Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകെ.​പി.​എ​ൽ:...

കെ.​പി.​എ​ൽ: ഗോ​കു​ല​ത്തി​നും ബ്ലാ​സ്​​റ്റേ​ഴ്​​സി​നും ജ​യം

text_fields
bookmark_border
കെ.​പി.​എ​ൽ: ഗോ​കു​ല​ത്തി​നും ബ്ലാ​സ്​​റ്റേ​ഴ്​​സി​നും ജ​യം
cancel
തൃ​ശൂ​ർ: കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ൽ ഗോ​കു​ല​ത്തി​നും കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​നും ജ​യം. തൃ​ശൂ​രി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഗോ​കു​ലം 3-1ന്​ ​എ​ഫ്.​സി കേ​ര​ള​യെ തോ​ൽ​പി​ച്ചു. ഗോ​കു​ല​ത്തി​നാ​യി ഉ​സ്​​മാ​ൻ ആ​ഷി​ഖ് ര​ണ്ടും ജോ​ന​സ്​ പെ​രേ​ര ഒ​ന്നും ഗോ​ളു​ക​ൾ നേ​ടി. 

രാ​ജു​വാ​ണ്​ ​കേ​ര​ള​യു​ടെ ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്. നാ​ലു മ​ത്സ​ര​ത്തി​ൽ നി​ന്ന് അ​ഞ്ച് പോ​യ​ൻ​റ് മാ​ത്ര​മു​ള്ള എ​ഫ്.​സി കേ​ര​ള ബാ​ക്കി​യു​ള്ള മൂ​ന്ന് ക​ളി ജ​യി​ച്ചാ​ലും നോ​ക്കൗ​ട്ട് റൗ​ണ്ടി​ലെ​ത്തി​ല്ല. എ​ഴു  മ​ത്സ​ര​ത്തി​ൽ നി​ന്ന് 18 പോ​യ​ൻ​റാ​യ ഗോ​കു​ലം എ​ഫ്.​സി​യാ​ണ് ഗ്രൂ​പ്പി​ൽ ഒ​ന്നാം  സ്ഥാ​ന​ത്ത്.

തി​രൂ​രി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ​ബ്ലാ​സ്​​റ്റേ​ഴ്​​സ്​ എ​ഫ്.​സി സാ​റ്റ്​  തി​രൂ​രി​നെ 2-1ന്​ ​തോ​ൽ​പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballKPLgokulam fcmalayalam newssports news
News Summary - KPL- sports news
Next Story