത്തിയ വമ്പൻ കളരിയാ യി അതു മാറി. ലയണൽ മെസ്സി, സാവി ഹെർണാണ്ടസ്, ആന്ദ്രേ ഇനിയസ്റ്റ, ജെറാർഡ് പിക്വെ, സെർജിയോ ബുസ്െക്വറ്റ്സ്, ജോർഡി ആൽബ, പെപ് ഗ്വാർഡിയോള തുടങ്ങി േലാക ഫുട്ബാളിനെ അതിശയിപ്പിച്ച അസാമാന്യ പ്രതിഭാശാലികെള വാർത്തെടുത്ത ബാഴ്സയുടെ ‘ലാ മാസിയ’ അക്കാദമി 40 വർഷം പിന്നിടുേമ്പാൾ ഈ പടയൊരുക്ക ഭൂമിയിൽ പന്തുതട്ടിവളർന്ന് സൂപ്പർതാരങ്ങളായവരുടെ നിര നീളുകയാണ്.
തുടക്കകാലത്ത് ലാ മാസിയ എന്നത് ആ കെട്ടിടത്തിെൻറ കേവലമൊരു പേരായിരുന്നു. കഴിഞ്ഞ നാൽപതു വർഷങ്ങൾ ആ വിളിപ്പേരിനെ അപ്പാടെ മാറ്റിമറിച്ചു. ഫുട്ബാൾ പരിശീലനത്തിനുള്ള കേവലമൊരു അക്കാദമി എന്നതിൽനിന്ന് അതു വളർന്ന് പന്തലിച്ചത് ലോകത്തെ മികച്ച സ്പോർട്സ് അക്കാദമികളിലൊന്നെന്ന നിലയിലേക്ക്. ഇന്ന് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഫുട്ബാൾ പരിശീലനത്തിനൊപ്പം ബാസ്കറ്റ്ബാൾ, ഹാൻഡ്ബാൾ, റോളർ ഹോക്കി, ഫുട്സാൽ സെക്ഷനുകളും ലാ മാസിയയുടെ ഭാഗമാണ്. ‘സ്വപ്നങ്ങൾ ഒരിക്കലും കൈവിടരുത്’ എന്ന മന്ത്രം കുഞ്ഞുതാരങ്ങൾക്കോതിക്കൊടുത്താണ് ലാ മാസിയ അവരെ കരുത്തരാക്കി മാറ്റുന്നത്. പരിശീലനം, വിദ്യാഭ്യാസം, ആേരാഗ്യകരമായ ജീവിതം എന്നിവയിലൂന്നിയാണ് ട്രെയിനിങ് പദ്ധതികൾ.

നാൽപതാം വാർഷികത്തോടനുബന്ധിച്ച് ലാ മാസിയയുടെ ‘ഉള്ളുകള്ളികൾ’ ബാഴ്സലോണ അധികൃതർ കഴിഞ്ഞദിവസം വിഡിയോ ഡോക്യുമെൻററിയിലൂടെ ലോകത്തിന് മുമ്പാകെയെത്തിച്ചിട്ടുണ്ട്. മെസ്സിമാരെ വാർത്തെടുക്കുന്നത് ഏതു രീതിയിലെന്ന് പരിശീലന സ്പോൺസർമാരായ ‘ബെകോ’യുമായി ചേർന്ന് നാല് എപ്പിസോഡായി പുറത്തിറക്കിയ ഡോക്യുമെൻററിയിൽ വിവരിക്കുന്നു. ‘എല്ലാവർക്കും ലാ മാസിയയെ അറിയാം. ബാഴ്സലോണയിൽ കളിക്കുേമ്പാൾ ഫസ്റ്റ് ടീമിലെത്തുകയെന്നതാവും നിങ്ങളുടെ സ്വപ്നം. എല്ലാ കുട്ടികളെയും മികച്ച കളിക്കാരാവാൻ സഹായിക്കുകയാണ് ലാ മാസിയ ചെയ്യുന്നത്.’- മുൻബാഴ്സലോണ താരവും ഇപ്പോൾ ക്ലബിെൻറ യൂത്ത് ഫുട്ബാൾ ഡയറക്ടറുമായ പാട്രിക് ൈക്ലവർട്ട് പറയുന്നു. 2011ൽ നവീകരിച്ച സൗകര്യങ്ങളുമായാണ് ലാ മാസിയ ഇപ്പോൾ തലയുയർത്തി നിൽക്കുന്നത്.
അക്കാദമിയിൽനിന്ന് ലോകഫുട്ബാളിെൻറ നെറുകയിലേക്ക് പന്തടിച്ചുകയറ്റിയ പ്രമുഖരുടെ പേരും ചിത്രങ്ങളും കെട്ടിടത്തിെൻറ മതിലിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഭാവിതാരങ്ങൾക്ക് അവരുടെ വഴിേയ ഡ്രിബ്ൾ ചെയ്തു കയറാനുള്ള പ്രചോദനത്തിനാണിത്. ‘വിനയം, ബഹുമാനം, സംഘബോധം, ഉയരങ്ങളിലെത്താനുള്ള ആഗ്രഹം, തീവ്രശ്രമം എന്നീ ഗുണങ്ങളാണ് ലാ മാസിയ താരങ്ങളിൽ ഞങ്ങൾ ഉറ്റുനോക്കുന്നത്.’- അക്കാദമി ഡയറക്ടർ ജുവാൻേയാ ലൂക്ക് പറയുന്നു. അനിതരസാധാരണ സൗകര്യങ്ങളുടെ ഈ ചിട്ടവട്ടങ്ങളിൽനിന്ന് നവീന തന്ത്രങ്ങളാവാഹിച്ച ഒരുകൂട്ടം പ്രതിഭകൾ കളിയുടെ കനൽപഥങ്ങളിലേക്ക് കുപ്പായമിട്ടിറങ്ങാൻ ഒരുങ്ങിനിൽപുണ്ട്. കാർലോസ് പെരസ്, കാർലെസ് അലേന, റിക്കി പൂയിഗ്, അൻസു ഫാറ്റി എന്നിവർ അടുത്ത അത്ഭുതങ്ങളാവാൻ കെൽപുള്ളവരാണ്. അതാവാൻ കഴിയുമെന്ന് ലാ മാസിയയുടെ കളരിൽ കളിപഠിച്ച് അൻസു ഫാറ്റി തെളിയിച്ചിട്ടുമുണ്ട്.

പ്രാക്ടിസ്, വീണ്ടും പ്രാക്ടിസ്...
60 കളിക്കാർക്കാണ് ഒരു വർഷം അക്കാദമിയിൽ പരിശീലനം നൽകുന്നത്. പുലർച്ച എഴുന്നേറ്റ് വ്യായാമം കഴിഞ്ഞശേഷം രാവിലെ ഏഴു മണിക്ക് പ്രാതൽ. പത്തു മുതൽ ഉച്ചക്ക് 1.30 വരെ പരിശീലനം. 1.30 മുതൽ മൂന്നു വരെ ഉച്ചഭക്ഷണ സമയം. വൈകീട്ട് അഞ്ചു മുതൽ രാത്രി 8.30 വരെ പരിശീലനം. തുടർന്ന് അത്താഴം. ഇതിനിടയിൽ പഠന ക്ലാസുകളും മറ്റും നടക്കും. പോഷകാഹാര വിദഗ്ധരുടെ മേൽനോട്ടത്തിലാണ് താരങ്ങൾക്ക് ഭക്ഷണം വിളമ്പുന്നത്.