ലോക്ഡൗണിനിടെ പാർട്ടി നടത്തി കൈൽ വാക്കർ വിവാദത്തിൽ
text_fieldsലണ്ടൻ: കോവിഡ്19െൻറ പശ്ചാത്തലത്തിൽ ബ്രിട്ടനിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ നിയമങ്ങ ൾ കാറ്റിൽപറത്തി കഴിഞ്ഞ ചൊവ്വാഴ്ച ചെഷയറിലെ ഫ്ലാറ്റിൽ ‘സെക്സ് പാർട്ടി’ നടത്തിയ മാഞ്ചസ്റ്റർ സിറ്റി താരം കൈൽ വാക്കർ വിവാദക്കുരുക്കിൽ.
സാമൂഹിക അകലം പാലിച്ച് ജനങ്ങളോട് വീടുകളിൽ കഴിയാൻ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർഥിച്ച ഇംഗ്ലീഷ് ഡിഫൻഡർ തന്നെ ലൈംഗിക തൊഴിലാളികളായ രണ്ട് പെൺകുട്ടികളെ സ്വന്തം ഫ്ലാറ്റിലെത്തിച്ച് നിയമലംഘനം നടത്തിയതായി ‘ദി സൺ’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച കുടുംബം, ക്ലബ്, സുഹൃത്തുക്കൾ എന്നിവരോട് 29കാരൻ മാപ്പ് അപേക്ഷിച്ചത്.
സംഭവത്തിൽ താരം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അന്വേഷണം നടത്തി അഭ്യന്തര അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ക്ലബ് പ്രസ്താവനയിൽ അറിയിച്ചു. സമാനമായ രീതിയിൽ നിയമം ലംഘിച്ച ആസ്റ്റൺ വില്ല താരം ജാക്ക് ഗ്രീലിഷിന് പിഴശിക്ഷ ലഭിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
