ബാഴ്​സക്കും അത്​ലറ്റിക്കോക്കും ജയം

10:18 AM
21/04/2019
jordi-alba

ലാലിഗ മത്സരങ്ങളിൽ കരുത്തരായ ബാഴ്​സലോണക്കും അത്​ലറ്റികോ മാഡ്രിഡിനും ജയം. സ്വന്തം തട്ടകമായ ക്യാമ്പ്​ നൗവിൽ നടന്ന പോരാട്ടത്തിൽ റയൽ സോസിദാദിനെയാണ്​ ബാഴ്സ തകർത്തത്​. ഒന്നിനെതിരെ രണ്ട്​ ഗോളുകൾക്കായിരുന്നു ബാഴ്​സയുടെ ജയം. 

45ാം മിനിറ്റിൽ ലെംഗ്ലറ്റ്​, 64ാം മിനിറ്റിൽ ജോർഡ്​ ആൽബ എന്നിവരായിരുന്നു ബാഴ്​സക്കായി വല കുലുക്കിയത്​. 62ാം മിനിറ്റിലായിരുന്നു ജുവാമി സോസിദാദിനായി സ്​കോർ ചെയ്​തത്​. 

അതേസമയം മറുപടിയില്ലാത്ത ഒരു ഗോളിനാണ്​ അത്​ലറ്റി​േകാ മാഡ്രിഡ്​ ഐബറിനെ തകർത്തത്​. ഐബറി​​െൻറ ഹോംഗ്രൗണ്ടിലായിരുന്നു മത്സരം. 85ാം മിനിറ്റിൽ ​ലെമറാണ്​ അത്​ലറ്റിക്കോയുടെ ഗോൾ നേടിയത്​. 

Loading...
COMMENTS