കെ.എസ്.ഇ.ബിക്ക് കിരീടം
text_fieldsതൃശൂർ: നാലാമത് കേരള പ്രീമിയർ ലീഗ് ഫുട്ബാൾ കിരീടം കെ.എസ്.ഇ.ബിക്ക്. തൃശൂർ കോർപറേഷൻ സിന്തറ്റിക്ക് ടർഫ് മൈതാനത്ത് നടന്ന കലാശപ്പോരാട്ടത്തിൽ 4-2ന് ആതിഥേയരായ എഫ്.സി തൃശൂരിനെ വീഴ്ത്തിയാണ് കെ.എസ്.ഇ.ബിയുടെ കിരീട നേട്ടം. ആതിഥേയരുടെ ഗോളോടെയാണ് കെ.പി.എൽ ഫൈനൽ തുടങ്ങിയത്.
24-ാം മിനിറ്റിൽ എഫ്.സി ക്യാപ്റ്റൻ പി.ടി. സോമി ആദ്യഗോൾ നേടി. ബോക്സിന് വെളിയിൽനിന്ന് ഉതിർത്ത ലോങ്റേഞ്ചർ കെ.എസ്.ഇ.ബിയുടെ ഗോളി അഖിൽ സോമനെ മറികടന്ന് വലയിൽ എത്തി(0-1). 29-ാം മിനിറ്റിൽ കെ.എസ്.ഇ.ബിയുടെ അലക്സിന് കിട്ടിയ മനോഹരമായൊരു േക്രാസ് എഫ്.സി തൃശൂരിെൻറ പോസ്റ്റിലേക്ക് തിരിച്ചുവിട്ട് ഗോൾ നേടി (1--1). 32-ാം മിനിറ്റിൽ മിന്നൽ മുന്നേറ്റത്തിലൂടെ കെ.എസ്.ഇ.ബി ലീഡ് ഉയർത്തി. സജീവ്ഖാെൻറ േക്രാസ് ജോബി ജസ്റ്റിൻ വലയിലെത്തിച്ചു (2-1). ലീഡോടെ രണ്ടാം പകുതിയിലിറങ്ങിയ ബോർഡ് ടീം 63-ാം മിനിറ്റിൽ സജീവ്ഖാെൻറ മനോഹരമായ ഹെഡറിലൂടെ മൂന്നാം ഗോൾ നേടി.
രണ്ട് ഗോളുകൾക്ക് പിന്നിലായ എഫ്.സി ആക്രമണം ശക്തമാക്കിയത് 74-ാം മിനിറ്റിൽ ഫലം കണ്ടു. ഒസോവര സി. എൽവിസ് നൽകിയ പാസ് എസ്. രാജേഷ് മനോഹരമായ ഗോളാക്കി (3--2). സമനിലക്കായി പൊരുതുന്നതിനിടെയാണ് എഫ്.സിയുടെ വലയിൽ നാലാം ഗോൾ വീണത്. 79-ാം മിനിറ്റിൽ സജീവ്ഖാൻറ ക്രോസിൽ മുഹമ്മദ് സഫ്വാനാണ് ഗോൾ നേടിയത് (4--2). ഫൈനൽ വിസിൽ മുഴങ്ങും വരെ എഫ്.സി തൃശൂർ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായി.
ഫൈനലിനുമുമ്പ് രാവിലെ എട്ടിന് നടന്ന സംസ്ഥാന അണ്ടർ- 10 അക്കാദമി ഫുട്ബാൾ ഫൈനലിൽ കാലിക്കറ്റ് യൂനിവേഴ്സൽ ക്ലബിനെ പരാജയപ്പെടുത്തി, എളമക്കര അക്കാദമി കിരീടം ചൂടി. അണ്ടർ- 12 വിഭാഗത്തിൽ സെപ്റ്റ് കോഴിക്കോട് ചാമ്പ്യന്മാരായി. പാലക്കാട് ടാലൻറ് സ്പോർട്സ് അക്കാദമിയെ മൂന്നിനെതിരെ നാലുഗോൾ നേടിയാണ് സെപ്റ്റുകാരുടെ കിരീടനേട്ടം.
ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി കെ.എസ്.ഇ.ബിയുടെ അലക്സിനെ തിരഞ്ഞെടുത്തു. സാറ്റ് തിരൂരിെൻറ സ്ൈട്രക്കർ ഷഹീദാണ് ടൂർണമെൻറിലെ മികച്ച താരം. ഫെയർപ്ലേക്കുള്ള പുരസ്കാരം എഫ്.സി കേരളക്ക് ലഭിച്ചു. വിജയികൾക്ക് കോർപറേഷൻ മേയർ അജിതാ ജയരാജൻ േട്രാഫി സമ്മാനിച്ചു. കെ.എഫ്.എ പ്രസിഡൻറ് കെ.എം.ഐ മേത്തർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.പി. സണ്ണി കാഷ് അവാർഡും വ്യക്തിഗത േട്രാഫികളും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
