ബ്ലാ​സ്​​റ്റേ​ഴ്സി​ന് ഒ​ഡി​ഷ എ​ഫ്.​സി​ക്കെ​തി​രെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല

blasters-isl-91119.jpg
ഐ.​എ​സ്.​എ​ല്ലി​ൽ ഒ​ഡീ​ഷ എ​ഫ്.​സി​യു​ടെ ജെ​റി​യു​ടെ മു​ന്നേ​റ്റം ത​ട​യു​ന്ന കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​െൻറ മ​ല​യാ​ളി​ താ​രം അ​ബ്​​ദു​ൽ ഹ​ക്കു. മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു ( - അ​ഷ്​​ക​ർ ഒ​രു​മ​ന​യൂ​ർ)

കൊ​ച്ചി: ഇ​ടി​വെ​​ട്ടേ​റ്റ​വ​നെ പാ​മ്പു ക​ടി​ച്ച​പോ​ലെ​യാ​യി​രു​ന്നു സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ബ്ലാ​സ്​​റ്റേ​ഴ്സ്. നേ​ര​േ​ത്ത ത​ന്നെ പ​രി​ക്കേ​റ്റ് മു​ന​യൊ​ടി​ഞ്ഞ ടീ​മി​നെ ക​ള​ത്തി​ലും പ​രി​ക്കു ‘ഭൂ​തം’ വി​ടാ​തെ പി​ന്തു​ട​ർ​ന്ന​പ്പോ​ൾ തോ​ൽ​വി​ക​ളി​ൽ​നി​ന്ന് ക​ര​ക​യ​റാ​ൻ ഇ​റ​ങ്ങി​യ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സി​ന് ഒ​ഡി​ഷ എ​ഫ്.​സി​ക്കെ​തി​രെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല. അ​ഞ്ചാം മി​നി​റ്റി​ൽ തു​ട​ങ്ങി​യ സ​ബ്സ്​​റ്റി​റ്റ്യൂ​ഷ​ൻ തി​രി​ച്ച​ടി​ക​ൾ​ക്കി​ട​യി​ലും ഒ​ഡി​ഷ​യെ ഗോ​ള​ടി​പ്പി​ക്കാ​തെ 90 മി​നി​റ്റും ത​ടു​ത്തു​നി​ർ​ത്തി​യെ​ന്ന​തി​ൽ മാ​ത്രം ആ​ശ്വ​സി​ക്കാം. ഇ​തി​നി​ടെ സ​ഹ​ലി​നെ വീ​ഴ്​​ത്തി​യ​തി​ന്​ അ​ർ​ഹി​ച്ച ഒ​രു പെ​നാ​ൽ​റ്റി അ​വ​സ​രം റ​ഫ​റി ശ്രീ​കൃ​ഷ്​​ണ അ​നു​വ​ദി​ച്ചു​മി​ല്ല. നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ ഒ​രു ജ​യ​വും സ​മ​നി​ല​യു​മാ​യു​മു​ള്ള ബ്ലാ​സ്​​റ്റേ​ഴ്സി​ന് സീ​സ​ണി​ൽ ക്ല​ച്ചാ​വാ​ൻ ഇ​നി​യും കാ​ത്തി​രി​ക്ക​ണം.

പ​രി​ക്കി​ൽ തു​ട​ക്കം
ഫി​റ്റ്ന​സ് ഇ​ല്ലാ​തി​രു​ന്ന മു​ന്നേ​റ്റ​താ​രം ഒ​ഗ്ബ​ച്ചെ​യെ ഉ​ൾ​പ്പെ​ടു​ത്താ​തെ​യാ​യി​രു​ന്നു ബ്ലാ​സ്​​റ്റേ​ഴ്സ് കോ​ച്ച് എ​ൽ​കോ ഷേ​ട്ടാ​റി​യു​ടെ ആ​ദ്യ ഇ​ല​വ​ൻ. റാ​ഫേ​ൽ മെ​സ്സി ബൗ​ളി​യെ ഏ​ക സ്ട്രൈ​ക്ക​റാ​ക്കി 4-2-3-1 പ​തി​വു ശൈ​ലി​യി​ൽ ത​ന്നെ. സ​ഹ​ലും രാ​ഹു​ലും പ്ര​ശാ​ന്തും മെ​സി​ക്കു തൊ​ട്ടു​പി​ന്നി​ൽ. ക്യാ​പ്റ്റ​ൻ ജ​യ്റോ റോ​ഡ്രി​ഗ​സി​ന് അ​ഞ്ചാം മി​നി​റ്റി​ൽ ത​ന്നെ പ​രി​ക്കേ​റ്റ​ത് ക്ഷീ​ണ​മാ​യെ​ങ്കി​ലും ആ​ക്ര​മി​ച്ചു ക​ളി​ച്ചു​കൊ​ണ്ടു​ത​ന്നെ ബ്ലാ​സ്​​റ്റേ​ഴ്സ് ക​ളി തു​ട​ങ്ങി. മ​ല​യാ​ളി താ​രം അ​ബ്​​ദു​ൽ ഹ​ക്കു​വാ​ണ് ജെ​യ്റോ​ക്ക് പ​ക​ര​ക്കാ​ര​നാ​യ​ത്. വി​ങ്ങി​ലൂ​ടെ​യും കോ​ർ​ണ​ർ അ​വ​സ​ര​ത്തി​ലൂ​ടെ​യും ബ്ലാ​സ്​​റ്റേ​ഴ്സ് ഒ​ഡി​ഷ ഗോ​ൾ​മു​ഖം ആ​ക്ര​മി​ച്ചു​കൊ​ണ്ടി​രു​ന്നു. ഡി​ഫ​ൻ​സി​നെ​യും ഫോ​ർ​വേ​ഡി​നെ​യും ഒ​ന്നി​പ്പി​ച്ച​ത് സി​ഡോ​ഞ്ച​യും. ആ​ദ്യ 20 മി​നി​റ്റി​ൽ ബ്ലാ​സ്​​റ്റേ​ഴ്സ് പ്ര​തി​രോ​ധം ഒ​ഡി​ഷ താ​ര​ങ്ങ​ളെ ബോ​ക്സി​നു​ള്ളി​ൽ​പോ​ലും ക​യ​റ്റാ​തെ കാ​ത്തു.

21ാം മി​നി​റ്റി​ലാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സ് പ്ര​തി​രോ​ധം െപാ​ട്ടി​ച്ച് സ​ന്ദ​ർ​ശ​ക​ർ ആ​ദ്യ മു​ന്നേ​റ്റം ന​ട​ത്തി​യ​ത്. ഇ​ട​തു വി​ങ്ങി​ലൂ​ടെ സി​സ്കോ ന​ൽ​കി​യ പാ​സു​മാ​യി ന​ന്ദ​കു​മാ​റി​​െൻറ ക്രോ​സ് ജെ​സ​ൽ ഹെ​ഡ​റി​ലൂ​ടെ ത​ട​ഞ്ഞു. പി​ന്നാ​ലെ ബ്ലാ​സ്​​റ്റേ​ഴ്സി​​െൻറ ബോ​ക്സി​ലു​ണ്ടാ​യ കൂ​ട്ടി​യി​ടി​യി​ൽ ഇ​രു​ടീ​മി​ലെ​യും മു​ന്നേ​റ്റ​ക്കാ​രാ​യ റാ​ഫേ​ൽ മെ​സ്സി ബൗ​ളി​യും അ​റീ​ഡെ​യ്നും ഗു​രു​ത​ര പ​രി​ക്കു​മാ​യി ക​ളം​വി​ടേ​ണ്ടി​വ​ന്നു. മെ​സ്സി​ക്കു പ​ക​ര​ക്കാ​ര​നാ​യി മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ് റാ​ഫി​യും അ​റീ​ഡെ​യ്നു പ​ക​രം കാ​ർ​ലോ​സ് ഡെ​ൽ​ഗാ​ഡോ​യും ക​ള​ത്തി​ൽ. ഇ​തോ​ടെ ബ്ലാ​സ്​​റ്റേ​ഴ്സ് ‘ക​ട്ട’ മ​ല​യാ​ളി ടീ​മാ​യി. 11ൽ ​ആ​റ്​ പേ​രും കേ​ര​ള താ​ര​ങ്ങ​ൾ. വി​ര​സ നീ​ക്ക​ങ്ങ​ളാ​യി​രു​ന്നു ക​ളി​യി​ലു​ട​നീ​ളം. സ​ഹ​ലും രാ​ഹു​ലും ന​ട​ത്തി​യ ഒ​ന്നു ര​ണ്ടു നീ​ക്ക​ങ്ങ​ൾ മാ​ത്ര​മാ​ണ് എ​ടു​ത്തു​പ​റ​യാ​നു​ള്ള​ത്. ത്രൂ​പാ​സും ലോ​ങ് ​േറ​ഞ്ച​റു​മൊ​ന്നു​മി​ല്ലാ​തെ ആ​ദ്യ പ​കു​തി​ക്ക് അ​വ​സാ​നം.

ഗോ​ൾ ആ​ര​വ​മി​ല്ലാ​തെ
ര​ണ്ടാം പ​കു​തി​യി​ലും മാ​റ്റ​മി​ല്ലാ​യി​രു​ന്നു. വി​സി​ലു​പി​ന്നാ​ലെ ഒ​ഡി​ഷ​യു​ടെ മി​ക​ച്ച ഒ​ന്നു​ര​ണ്ടു മു​ന്നേ​റ്റ​ങ്ങ​ൾ. മ​ധ്യ​നി​ര​യി​ൽ അ​ർ​ജ​ൻ​റീ​ന​ൻ താ​രം മാ​ർ​ടി​ൻ പെ​ര​സി​നെ കോ​ച്ച് ജോ​സ​ഫ് ഗോം​ബോ ഇ​റ​ക്കി​യ​ത് ഒ​ഡി​ഷ​യു​ടെ നീ​ക്ക​ങ്ങ​ൾ​ക്ക് വേ​ഗം കൂ​ട്ടി. വി​ങ്ങി​ലൂ​ടെ​യു​ണ്ടാ​വു​ന്ന ബ്ലാ​സ്​​റ്റേ​ഴ്സി​​െൻറ മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് ഫി​നി​ഷ് െച​യ്യാ​ൻ ആ​ളി​ല്ലാ​തെ മ​ട​ങ്ങു​ന്ന കാ​ഴ്ച്ച​ക​ൾ ഇ​ത്ത​വ​ണ​യും ക​ളി​യി​ലു​ട​നീ​ള​മു​ണ്ടാ​യി. ‘ഹെ​ഡ്’ മാ​സ്​​റ്റ​ർ റാ​ഫി അ​വ​സ​ര​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രു​ന്നെ​ങ്കി​ലും ഒ​ന്നും ഒ​ത്തു​വ​ന്നി​ല്ല.  78ാം മി​നി​റ്റി​ൽ റാ​ഫി​യെ പി​ൻ​വ​ലി​ച്ച് ഒ​ഗ്ബ​ച്ചെ​യി​റ​ങ്ങി​തോ​ടെ സ്​​റ്റേ​ഡി​യ​ത്തി​ൽ ആ​ർ​പ്പു​വി​ളി​ക​ളാ​യി. എ​ന്നാ​ൽ, റ​ഫ​റി​യു​ടെ അ​വ​സാ​ന​വി​സി​ലും മു​ഴ​ങ്ങി​യ​തോ​ടെ ഒ​ഗ്ബ​ച്ചേ​ക്കാ​യു​ള്ള കാ​ത്തി​രി​പ്പും വെ​റു​തെ​യാ​യി.

Loading...
COMMENTS