You are here
സൂപ്പർ കപ്പ് യോഗ്യത: ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
അനിശ്ചിതത്വം നീങ്ങിയില്ല
ഭുവനേശ്വർ: സൂപ്പർ കപ്പ് ചാമ്പ്യൻഷിപ് ബഹിഷ്കരിക്കുമെന്ന പ്രമുഖ െഎ ലീഗ് ക്ലബുകളുടെ പ്രഖ്യാപനത്തിനിടയിൽ യോഗ്യത മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. െഎ.എസ്.എൽ ടീം പുണെ സിറ്റി ഇന്ന് മിനർവ പഞ്ചാബിനോട് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുേമ്പാൾ, രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്േറ്റഴ്സ് ഇന്ത്യൻ ആരോസിനെ നേരിടും. വൈകീട്ട് അഞ്ചിനാണ് ആദ്യ മത്സരം. ബ്ലാസ്റ്റേഴ്സിന് 8:30നാണ് മത്സരം.
െഎ ലീഗ് ക്ലബുകളോടുള്ള ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷെൻറ അവഗണനയിൽ പ്രതിഷേധിച്ചാണ് ചെൈന്ന സിറ്റി, ഗോകുലം കേരള, ഇൗസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ്, െഎസ്വാൾ എഫ്.സി, ഇൗസ്റ്റ് ബംഗാൾ, നെരോക്ക എഫ്.സി, മിനർവ പഞ്ചാബ് എന്നിവർ സൂപ്പർ കപ്പ് ബഹിഷ്കരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. തർക്കത്തെ സംബന്ധിച്ച് എ.െഎ.എഫ്.എഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, നിശ്ചയിച്ച സമയംതന്നെ സൂപ്പർ കപ്പ് നടക്കുമെന്നാണ് വിലയിരുത്തൽ. പുണെ സിറ്റിക്കെതിരെ ആദ്യ മത്സരത്തിനിറങ്ങുന്ന മിനർവ പഞ്ചാബ് പരിശീലനത്തിനിറങ്ങിയെങ്കിലും വാർത്തസമ്മേളനത്തിൽ പെങ്കടുത്തില്ല. ഇൗ മത്സരം നടക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ആരോസിനോട് ഏറ്റുമുട്ടും. െഎ.എസ്.എല്ലിൽ ഒമ്പതാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ച ബ്ലാസ്റ്റേഴ്സിന് കനത്ത എതിരാളികളായിരിക്കും ആരോസ്. 20 മത്സരങ്ങളിൽ ആറു ജയങ്ങളും മൂന്ന് സമനിലയുമുള്ള ആരോസ് എട്ടാം സ്ഥാനക്കാരാണ്.