Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.പി.എൽ: പൊലീസ് സെമി കാണാതെ പുറത്ത്
text_fieldsbookmark_border
തിരുവനന്തപുരം: കേരള പ്രീമിയർ ലീഗിലെ അവസാന ലീഗ് മത്സരത്തിൽ എസ്.ബി.ഐക്ക് ഉജ്ജ്വല വിജയം. ശനിയാഴ്ച ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെമി പ്രതീക്ഷയുമായി ഇറങ്ങിയ കേരള പൊലീസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാങ്ക് ടീം പരാജയപ്പെടുത്തിയത്. 82ാം മിനിറ്റിൽ സജിത്ത് പൗലാസാണ് എസ്.ബി.ഐക്ക് വേണ്ടി പൊലീസിനുനേരെ നിറയൊഴിച്ചത്. തിങ്കളാഴ്ച നടക്കുന്ന ആദ്യ സെമിയിൽ െക.എസ്.ഇ.ബി, സാറ്റ് തിരൂരിനെയും രണ്ടാം സെമിയിൽ ഗോഗുലം എഫ്.സി, തൃശൂർ എഫ്.സിയെയും നേരിടും.
സെമിഫൈനൽ പ്രവേശത്തിന് ജയം അനിവാര്യമായിരുന്ന പൊലീസ് എസ്.ബി.ഐക്ക് മുന്നിൽ കളി മറക്കുകയായിരുന്നു. 25ാം മിനിറ്റിൽ റഫറിയോട് കയർത്തതിന് ബാങ്ക് ടീം ക്യാപ്റ്റൻ ജോൺസൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായിട്ടും അത് മുതലെടുക്കാൻ പൊലീസിനായില്ല. 47ാം മിനിറ്റിലാണ് പൊലീസിെൻറ മനോഹരമായ നീക്കമുണ്ടായത്. അഞ്ചു പേരെ മറികടന്ന് വലത് വിങ്ങിൽ പൊലീസ് താരം ജോജി തൊടുത്ത ബുള്ളറ്റ് ഷോട്ട് ബാറിൽ തട്ടി ഗോൾ ലൈനിന് സമീപത്ത് വീഴുകയായിരുന്നു. ഗോളി കാഴ്ചക്കാരനായി നിൽക്കെ പന്ത് വലയിലാക്കാൻ താരങ്ങൾ ഓടിയെത്തിയെങ്കിലും എസ്.ബി.ഐയുടെ പ്രതിരോധതാരം ലിജോ സിസർ കട്ടിലൂടെ പുറത്തേക്ക് അടിച്ചുകളഞ്ഞു. 66ാം മിനിറ്റിൽ പൊലീസിെൻറ പ്രതിരോധനിരയെ കമ്പളിപ്പിച്ച് എസ്.ബി.ഐയുടെ എം. അസ്ലം പന്ത് വലയിലാക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story