Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2018 11:01 AM GMT Updated On
date_range 6 Jan 2018 11:01 AM GMTകിങ്സ് കപ്പ്: റയലിന് ജയം; ബാഴ്സക്ക് സമനില
text_fieldsമഡ്രിഡ്: കിങ്സ് കപ്പ് പ്രീക്വാർട്ടർ ആദ്യ പാദത്തിൽ റയൽ മഡ്രിഡ് വിജയം കുറിച്ചപ്പോൾ, വമ്പന്മാരില്ലാതെയിറങ്ങിയ ബാഴ്സക്ക് സമനില. സെൽറ്റ വിഗോയാണ് ബാഴ്സലോണയെ സ്വന്തം മൈതാനത്ത് 1-1ന് തളച്ചത്. 22കാരൻ മാനുവൽ അരാനെയ്സ് 15ാം മിനിറ്റിൽ തന്നെ ബാഴ്സലോണയെ മുന്നിലെത്തിച്ചു. എന്നാൽ, 31ാം മിനിറ്റിൽ ഫിയോൺ സിസ്റ്റോ സൂപ്പർ ഗോളിലൂടെ സെൽറ്റ വിഗോയെ ഒപ്പമെത്തിച്ചു.
ക്രിസ്റ്റ്യാേനായില്ലാതെ കളത്തിലിറങ്ങിയ റയൽ മഡ്രിഡ്, രണ്ടാം ഡിവിഷൻ ക്ലബായ നുമാൻസിയയെ 3-0ത്തിനാണ് തോൽപിച്ചത്. രണ്ടു പെനാൽറ്റികൾ ഗാരത് ബെയ്ലും (35ാം മിനിറ്റ്) ഇസ്കോയും (89) ഗോളാക്കിയപ്പോൾ, ഇഞ്ചുറി സമയത്ത് ബോറ മയോറൽ (93) പട്ടിക പൂർത്തീകരിച്ചു. പത്തിനാണ് രണ്ടാം പാദ മത്സരം.

Next Story