കെ.എസ്​.ആർ.ടി.സി ജീവനക്കാരുടെ ഫുട്​ബാൾ, വോളിബാൾ ടീമുകൾ രൂപവത്കരിക്കുന്നു

10:04 AM
12/07/2018
ksrtc bus
(www.aanavandi.com)
തി​രു​വ​ന​ന്ത​പു​രം:​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ജീ​വ​ന​ക്കാ​രു​ടെ ഫു​ട്​​ബാ​ൾ, വോ​ളി​ബാ​ൾ ടീ​മു​ക​ൾ രൂ​പ​വ​ത്ക​രി​ക്കു​ന്നു. താ​ൽ​പ​ര്യ​മു​ള്ള​വ​രി​ൽ​നി​ന്ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ച്​ സ​ർ​ക്കു​ല​റും ഇ​റ​ങ്ങി. ഒാ​ണ​ത്തി​ന്​ കേ​ര​ള പൊ​ലീ​സ്​ ടീ​മും കെ.​എ​സ്.​ആ​ർ.​ടി.​സി​യും ത​മ്മി​ൽ മ​ത്സ​രം ന​ട​ക്കും.

22 അം​ഗ ഫു​ട്​​ബാ​ൾ ടീ​മി​ലേ​ക്ക്​ മ​ത്സ​ര​പ​രി​ച​യ​മു​ള്ള​വ​രെ​യും 35 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രെ​യു​മാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. താ​ൽ​ക്കാ​ലി​ക​ക്കാ​ർ​ക്കും ഇ​ട​മു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്​ പ​രി​ശീ​ല​നം. അ​തു​കൊ​ണ്ട്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ത​ല​സ്​​ഥാ​ന ജി​ല്ല​യി​ലെ ഡി​പ്പോ​ക​ളി​ൽ ജോ​ലി​യെ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​രാ​യി​രി​ക്ക​ണം. ​േവാ​ളി​ബാ​ൾ ടീം ​തെ​ര​ഞ്ഞെ​ടു​പ്പി​നും സ​മാ​ന മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ്. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ മു​ഖ​ച്ഛാ​യ മാ​റ്റു​ക​യാ​ണ്​ ല​ക്ഷ്യം.

മു​മ്പ്​​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ടീ​മു​ക​ളു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട്​ ക​ളി​ക്കാ​ർ ജോ​ലി​​ക്കെ​ത്താ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​വു​ക​യും ടീ​മു​ക​ൾ പി​രി​ച്ചു​വി​ടു​ക​യു​മാ​യി​രു​ന്നു. ഇ​ട​വേ​ള​ക്ക്​ ശേ​ഷ​മാ​ണ്​ എം.​ഡി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി​യു​ടെ മു​ൻ​കൈ​യി​ൽ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
Loading...
COMMENTS