കേരളത്തിന് എ.എസ് റോമയുടെയും സഹായം
text_fieldsറോം: പ്രളയത്തിൽ തകർന്ന കേരളത്തിന് സഹായവുമായി ഇറ്റാലിയൻ ലീഗിലെ വമ്പന്മാരായ എ.എസ് റോമയും. റോമയുടെ ട്വിറ്റർ പേജിലാണ് ദുരന്തബാധിതരായ കേരള ജനതക്ക് െഎക്യദാർഢ്യവും സഹായവും പ്രഖ്യാപിച്ചത്. ധനസമാഹരണത്തിനായി സീനിയർ ടീമിലെ താരങ്ങളുടെ ജഴ്സി ലേലത്തിനു വെക്കുമെന്നും റോമ അധികൃതർ അറിയിച്ചു. ‘‘എ.എസ് റോമയിലെ എല്ലാവരുടെയും മനസ്സ് കേരളത്തിലെ പ്രളയത്തിൽ അകപ്പെട്ട ദുരന്തബാധിതർക്കൊപ്പമാണ്.
ആരാധകർക്ക് താഴെ കാണുന്ന വിലാസത്തിൽ സഹായമെത്തിക്കാവുന്നതാണ്. ധനസമാഹരണത്തിനായി സീനിയർ ടീമിലെ അഞ്ചു താരങ്ങൾ അണിഞ്ഞ ജഴ്സി ലേലത്തിന് വെക്കും’’ -റോമ ട്വിറ്ററിൽ കുറിച്ചു. നേരത്തേ, ബാഴ്സലോണ, ലിവർപൂൾ ടീമുകളും കേരളത്തെ സഹായിക്കാനായി അഭ്യർഥിച്ചിരുന്നു.
