സൂപ്പർ കപ്പിലും ബ്ലാസ്റ്റേഴ്സിന് തോൽവി
text_fieldsഭുവേനശ്വർ: പടിക്കൽ കലമുടയ്ക്കുന്ന പതിവ് കേരള ബ്ലാസ്റ്റേഴ്സിനെ ഇനിയും വിട്ടുപിരിഞ്ഞിട്ടില്ല. സൂപ്പർ കപ്പ് ഫുട്ബാളിൽ നെേരാക്ക എഫ്.സിക്കെതിരെ 2-0ന് മുന്നിൽ നിന്ന ശേഷം തുടർച്ചയായി മൂന്നു ഗോളുകൾ വഴങ്ങി പരാജയം ഏറ്റുവാങ്ങി. െഎ ലീഗിൽ രണ്ടാം സ്ഥാനക്കാരായ നെരോക്കയ്ക്കു മുന്നിൽ െഎ.എസ്.എല്ലിലെ ആറാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സ് അടിയറവു പറഞ്ഞു.
ആദ്യ പകുതിയിൽ പെനാൽട്ടിയിലൂടെ പുൾഗ നേടിയ ഗോളിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്സ് മുന്നിെലത്തിയത്. കളിയുടെ 11ാം മിനിട്ടിൽ നെേരാക്കയുടെ ബോക്സിനുള്ളിൽ അവരുടെ ഗുർമാംഗി സിങ്ങ് പന്ത് കൈകൊണ്ടു തൊട്ടതിനാണ് റഫറി പെനാൽട്ടി വിധിച്ചത്. രണ്ടാം പകുതി തുടങ്ങിയത് ബ്ലാസ്റ്റേഴ്സിെൻറ മുന്നേറ്റത്തോടെയായിരുന്നു. 49ാം മിനിട്ടിൽ മലയാളി താരം കെ. പ്രശാന്തിെൻറ മികച്ച ഗോളിലൂടെ വീണ്ടും ലീഡുയർത്തിയ ബ്ലാസ്റ്റേഴ്സ് തുടർന്ന് ആലസ്യത്തിലേക്ക് വീഴുന്നതാണ് കണ്ടത്.
അവസരം മുതലെടുത്ത നെരോക്ക ബ്ലാസ്റ്റേഴ്സ് ഗോൾമുഖം നോക്കി ഇരച്ചുകയറുന്നതാണ് ആളൊഴിഞ്ഞ മൈതാനം കണ്ടത്. 70–ാം മിനിറ്റിൽ ജീൻ ജൊവാക്കിമാണ് നെറോക്കയ്ക്കായി ആദ്യ ഗോൾ നേടിയത്.
ഒമ്പതു മിനിട്ട് കഴിഞ്ഞപ്പോൾ പ്രീതം സിങ്ങിെൻറ ക്രോസ് വില്ല്യംസ് ഹെഡറിലൂടെ വലയിലാക്കിയപ്പോൾ പൊരുതാനുള്ള ആവേശമൊക്കെ കൈവിട്ട മട്ടിലായിരുന്നു ബ്ലാസ്റ്റേഴ്സ്. 82–ാം മിനിറ്റിൽ സ്വന്തം ബോക്സിനുള്ളിൽ വെസ് ബ്രൗൺ പന്ത് കൈകൊണ്ടു തടുത്തപ്പോൾ ബ്ലാസ്റ്റേഴ്സിെൻറ ആദ്യ ഗോളിന് സമാനമായി റഫറി പെനാൽട്ടി വിധിച്ചു. ചിഡി എടുത്ത കിക്ക് വെടിച്ചില്ലു പോലെ വലയിൽ പതിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിെൻറ പരാജയം പൂർണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
