ലാ ലിഗ: മാ​രി​യാ​നോ​ക്ക്​ ഡ​ബ​്​​ൾ; റ​യ​ൽ മ​ഡ്രി​ഡി​ന്​ ജ​യം

15:10 PM
07/05/2019

മ​ഡ്രി​ഡ്​: അ​ടു​ത്ത സീ​സ​ണി​ലേ​ക്ക്​ ടീ​മി​നെ ഒ​രു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സി​ന​ദി​ൻ സി​ദാ​ൻ യു​വ​താ​രം മാ​രി​യാ​നോ ഡ​യ​സി​​െൻറ പ്ര​ക​ട​ന​ത്തി​ൽ ഹാ​പ്പി​യാ​ണ്. ഡ​ബ്​​ൾ ഗോ​ളു​മാ​യി ഡി​യ​സ്​ തി​ള​ങ്ങി​യ മ​ത്സ​ര​ത്തി​ൽ വി​യ്യ റ​യ​ലി​നെ 3-2ന്​ ​റ​യ​ൽ മ​ഡ്രി​ഡ്​ തോ​ൽ​പി​ച്ചു. 

ക​രീം ബെ​ൻ​സേ​മ, ഗാ​ര​ത്​ ബെ​യ്​​ൽ എ​ന്നി​വ​രു​ടെ അ​ഭാ​വ​ത്തി​ൽ ബ്രാ​ഹിം ഡിയ​സ്, മാ​രി​​യാ​നോ ഡി​യ​സ്, ലൂ​കാ​സ്​ വാ​സ്​​ക​സ്​ എ​ന്നി​വ​രാ​യി​രു​ന്നു മു​ന്നേ​റ്റ​ത്തി​ൽ. മാ​രി​യാ​നോ ഡ​യ​സി​ലൂ​ടെ ര​ണ്ടാം മി​നി​റ്റി​ൽ​ത​ന്നെ റ​യ​ൽ അ​ക്കൗ​ണ്ട്​ തു​റ​ന്നു. 

11ാം മി​നി​റ്റി​ൽ ജെ​റാ​ർ​ഡ്​ മൊ​റീ​നോ​യി​ലൂ​ടെ വി​യ്യ റ​യ​ൽ തി​രി​ച്ച​ടി​ച്ചെ​ങ്കി​ലും പ്ര​തി​​രോ​ധ​താ​രം ജീ​സ​സ്​ വ​ല്ലേ​യോ​യു​ടെ (40) ഗോ​ളി​ൽ റ​യ​ൽ വീ​ണ്ടും മു​ന്നി​ലെ​ത്തി. ര​ണ്ടാം പ​കു​തി​യി​ൽ മാ​രി​യാ​നോ (49) ര​ണ്ടാ​മ​തും ല​ക്ഷ്യം ക​ണ്ട​തോ​ടെ റ​യ​ലി​ന്​ ആ​ശ്വാ​സ​മാ​യി.

ഇ​ഞ്ചു​റി സ​മ​യ​ത്താ​ണ്​ വി​യ്യ റ​യ​ൽ (ജു​മെ കോ​സ്​​റ്റ-94) ര​ണ്ടാം ഗോ​ൾ നേ​ടി​യ​ത്. ര​ണ്ടു മ​ത്സ​രം ബാ​ക്കി​യി​രി​ക്കെ 68​ പോ​യ​ൻ​റു​മാ​യി ബാ​ഴ്​​സ​ലോ​ണ​ക്കും (83) അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​നും (74) പി​ന്നി​ൽ മൂ​ന്നാം സ്​​ഥാ​ന​ത്താ​ണ്​ റ​യ​ൽ മ​ഡ്രി​ഡ്.

Loading...
COMMENTS