കെ.പി.എൽ: സെമിയിൽ ഗോകുലം ബ്ലാസ്റ്റേഴ്സിനെ കീഴടക്കി
text_fieldsകോഴിക്കോട്: വാശിയേറിയ പോരാട്ടത്തിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന ആതിഥേയരായ ഗോകുലം കേരള എഫ്.സി കേരള പ്രീമിയർ ലീഗിെൻറ ഫൈനലിൽ. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനലിൽ 5-4നാണ് നിലവിലെ ജേതാക്കളായ ‘മലബാറിയൻസ്’ ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്.
നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയായതിനെ തുടർന്നാണ് ജേതാക്കളെ തീരുമാനിക്കാൻ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ആദ്യ കിക്കെടുത്ത ബ്ലാസ്റ്റേഴ്സിെൻറ നാരായൺ ഛേത്രി പന്ത് പുറത്തേക്കടിച്ചതാണ് മഞ്ഞപ്പടക്ക് വിനയായത്.
പതിനായിരത്തിലേറെ കാണികൾ ഒഴുകിയെത്തിയ മത്സരത്തിെൻറ നിശ്ചിതസമയത്ത് ഇരുടീമുകൾക്കും നിരവധി ഗോളവസരങ്ങൾ ലഭിച്ചിരുന്നു. ശനിയാഴ്ച കോഴിക്കോട്ട് നടക്കുന്ന ഫൈനലിൽ ഗോകുലം കേരള ഇന്ത്യൻ നേവിയുമായി ഏറ്റുമുട്ടും.