Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസാ​റ്റ് തി​രൂ​രിനോട്...

സാ​റ്റ് തി​രൂ​രിനോട് കേരള പൊലീസിന് വൻ തോൽവി 

text_fields
bookmark_border
സാ​റ്റ് തി​രൂ​രിനോട് കേരള പൊലീസിന് വൻ തോൽവി 
cancel
മ​ല​പ്പു​റം: കോ​ട്ട​പ്പ​ടി സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബാ​ൾ മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ കേ​ര​ള പൊ​ലീ​സി​ന് വ​ൻ തോ​ൽ​വി. എ​തി​രി​ല്ലാ​ത്ത മൂ​ന്ന്​ ഗോ​ളി​നാ​യി​രു​ന്നു സാ​റ്റ് തി​രൂ​രി​​െൻറ വി​ജ​യം. ക​ളി​യു​ടെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ സാ​റ്റ് എ​തി​രാ​ളി​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കി​യി​ല്ല.

29ാം മി​നി​റ്റി​ല്‍ ത​ബ്ഷീ​റാ​ണ് തു​ട​ങ്ങി​യ​ത്. 41ാം മി​നി​റ്റി​ല്‍ ല​ഭി​ച്ച പെ​നാ​ൽ​റ്റി​യി​ൽ ഫ​സ​ലു​റ​ഹ്​​മാ​ന് ല​ക്ഷ്യം തെ​റ്റി​യി​ല്ല. ര​ണ്ടാം​പ​കു​തി​യി​ല്‍ ഇ​ട​ക്കി​ടെ പൊ​ലീ​സ് ശൗ​ര്യം കാ​ട്ടി​യെ​ങ്കി​ലും 76ാം മി​നി​റ്റി​ല്‍ ഷാ​ഫി ചു​വ​പ്പു​കാ​ര്‍ഡ് ക​ണ്ട് പു​റ​ത്താ​യ​തോ​ടെ ആ​തി​ഥേ​യ​ർ പ​ത്തി​ലേ​ക്ക് ചു​രു​ങ്ങി. 87ാം മി​നി​റ്റി​ല്‍ മു​സ​മ്മി​ലി​ലൂ​ടെ മൂ​ന്നാം ഗോ​ളും നേ​ടി സാ​റ്റ് വി​ജ​യ​ത്തി​ന് തി​ള​ക്കം കൂ​ട്ടു​ക​യാ​യി​രു​ന്നു. നാ​ല് ത​വ​ണ​യാ​ണ് റ​ഫ​റി​ക്ക് മ​ഞ്ഞ​ക്കാ​ർ​ഡ് പു​റ​ത്തെ​ടു​ക്കേ​ണ്ടി വ​ന്ന​ത്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballKPLmalayalam newssports newskerala police football team
News Summary - kerala police football team-sports news
Next Story