Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകിങ്​സ്​ കപ്പ്​: ആറു​...

കിങ്​സ്​ കപ്പ്​: ആറു​ ഗോൾ ജയവുമായി റയൽ മഡ്രിഡ്​

text_fields
bookmark_border
കിങ്​സ്​ കപ്പ്​: ആറു​ ഗോൾ ജയവുമായി റയൽ മഡ്രിഡ്​
cancel

മഡ്രിഡ്​: കിങ്​സ്​ കപ്പിൽ ബാഴ്​സക്കും അത്​ലറ്റികോ മഡ്രിഡിനും പിന്നാലെ തകർപ്പൻ ജയവുമായി റയൽ മഡ്രിഡ്​. സാൻറി യാഗോ ബെർണബ്യൂവിൽ നടന്ന പോരാട്ടത്തിൽ മെലിയ്യയെ 6-1ന്​ തോൽപിച്ചു. ആദ്യ പാദത്തിൽ നാലു ഗോളിന്​ ജയിച്ചതോടെ, ഇരു പാദങ്ങളിലുമായി 10-1​‍​െൻറ വമ്പൻ ജയമാണ്​ റയലിന്​.

മൂന്നാം ഡിവിഷൻ ടീമായ മെലിയ്യക്കെതിരെ പ്രമുഖരെ കരക്കിരുത്തിയപ്പോൾ, ഇസ്​കോ​യുടെ ക്യാപ്​റ്റൻസിയിലാണ്​ റയൽ ടീം ഇറങ്ങിയത്​. ഒരു ഗോളിന്​ വഴിയൊരുക്കിയും രണ്ടു ഗോളുകൾ വീതം നേടിയും ഇസ്​കോയും (47, 83) അസെൻസിയോയും (33, 35) നിറഞ്ഞുനിന്ന മത്സരത്തിൽ ജാവി സാഞ്ചസും (39), വിനീഷ്യസ്​ ജൂനിയറും (75) മറ്റു ഗോളുകൾ നേടി. പെനാൽറ്റിയിലാണ്​ എതിരാളികളുടെ (81) ആശ്വാസ ഗോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballkings cupmalayalam newssports news
News Summary - kings cup real madrid- Sports news
Next Story