Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​ലാ ലിഗ: റയലിന്​​...

​ലാ ലിഗ: റയലിന്​​ തുടർച്ചയായ മൂന്നാം തോൽവി

text_fields
bookmark_border
Gareth-Bale
cancel
camera_alt????????? ??? ???? ?????? ??????

മഡ്രിഡ്​: റൊണാൾഡോയില്ലാത്ത റയലിന്​ തുടർ തോൽവി പതിവാകുന്നു. സ്വന്തം തട്ടകത്തിൽ 2-1നാണ്​ ലെവാ​​​െൻറ കരുത്ത​െര അട്ടിമറിച്ചത്​. സീസണിലെ ആദ്യ എൽക്ലാസികോ പടിവാതിൽക്കൽ എത്തിനിൽക്കെ ദയനീയ നിലയിലാണ്​ യൂറോപ്പിലെ ചാമ്പ്യന്മാരിപ്പോൾ. കോച്ച്​ യൂലൻ ലോപറ്റ്​ഗുയിയെ പുറത്താക്കാനുള്ള ആരാധകരു​െട മുറവിളിക്ക്​ഇതോടെ ആക്കംകൂടും.

സെപ്​​റ്റംബറിൽ സെവിയ്യക്കെതിരെ 3-0ത്തിന്​ തോറ്റതിനുശേഷം ഇതുവരെ റയലിന്​ ജയിക്കാൻ ആയിട്ടില്ല. തൊട്ടടുത്ത്​ അത്​ലറ്റികോ മഡ്രിഡിനോട്​ ഗോൾരഹിത സമനിലയിൽ കുരുങ്ങിയ റയൽ മഡ്രിഡ്​ ചാമ്പ്യൻസ്​ ലീഗിൽ റഷ്യൻ ക്ലബ്​ സി.എസ്​.കെ.​െഎ മോസ്​കോയോടും തോറ്റിരുന്നു. പിന്നാലെ ഡിപോർടിവോ അലാവസി​നോടും തോൽവിയേറ്റുവാങ്ങി​.

ആദ്യ പകുതിയിൽ നേടിയ രണ്ടു ഗോളിൽ ലെവാ​​​െൻറ പിടിച്ചുനിൽക്കുകയായിരുന്നു. ആറാം മിനിറ്റിൽ ഡിഫൻഡർ റാ​േഫൽ വറാനെയുടെ പിഴവിലാണ്​ റയലിന്​ ആദ്യ ഗോൾ കുരുങ്ങുന്നത്​. സെർജിയോ പോസ്​റ്റിഗോയുടെ പാസിൽനിന്ന്​ പന്ത്​ സ്വീകരിച്ച്​ ലൂയിസ്​ മൊറാലസ്​ ​​റയലി​​​െൻറ വലകുലുക്കി. പിന്നാലെ 13ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയും ഗോളാക്കിയതോടെ (റോജർ) കളി ചൂടുപിടിക്കുന്നതിനു മു​​േമ്പ ലെവാ​​​െൻറ രണ്ടു ഗോളുകൾക്ക്​ മുന്നിലെത്തി. ഗാരത് ബെയ്​ൽ, ​കരീം ബെൻസേമ, ഡാനി കബെല്ലോസ്​ തുടങ്ങിയ താരങ്ങളെ ഇറക്കിനോക്കിയെങ്കിലും റയലിന്​ രക്ഷയുണ്ടായില്ല. 72ാം മിനിറ്റിൽ മാഴ്​സലോയാണ്​ റയലി​​​െൻറ ഏകഗോൾ തിരിച്ചടിക്കുന്നത്​. അസെൻസിയോ ഒരു തവണ പന്ത്​ വലയിലെത്തിച്ചെങ്കിലും ‘വാർ’ റയലിന്​ വിനയായി.

സീസണിൽ മൂന്നു​ തോൽവിയോടടെ 14 പോയൻറുമായി അഞ്ചാം സ്​ഥാനത്താണ്​ റയൽ. 17 പോയൻറുള്ള അലാവസാണ്​ ഒന്നാമത്​. സെവിയ്യയും (16) ബാഴ്​സലോണയും (15) തൊട്ടുപിന്നിൽ. ഇൗ മാസം 28നാണ്​ എൽക്ലാസികോ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridmalayalam newssports newslevanteLa Liga 2018
News Summary - la liga real madrid lose-sports news
Next Story