സൂപ്പറാവെട്ട ബ്ലാസ്റ്റേഴ്സ്
text_fieldsഭുവനേശ്വർ: കപ്പടിക്കാനും കലിപ്പടക്കാനുമുള്ള സ്വപ്നങ്ങൾ ബാക്കിയാക്കി െഎ.എസ്.എൽ അവസാനിച്ചെങ്കിലും മറ്റൊരു സ്വപ്നത്തിലേക്ക് പന്തുതട്ടാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുകയാണ്. സൂപ്പർ കപ്പിൽ നെരോക്ക എഫ്.സിയെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുേമ്പാൾ, പ്രാർഥനയോടെ കാത്തിരിക്കുന്ന ആരാധകർക്കായി സൂപ്പർ കപ്പ് നേടാനാവുമെന്ന പ്രതീക്ഷയിലാണ് ഡേവിഡ് ജെയിംസും സംഘവും. െഎ ലീഗിൽ രണ്ടാം സ്ഥാനക്കാരായ നെരോക്ക എഫ്.സിയാണോ, ആറാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ച കേരള ബ്ലാസ്റ്റേഴ്സാണോ വമ്പന്മാരെന്ന് വെള്ളിയാഴ്ച അറിയാം.
വിവാദങ്ങളും പ്രതിസന്ധികളും നിറഞ്ഞ െഎ.എസ്.എൽ സീസണിനൊടുവിൽ ആറാം സ്ഥാനംകൊണ്ട് മാത്രം തൃപ്തിപ്പെടേണ്ടിവന്ന ബ്ലാസ്റ്റേഴ്സിന് വെള്ളിയാഴ്ച ജയിക്കൽ അഭിമാനപ്രശ്നമാണ്. നോക്കൗട്ട് പോരാട്ടത്തിൽ ജയിച്ചാൽ മാത്രമേ മുന്നേറാനാവൂ. അതിന് മികച്ച കളി പുറത്തെടുത്തേ മതിയാവൂ. എതിരാളികളെ ഒട്ടും എഴുതിത്തള്ളാനാവില്ല. െഎ ലീഗിൽ ആദ്യ സീസണിൽതന്നെ വമ്പൻ ടീമുകളെ മുട്ടുകുത്തിച്ച് രണ്ടാം സ്ഥാനത്തെത്തി അദ്ഭുതപ്പെടുത്തിയ സംഘമാണ് നെരോക്ക. ഇത് ബ്ലാസ്റ്റേഴ്സ് േകാച്ച് ഡേവിഡ് െജയിംസിനും നന്നായറിയാം. ‘‘ഇന്ത്യയിലേക്കെത്തിയത് മുതൽ കേൾക്കുന്നതാണ് െഎ ലീഗാണോ െഎ.എസ്.എല്ലാണോ മികച്ച ലീഗ് എന്ന ചോദ്യം. സൂപ്പർ കപ്പ് ഏതായാലും അതിന് ഉത്തരം നൽകും.
െഎ ലീഗ് കളിക്കുന്ന നെരോക്കയെ വിലകുറച്ച് കാണുന്നില്ല. മികവുറ്റ ഇന്ത്യൻ താരങ്ങൾ ഏറെയുള്ള അവരെ ബ്ലാസ്റ്റേഴ്സിന് തോൽപിക്കാനാവുമെന്നാണ് കരുതുന്നത്. ക്വാർട്ടർ മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം’’ -െജയിംസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
