ലാ ലിഗയുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ
text_fieldsസ്പാനിഷ് പ്രഫഷനൽ ഫുട്ബാൾ ലീഗായ ലാ ലിഗയുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് താരം രോഹിത് ശർമ നിയമിതനായി. ബാറ്റും പന്തും ഇരുകൈകളിലുമേന്തി നിൽക്കുന്ന രോഹിത്തിെൻറ ചിത്രം പങ്കുവെച്ചാണ് ലാ ലിഗ അധികൃതർ പ്രഖ്യാപനം നടത്തിയത്.
ലാ ലിഗ ചരിത്രത്തിൽ ആദ്യമായാണ് ഫുട്ബാളറല്ലാത്ത ഒരു വ്യക്തി ബ്രാൻഡ് അംബാസഡറാകുന്നത്. പ്രഖ്യാപനത്തോടനുബന്ധിച്ച ചടങ്ങിൽ ഇഷ്ടപ്പെട്ട താരവും ക്ലബും ഏതെന്ന ചോദ്യത്തിന് ഫ്രഞ്ച് ഇതിഹാസ താരം സിനദിൻ സിദാനും റയൽ മഡ്രിഡുമായിരുന്നു രോഹിത്തിെൻറ ഉത്തരം. ഫിഫ ലോകകപ്പിലെ രോഹിത്തിെൻറ ഇഷ്ട ടീം സ്പെയിനാണ്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ നമ്പർ വൺ ഫുട്ബാൾ താരം എം.എസ്. ധോണിയാണെന്നാണ് രോഹിത്തിെൻറ അഭിപ്രായം. ഇന്ത്യയിൽ ലാ ലിഗയെ കൂടുതൽ ജനകീയമാക്കാൻ ഇതുവഴിയാകുമെന്നാണ് സ്പാനിഷ് അധികൃതരുടെ പ്രതീക്ഷ.
