മെസ്സിക്ക് ഇരട്ടഗോൾ; ബാഴ്സക്ക് ലാലിഗയിൽ സൂപ്പർജയം

08:41 AM
30/10/2019

ക്യാപ്റ്റൻ ലയണൽ മെസ്സി രണ്ട് ഗോളുകളുമായി തിളങ്ങിയപ്പോൾ ലാലീഗയിൽ ബാഴ്സലോണക്ക് സൂപ്പർ ജയം. റയൽ വല്ലാഡോലിഡിനെ 5-1നാണ് കറ്റാലൻ സംഘം പരാജയപ്പെടുത്തിയത്. 

ഇതോടെ ബാഴ്സ ലാ ലിഗയിൽ ഒന്നാമതെത്തി. രണ്ട് ഗോൾ നേടിയതിന് പുറമെ രണ്ട് ഗോളുകൾക്ക് മെസ്സി ചരട് വലിക്കുകയും ചെയ്തു. റയൽ മാഡ്രിഡിനെതിരായ എൽ ക്ലാസിക്കോ ശനിയാഴ്ച നടക്കാനിരിക്കെയാണ് ബാഴ്സയുടെ വിജയം.

രണ്ടാം മിനിറ്റിൽ ക്ലെമൻറ് ലെൻഗ്ലറ്റ് ാണ് ആദ്യ ഗോൾ നേടിയത്. 29ാം മിനിറ്റിൽ അർതുറോ വിദാൽ ലീഡ് രണ്ടാക്കി. 34, 75 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. 77ാം മിനിറ്റിൽ സുവാരസിലൂടെ ബാഴ്സ ഗോൾ അഞ്ചിലെത്തി.

Loading...
COMMENTS