ബ്ലാസ്റ്റേഴ്സ് ടിക്കറ്റ്, ജേഴ്സി വിൽപന ആരംഭിച്ചു
text_fieldsകൊച്ചി: ഐ.എസ്.എൽ ആറാം സീസണിൽ കൊച്ചിയിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിെൻറ ആദ്യ രണ്ട് കളികൾക്കായുള്ള ടിക്കറ്റ്, ജേഴ്സി വിൽപന ആരംഭിച്ചു. ടിക്കറ്റുകൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. ബ്ലാസ്റ്റേഴ്സ് ടീം കളികൾക്ക് അണിയുന്ന ജേഴ്സിയുടെ തനിപ്പകർപ്പുകളും ആരാധകർക്ക് തയാ റാക്കിയിട്ടുള്ള ജേഴ്സികളും ഇതിലൂടെ സ്വന്തമാക്കാം.
ഗാലറികൾക്ക് 250 രൂപ മുതൽ വി.ഐ.പി ടിക്കറ്റുകൾക്ക് 2000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. എല്ലാ ഓൺലൈൻ ടിക്കറ്റുകളുടെയും എൻട്രി ‘പേപ്പർലെസ്’ ആയിരിക്കും. ഓൺലൈനിൽ ഒരു ടിക്കറ്റ് വാങ്ങുമ്പോൾ രജിസ്റ്റർ ചെയ്ത ഇ-മെയിൽ വിലാസത്തിലേക്കും മൊബൈൽ നമ്പറിലേക്കും ഒരു ഇ-ടിക്കറ്റ് ലഭ്യമാകും.
ബംഗളൂരു കണ്ഠീരവയിൽതന്നെ പന്തു തട്ടും
ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളായ ബംഗളൂരു എഫ്.സിയുടെ ഹോം മത്സരങ്ങൾ കണ്ഠീരവ സ്റ്റേഡിയത്തിൽതന്നെ നടത്താൻ തീരുമാനം. ആറാം സീസൺ ഐ.എസ്.എൽ മത്സരങ്ങൾക്കായി ബംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയം ഉപയോഗിക്കുന്നതിന് സംസ്ഥാന യുവജന-കായിക വകുപ്പിൽനിന്ന് അനുമതി ലഭിച്ചതോടെയാണ് നാളുകളായി നിലനിന്നിരുന്ന അനിശ്ചിതത്വം മാറിയത്. ഇതോടെ കണ്ഠീരവ സ്റ്റേഡിയം ബി.എഫ്.സിയുടെ ഹോം മൈതാനമായി തുടരും. അത്ലറ്റിക്സ് അസോസിയേഷനും യുവജന വകുപ്പുമായി നടത്തിയ ചർച്ചക്കൊടുവിലാണ് സ്റ്റേഡിയം ഫുട്ബാൾ മത്സരങ്ങൾക്കായി വിട്ടുനൽകാൻ തീരുമാനിച്ചത്.