കി​ങ്​​സ്​ ക​പ്പ്​: സ​ഹ​ൽ ഇ​ന്ത്യ​ൻ ടീ​മി​ൽ

22:56 PM
02/06/2019
Sahal-Abdul-Samad

ന്യൂ​ഡ​ൽ​ഹി: പു​തി​യ കോ​ച്ച്​ ഇ​ഗോ​ർ സ്​​റ്റി​മാ​കി​​െൻറ ആ​ദ്യ ഇ​ന്ത്യ​ൻ സം​ഘ​ത്തി​ൽ ഇ​ടം​നേ​ടി മ​ല​യാ​ളി​താ​രം സ​ഹ​ൽ അ​ബ്​​ദു​ൽ സ​മ​ദും. ജൂ​ൺ അ​ഞ്ചി​ന്​ താ​യ്​​ല​ൻ​ഡി​ൽ ആ​രം​ഭി​ക്കു​ന്ന കി​ങ്​​സ്​ ക​പ്പി​നു​ള്ള 23 അം​ഗ ടീ​മി​ലാ​ണ്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ താ​ര​മാ​യ സ​ഹ​ലും ഇ​ടം​നേ​ടി​യ​ത്.

സാ​ധ്യ​താ ടീ​മി​ലു​ണ്ടാ​യി​രു​ന്ന ജോ​ബി ജ​സ്​​റ്റി​നെ ഒ​ഴി​വാ​ക്കി. സ​ഹ​ൽ ഉ​ൾ​പ്പെ​ടെ ആ​റു പു​തു​മു​ഖ​ങ്ങ​ളാ​ണ്​ ടീ​മി​ലെ​ത്തി​യ​ത്. അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​ ക്യാ​പ്​​റ്റ​ൻ അ​മ​ർ​ജി​ത്​ സി​ങ്ങും ഇ​ടം​പി​ടി​ച്ചു. അ​വ​സാ​ന നി​മി​ഷ​മാ​ണ്​ ജോ​ബി​യെ ഒ​ഴി​വാ​ക്കി​യ​തെ​ന്നും തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​െ​ട്ട​ന്നും കോ​ച്ച്​ പ​റ​ഞ്ഞു. 

ടീം ​ഞാ​യ​റാ​ഴ്​​ച താ​യ്​​ല​ൻ​ഡി​ലേ​ക്ക്​ പു​റ​പ്പെ​ട്ടു. അ​ഞ്ചി​ന്​ ദ്വീ​പ​രാ​ജ്യ​മാ​യ കു​റ​കാ​വോ​ക്കെ​തി​രെ​യാ​ണ്​ ആ​ദ്യ മ​ത്സ​രം. നേ​ര​േ​ത്ത അ​ണ്ട​ർ 23 ദേ​ശീ​യ ടീ​മി​ൽ ക​ളി​ച്ച സ​ഹ​ലി​ന്​ സീ​നി​യ​ർ ടീ​മി​ൽ അ​ര​ങ്ങേ​റാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. 

ടീം ​ഇ​ന്ത്യ
ഗോ​ൾ​കീ​പ്പ​ർ: ഗു​ർ​പ്രീ​ത്​ സി​ങ്, അ​മ​രീ​ന്ദ​ർ സി​ങ്, ക​മ​ൽ​ജി​ത്​ സി​ങ്. പ്ര​തി​രോ​ധം: പ്രി​തം കോ​ട്ടാ​ൽ, രാ​ഹു​ൽ ഭേ​കെ, സ​ന്ദേ​ശ്​ ജി​ങ്കാ​ൻ, ആ​ദി​ൽ ഖാ​ൻ, സു​ഭാ​ശി​ഷ്​ ബോ​സ്. മ​ധ്യ​നി​ര: ഉ​ദാ​ന്ത​സി​ങ്, ജാ​കി​ചാ​ന്ദ്​ സി​ങ്, ബ്ര​ൻ​ഡ​ൻ ഫെ​ർ​ണാ​ണ്ട​സ്, അ​നി​രു​ദ്ധ്​ ഥാ​പ്പ, റെ​യ്​​നി​യ​ർ ഫെ​ർ​ണാ​ണ്ട​സ്, പ്ര​ണോ​യ്​ ഹാ​ൾ​ഡ​ർ, വി​നീ​ത്​ റാ​യ്, സ​ഹ​ൽ അ​ബ്​​ദു​ൽ സ​മ​ദ്, അ​മ​ർ​ജി​ത്​ സി​ങ്, ലാ​ലി​യാ​ൻ​സു​വാ​ല ചാ​ങ്​​തെ, മൈ​ക​ൽ സു​​സാ​യ്​​രാ​ജ്. ​മു​ന്നേ​റ്റം: ബ​ൽ​വ​ന്ദ്​ സി​ങ്, സു​നി​ൽ ഛേത്രി, ​ഫാ​റൂ​ഖ്​ ചൗ​ധ​രി, മ​ൻ​വീ​ർ സി​ങ്.

Loading...
COMMENTS