കിങ്സ് കപ്പ്: ബാഴ്സ ക്വാർട്ടറിൽ
text_fieldsബാഴ്സലോണ: ആദ്യപാദത്തിൽ തോറ്റതിന് നൂകാമ്പിൽ തിരിച്ചടിച്ച് കറ്റാലൻ പട. കിങ്സ ് കപ്പ് രണ്ടാംപാദ പോരാട്ടത്തിൽ ലെവാെൻറയെ 3-0ത്തിന് തോൽപിച്ച് ബാഴ്സലോണ ക്വാർട് ടറിൽ പ്രവേശിച്ചു. ഇരുപാദങ്ങളിലുമായി 4-2െൻറ ജയവുമായാണ് അവസാന എട്ടിൽ കടന്നത്. ഫ്രഞ്ച് താരം ഒസ്മാനെ ഡെംബലെ രണ്ടു ഗോളുമായി ബാഴ്സലോണയുടെ തിരിച്ചുവരവ് അനായാസകരമാക്കി.
ലെവാെൻറയുടെ തട്ടകത്തിൽ 2-1െൻറ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ബാഴ്സലോണ, രണ്ടാംപാദത്തിൽ നേരിയ സമ്മർദവുമായാണ് ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ ഇല്ലായിരുന്ന സൂപ്പർതാരം ലയണൽ മെസ്സി ആദ്യ ഇലവനിൽതന്നെ ഇറങ്ങിയതോടെ ട്രാക്കിലായ ബാഴ്സമുന്നേറ്റം 30ാം മിനിറ്റിൽ ഒസ്മാനെ ഡെംബെലയിലൂടെ മുന്നിലെത്തി. തൊട്ടുപിന്നാലെ മെസ്സിയുടെ പാസിൽ നിന്നും (31) ഡെംബെലയുടെ രണ്ടാംഗോൾ. രണ്ടാം പകുതിയിൽ മെസ്സിയും(53) ഗോൾ നേടിയതോടെ ബാഴ്സ തിരിച്ചുവരവ് പൂർണമാക്കി.