Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിയുടെ...

മെസ്സിയുടെ തിരിച്ചുവരവ്; ലാ ലിഗയിൽ ബാഴ്സലോണക്ക് ജയം

text_fields
bookmark_border

സീസണിലെ ആദ്യമത്സരത്തിന് ലയണൽ മെസ്സി ഇറങ്ങിയപ്പോൾ ലാ ലിഗയിൽ ബാഴ്സലോണക്ക് ജയം. വില്ലാറയലിനെയാണ് ബാഴ്സ 2-1ന് തോ ൽപിച്ചത്. ആദ്യ 15 മിനിറ്റിനുള്ളിൽ തന്നെ രണ്ട് ഗോളിന് ലീഡ് നേടാനായത് കാറ്റലൻന്മാരെ തുണച്ചു. മത്സരം തുടങ്ങി ആറ് മിനിറ്റിനകം ഗ്രീസ്മാൻ ബാഴ്‌സലോണയെ മുന്നിലെത്തിച്ചു. പിന്നീട് ബ്രസീലിയൻ താരം‌ ആർ‌തർ മെലോയും ലക്ഷ്യം കണ്ടു.‌ 44ാം മിനിറ്റിൽ സാൻറി കസോർല ആണ് വില്ലാറയലിനായി ഗോൾ നേടിയത്.

ആദ്യപകുതിക്ക് പിന്നാലെ മെസ്സിയെ പിൻവലിച്ച് ഡെംബാലയെ കോച്ചിറക്കി .മെസ്സി, ഗ്രീസ്‌മാൻ, ലൂയിസ് സുവാരസ് എന്നിവർ മുന്നേറ്റനിരയിൽ മികവ് പുലർത്തി.

ലീഗിൽ ആറ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 10 പോയിന്റുമായി ബാഴ്സലോണ നാലാം സ്ഥാനത്താണ്. ഗ്രാനഡ, അത്‌ലറ്റിക് ബിൽബാവോ, റയൽ മാഡ്രിഡ് എന്നിവരാണ് യഥാക്രമം ബാഴ്സക്ക് മുന്നിലുള്ളത്.


Show Full Article
TAGS:la liga Lionel Messi fc barcelona 
News Summary - La Liga: Lionel Messi limps off in Barcelona's 2-1 win over Villarreal
Next Story