Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആരാകും ഇന്നത്തെ...

ആരാകും ഇന്നത്തെ വിജയി...‍?

text_fields
bookmark_border
ആരാകും ഇന്നത്തെ വിജയി...‍?
cancel

കേരളത്തിന്റെ ആദ്യ മൂന്ന് കളികളില്‍ നിന്ന്  ഒരു പോയിന്റ്‌  മാത്രം ആയിരുന്നു ആകെ സമ്പാദ്യം, ആ ഘട്ടത്തില്‍ ചിലര്‍ എന്തോ വൈരാഗ്യം ഉള്ളത് പോലെ കടുപ്പമായി ടീമിനെ വിമര്‍ശിച്ചു, കൂടുതല്‍ പേരും വിഷമത്തിലും അവരുടെ ആശങ്കയും പങ്ക് വെച്ച്  വിമര്‍ശിച്ചു, കഴിഞ്ഞ സീസണില്‍ പോലേ കേരള ടീമും ആരാധകരും ഒരു നെഗറ്റിവ്  എനര്‍ജി നല്‍കുന്ന സീസണിലേക്ക്  ആണോ ഈ തവണയും യാത്ര ചെയ്യുന്നത്  എന്ന് ആശങ്കപ്പെട്ട്  ഞാനും വിഷമത്തില്‍ ആയി. എന്നാല്‍ നാലാം കളിയില്‍ കേരള വിജയിച്ചു, അന്ന്  ഞാന്‍ എന്‍റെ ആദ്യ വിശകലനം ഈ തലക്കെട്ടോടുകൂടി എഴുതി ‘ബ്ലാസ്റ്റേഴ്സിന്റെ വിജയം ഈ സീസണിലെ വഴിത്തിരുവ്  ആകുമോ ? ’ അതേ, ഒരു ഡൈഹാര്‍ഡ്  ഫാന്‍ എന്നതില്‍ ഉപരി ഞാന്‍ അന്ന് കണ്ടത് ഒരു സാധാരണ ബ്ലാസ്റ്റേഴ്സ്  ടീമിനെ ആയിരുന്നില്ല മറിച്ച്  പ്ലേ ഓഫ് വരേയും ഒത്തിണങ്ങി മുന്നേറാന്‍ കഴിയുന്ന ലീഗിലെ തന്നെ ഒരു മികച്ച ടീമിനെ തന്നെയാണ് . അതിനാല്‍ തന്നെ അന്ന്  തൊട്ട് കളിക്കളത്തില്‍ എന്തുകൊണ്ട് ഓരോ കാര്യങ്ങള്‍ സംഭവിക്കുന്നു എന്ന്  വിവരിച്ചു കൊണ്ട്  ഞാന്‍ വിശകലനങ്ങള്‍ എഴുതാന്‍ തുടങ്ങി, കേരള ആരാധകരേയും ഫുട്ബോളിനെയും കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ. ഏതു തടസവും മറികടന്നുകൊണ്ട്‌ പ്ലേ ഓഫ് വരെയും നമ്മുടെ ടീം എത്തിച്ചേരും എന്ന്  അവരുടെ കളികളില്‍ നിന്ന്‍  ലഭിച്ച ഉറച്ചയായ ആത്മവിശ്വാസം തന്നെയാണ്  ടീമിന്‍റെ കളികളെ കുറിച്ച്  പ്രശംസിച്ചും വിമര്‍ശിച്ചും ഇതുവരെയും വിശകലനങ്ങള്‍ എഴുതാന്‍ ഉള്ള ഊര്‍ജ്ജം എന്നില്‍ തന്നത് , ഒടുവില്‍ കാലം അത്  സത്യം  ആണെന്നും  തെളിയിച്ചു,ഈശ്വര അനുഗ്രഹം.  

നമ്മുടെ ടീം ഇന്നീ ഈ സെമിഫൈനല്‍ വരെ എത്തിച്ചേര്‍ന്നു നില്‍ക്കുമ്പോള്‍, വിശകലനങ്ങളില്‍ നിന്ന് ഒരു പടി കൂടി കടന്ന് , കളിക്ക് മുന്‍പുള്ള  തിരനോട്ടത്തിലേക്ക്  കടക്കുകയാണ്  ഈ എഴുത്തിലൂടെ. സാധാരണ ഗതിയില്‍ ഒരു തിരനോട്ടം വായിക്കുമ്പോള്‍ ,അത്  എഴുതുന്ന എഴുത്തുക്കാരന്റെ ഫുട്ബോള്‍ അറിവും, അതില്‍ നിന്നു അദ്ദേഹത്തിന്  ലഭിക്കുന്ന കളി ചിന്തകളും, നിഗമനങ്ങളും, മുന്‍ കളികള്‍ കണ്ട പരിചയവും , ടീമിനെ കുറിച്ചുള്ള പരിക്കുകളോ മറ്റ് വാര്‍ത്തകളോ അറിയാന്‍ ഉള്ള മാധ്യമവും ആണ്  ലഭിക്കുന്നത് . പക്ഷേ അങ്ങനെ എഴുതുന്ന തിരനോട്ടം കളിയില്‍ പ്രതിഫലിക്കുന്ന അളവ് 20-30% വരെ കാണുകയുള്ളൂ,അതിന് കാരണം ടീമുകളുടെ കോച്ചുകള്‍ ചിന്തിക്കും പോലെ ആയിരിക്കില്ല അതില്‍ പറയുന്ന ഏറെ കാര്യങ്ങളും,മറിച്ച്  ആ എഴുത്തുക്കാരന്റെ നിഗമനങ്ങള്‍ മാത്രം ആയിരിക്കും ആ തിരനോട്ടം. ഒരു കളിയില്‍ കോച്ചുകള്‍ നടപ്പിലാക്കിയ തന്ത്രങ്ങളും സംഭവവികാസങ്ങളും കൂടി ഒത്തിണക്കിയാണ്  സാധാരണ ഗതിയില്‍ ഞാന്‍ കളി വിശകലനങ്ങള്‍ എഴുതുക, കളി കാണുമ്പോള്‍ ഉള്ള നിരീക്ഷണ പാടവം മാത്രം ആണ്  അതിന് വേണ്ടത് . എന്നാല്‍ ഈ തിരനോട്ടം എഴുതുക എന്ന്  പറയുമ്പോള്‍ അത്  മാത്രം പോരാ, ഞാന്‍ എന്റേതായ ഒരു വ്യത്യസ്തത ഈ തിരനോട്ടത്തിലും പകര്‍ത്താന്‍ മുതിരുക ആണ് . അതായത്  ഇവിടെ ഞാന്‍ എന്റെ ഇഷ്ടങ്ങള്‍ അല്ലെങ്കില്‍ അഭിപ്രായങ്ങള്‍ ആയിരിക്കില്ല പറയുന്നത് ,ഇവിടെ ഞാന്‍ കോച്ചുകളുടെ  മനസ്സിലേക്ക്  എത്തി നോക്കാന്‍ ശ്രമിക്കുകയാണ് ,അത് അത്ര എളുപ്പം ഉള്ള കാര്യം അല്ല, പ്രത്യേകിച്ച്  ഫുട്ബോളില്‍ കോച്ചുമാര്‍ എതിരാളികളെ സ്തുതിക്കുന്നതല്ലാതെ അവരുടെ ശക്തി ദൌര്‍ലഭ്യത്തെ കുറിച്ചും തന്ത്രങ്ങളെ കുറിച്ചും തങ്ങളുടെ  വായില്‍ നിന്ന്  ഒരു വാക്ക് പോലും വീണു കിട്ടാതിരിക്കാന്‍ ശ്രമിക്കും, എല്ലാം പരമ രഹസ്യം!!!  ഇതിന്‍റെ പരമോ ഉദാഹരണം ആണ് നമ്മുടെ കോച്ച്  കോപ്പല്‍, അതിനാല്‍ വലിയ രഹസ്യങ്ങള്‍ ചെറിയ തോതില്‍ പരസ്യമാക്കുക ആണ് ഇവിടെ(ശ്!! ആരും അറിയരുത് ...!) , എത്രമാത്രം ഇത് വിജയിക്കും എന്നറിയില്ല എങ്കിലും എന്‍റെ ചെറിയ ഫുട്ബോള്‍ അറിവ് വച്ച്  ഒരു എളിയ ശ്രമം നടത്തുന്നു. ഇത് കൊണ്ടുള്ള പ്രധാന ഉപകാരം കളിവീക്ഷണം കൂടുതല്‍ ആസ്വാദ്യകരമായി മാറ്റാന്‍ വായനക്കാര്‍ക്ക്  കഴിയും എന്നതാണ് , ഈ തിരനോട്ടം കളിയുടെ 50-60% വരെ പ്രതിഫലിക്കും എന്ന്  ഞാന്‍ പ്രതീക്ഷിക്കുന്നു,എന്തായാലും നമുക്ക് കാത്തിരുന്നു കാണാം.

നമുക്ക്  അപ്പോള്‍ തുടങ്ങാം , ഡല്‍ഹി ശക്തരാണ്  എന്ന്  തലക്കെട്ടില്‍ പറഞ്ഞല്ലോ എന്തുകൊണ്ട് ആണ് അങ്ങനെ പറഞ്ഞത് ?  ഡല്‍ഹിയുടെ മൂന്ന്  ഡിപ്പാര്‍ട്ട്മെന്റും  അതായത്  പ്രതിരോധം ,മധ്യനിര , മുന്നേറ്റം എന്ന മൂന്ന്  തരക്കാരും വലിയൊരു സമ്മര്‍ദ്ദം ഇല്ലാതെ ആണ് കളിക്കുന്നത്  എന്നതാണ് ഈ ടീമിന്‍റെ പ്രത്യേകത. എല്ലാവരുടെ  ഡിപ്പാര്‍ട്ട്മെന്റിലെ കളിക്കാരോടും  അവരവരുടെ ഡ്യൂട്ടി എന്താണ് എന്ന് സാമ്പ്രോട്ട വ്യക്തമായി പറഞ്ഞു കൊടുത്തിട്ടുണ്ട്, അത് നടപ്പിലാക്കിയാല്‍ മാത്രം മതി, വിജയം ഒക്കെ താനെ വന്നോള്ളും എന്ന ലൈന്‍ ആണ്  ഡല്‍ഹിക്ക് . പക്ഷേ ദൌര്‍ബല്യങ്ങള്‍ ഇല്ലാത്ത കളിക്കാരില്ല,  ടീം ഇല്ല,അതുകൊണ്ട് ഡല്‍ഹിയുടെ ഓരോ  ഡിപ്പാര്‍ട്ട്മെന്റിലെയും ശക്തി ദൌര്‍ബല്യങ്ങളിലൂടെ.
 


പ്രതിരോധത്തില്‍ ഡല്‍ഹിയുടെ നയിക്കുന്നത്  നമ്മുടെ അനാസ്  ആണ് , റോച്ച എന്ന സ്പാനിഷ്  വിദേശ സെന്‍റര്‍  ബാക്കും,  സൌവിക്  എന്ന ലെഫ്റ്റ് ബാക്കും ആണ്  അനാസിന്റെ പ്രധാന കൂട്ടാളികള്‍. ഇവരില്‍ അനാസിനെ എല്ലാം പ്രതിരോധ നീക്കത്തിലും കാണാറുണ്ടേലും,അനാസ്  പ്രതിരോധത്തില്‍ മികച്ചതാകണം എങ്കില്‍ മികച്ച പിന്തുണയും അദ്ദേഹത്തിന് ലഭിക്കണം എന്ന വസ്തുയുണ്ട് , റോച്ചയുടെ പ്രാധാന്യം അതാണ്‌ , ആത്മവിശ്വാസം ആണ് അനാസിനെ നയിക്കുന്നത് .  ഡല്‍ഹിയുടെ പ്രതിരോധ സ്വഭാവത്തില്‍ ഒരു ആക്രമണ സ്വരം എപ്പോഴും പുറത്ത് കാണിക്കാര്‍  ഉണ്ട് , ഡി ബോക്സിന്  ഉള്ളിലേക്ക് പന്ത് എത്തും മുന്‍പുള്ള പരമാവധി പ്രതിരോധനീക്കങ്ങള്‍ നടത്തുക, അതാണ്  പ്രധാനമായും അവര്‍ നടപ്പില്‍ ആക്കുന്നത് . അതിനായി അനാസ് , സൌവിക് എന്നിവര്‍ മിക്ക സമയങ്ങളില്ലും മുന്നോട്ടേക്ക് കയറിച്ചെന്ന്  പന്ത്  തട്ടിയെടുക്കുന്ന  കാഴ്ച കാണാം . ഡോബ്ലാസും തന്‍റെ സ്ഥാനത്ത് നിന്ന് മുന്പോട്ട്  കയറി വന്ന് പന്ത്  പിടിക്കാന്‍ ഉള്ള തീരുമാനങ്ങളും ഈ മനോഭാവം തന്നെയാണ്  സൂചിപ്പിക്കുന്നത്‌. റോച്ച മിക്കപ്പോഴും പുറകില്‍ തന്നെ സ്ഥാനം കണ്ടെത്തിയിരിക്കും എന്നാല്‍ ,ആക്രമണ നീക്കങ്ങള്‍ക്ക്‌  മുന്നേറ്റത്തിനു പന്ത് നീട്ടി കൊടുക്കുന്നതില്‍ റോച്ച എപ്പോഴും മുന്‍പന്തിയില്‍ കാണുകയും ചെയ്യും, ഇതേ കാര്യം സൌവിക് വൃത്യയായി നടപ്പിലാക്കാറുണ്ട് , ഡല്‍ഹിക്ക് വേണ്ടി ഈ സീസണില്‍ ഏറ്റവും കൂടുതല്‍ മിനിറ്റ്‌സ് കളിച്ച സൌവികിന്‍റെ ടീമിലെ പ്രാധാന്യത വെളിവാക്കുന്നു.  ഇവരൊന്നും കൂടാതെ മധ്യ-പ്രതിരോധം കാക്കുന്നു ഒരു മധ്യനിരക്കാരന്‍ എല്ലാ കളിയിലും ഡല്‍ഹിക്ക് ഉണ്ടായിരുന്നു, മാര്‍ക്കോസ്  അല്ലെങ്കില്‍ മൌറ ഇവരില്‍ ആരെങ്കിലും ആയിരിക്കും ആ സ്ഥാനം വഹിക്കുന്നത് , സമ്പ്രോട്ടയുടെ തന്ത്രത്തിലെ പ്രധാന കണിയാണ്  ഈ സ്ഥാനത്ത്  കളിക്കുന്ന കളിക്കാരന്‍. 

ഇനി പ്രതിരോധത്തെ  കുറിച്ച്  ഇത്രയൊക്കെ പറഞ്ഞിട്ടും , പ്രതിരോധ നിരയില്‍ നാലാമത്തെ സ്ഥാനമായ റൈറ്റ്  ബാക്കിനെ കുറിച്ച് ഒന്നും ഇതുവരെ പറയാത്തത്  എന്ന്  ചിന്തിച്ചത് എങ്കില്‍ , അതിന് ഒരു കാരണം ഉണ്ട് , ഡല്‍ഹിയുടെ പ്രതിരോധത്തിലെ ഒരു  ദൌര്‍ഭല്യമാണ്  ആ സ്ഥാനം . Konsham അല്ലങ്കില്‍ Lalchhawnkima എന്നീ ഇന്ത്യന്‍ താരങ്ങളള്‍, അല്ലങ്കില്‍ Addy എന്ന വിദേശ താരം ആയിരിക്കും ഈ സ്ഥാനം കളിക്കറുള്ളത് , പക്ഷേ ഇവരില്‍ നിന്ന് വരുത്തുന്ന ചെറിയ ചെറിയ പിഴവുകള്‍ ഡല്‍ഹിയെ ഗോള്‍ ഏറ്റുവാങ്ങുന്നതില്‍ അവസാനിച്ചിട്ടുണ്ട് . ഡല്‍ഹിയുടെ പ്രതിരോധത്തിന്റെ പ്രധാന  ദൌര്‍ഭല്യം ഡി ബോക്സിനുള്ളില്‍ എതിരാളികള്‍ എത്തപ്പെട്ട് കഴിഞ്ഞാല്‍ അത് കൈകാര്യം ചെയ്യാനുള്ള പരിചയകുറവാണ് . ഡല്‍ഹിയുടെ ശക്തി ഉയര്‍ത്തി കാട്ടുന്ന ഒരു നേട്ടം ആണ്  സീസണിലെ ടോപ്‌ ഗോള്‍ സ്കോറര്‍ ടീം എന്ന ഖ്യാതി, 27 ഗോളുകള്‍ ആണ്  അവര അടിച്ചു കൂട്ടിയത് ,എന്നാല്‍ ഈ നേട്ടത്തിനു ഇടയില്‍ മറ്റൊരു കണക്ക് കൂടിയുണ്ട് , 17 ഗോളുകള്‍ ആണ് അവര്‍ വാങ്ങികൂട്ടിയത്  എന്നത് . ഇതില്‍ അവര്‍ വഴങ്ങിയ ഏറെ ഗോളുകളും ഈ ബോക്സിനുള്ളില്‍ നിന്നും അവര്‍ വഴങ്ങിയതാണ് . പ്രധിരോധ നിരക്കാര്‍ ചില നീക്കങ്ങള്‍ക്ക്‌ സെറ്റില്‍ ചെയ്യാന്‍ സമയം എടുക്കുന്നു എന്നുള്ളതാണ്  മറ്റൊരു പോരായ്മ. ഇതൊക്കെയാണ് സമ്പ്രോട്ട ശ്രദ്ധ കൊടുക്കുന്ന കേന്ദ്രങ്ങള്‍.

ഡല്‍ഹിയുടെ മധ്യ-മുന്നേറ്റ നിര :  ഡല്‍ഹിയുടെ ശക്തി കേന്ദ്രം ഇവിടെയാണ് , ഇവരില്‍ തന്നെ രണ്ട് പേരുകള്‍ മാഴ്സലീഞ്ഞോ, മാലൂദ എന്നിവര്‍ ആണ് ഏറ്റവും അപകടകാരികള്‍ . മിക്കപ്പോഴും പ്രതിരോധത്തില്‍ നിന്നുള്ള പന്ത്  ആക്രമണ നീക്കങ്ങള്‍ക്ക്‌  കൊടുക്കുന്നത്  മധ്യനിരയുടെ പടനായകന്‍ മാലൂദയ്ക്ക്  തന്നെ ആയിരിക്കും. മലൂദയ്ക്ക്  രണ്ട് ഓപ്ഷന്‍സ് ഉണ്ട്  മാഴ്സലീഞ്ഞോയോ,  ഗോട്സെയോ, ഓരോ സന്ദര്‍ഭം അനുസരിച്ച്  ഇവരില്‍ ആരുടെ  പക്കലേക്ക്  കൃത്യമായി  പന്ത്  എത്തിക്കണം എന്ന്  ഉള്ളത്  മലൂദ്യ്ക്കു അറിയാം. മുന്‍ കളികളുമായി  താരതമ്യം ചെയ്യുമ്പോള്‍ ഓപ്പന്‍ ചാന്‍സ്   കിട്ടാത്തടുത്തോളം കാലം മാലൂദ നേരിട്ട്  ഷോട്ട്  അടിക്കാന്‍ മുതിരാനുള്ള  സാധ്യത വളരെ കുറവ്  ആണ്  എന്ന്  മനസ്സില്‍ ആക്കാമെങ്കിലും ,കളിയുടെ ഏതു ഘട്ടത്തിലും ആ കാലുകളില്‍ നിന്ന് തീ പാറാന്‍ ആകും എന്നുള്ളത് എതിരാളിക്ക് ഭീതിയില്‍ ആക്കുന്നു. പക്ഷേ ഇപ്പോഴത്തെ സതി അനുസരിച്ച്  മലൂദയില്‍ നിന്ന്  ഉള്ള ഗോളുകളെക്കാള്‍ തലവേദന സൃഷ്ടിക്കുന്നത്   ആ കാലില്‍ നിന്ന് വരുന്ന അപകടരമായ  ക്രോസും ,ഷോട്ട് പാസും, ഏറ്റവും അപകടകരമായ ത്രൂ പാസുകളും ബോക്സിനുള്ളില്‍ ഭദ്രമായി എത്തിക്കുന്നത് ആണ്  ,മൊത്തത്തില്‍ റിയല്‍ പ്ലേ മേക്കര്‍!!. 

ഇനി എങ്ങനെ എങ്കിലും മലൂദയെ പിടിച്ചു കെട്ടിയാലും,ദേ  വരുന്ന അടുത്ത സാധനം മാഴ്സലീഞ്ഞോ, ഇദ്ദേഹം ആക്രമണത്തിനു വേണ്ടി തേര്‍ഡ്  ഹാഫില്‍ ഓടി കയറാത്ത സ്ഥലം ബാക്കി കാണുകയില്ല , ഫുള്‍ ടൈം പുളിയുടെ എഞ്ചിന്‍ ഓണ്‍ ആണെങ്കിലും,  മലൂദയുടെ കാലില്‍ ബോള്‍ കിടുന്ന ആ സമയത്ത്  മാഴ്സലീഞ്ഞോയുടെ എഞ്ചിന്‍ കത്തി കയറി ഒരു ഓട്ടം ഉണ്ട്  , ഈ ഓട്ടത്തില്‍ പന്ത് കിട്ടുകയും ,തിരിച്ചു കൊടുക്കയോ, അസിസ്റ്റ് കൊടുക്കയോ ,ഇതൊന്നും പോരഞ്ഞിട്ട് കിടിലം ഷോട്ട് ഉതിര്‍ക്കാനും ഇതിനടയില്‍ മാഴ്സലീഞ്ഞോയ്ക്ക് ആകും,എന്തും പ്രതീക്ഷിച്ചു ജാഗരൂകരായി പ്രതിരോധം ഇരിക്കണം!! മലൂദയുടെ അസിസ്റ്റുകളുടെ മറവില്‍ നിന്ന്  ഗോളുകള്‍ നേടി അല്ല ഒരിക്കലും മാഴ്സലീഞ്ഞോ ലീഗിലെ ടോപ്‌ സ്കോറര്‍ ആയി മാറിയത് , മാഴ്സലീഞ്ഞോയ്ക്ക് തന്റേതായൊരു സ്ഥാനം ടീമിന് വേണ്ടി വളര്‍ത്തിയിട്ടുണ്ട് , ടീമിലെ ഏതു കളിക്കാരില്‍  നിന്നാണെങ്കിലും പന്ത് കിട്ടി കഴിഞ്ഞാല്‍ കളിയും കളിക്കാരെയും റീഡ്  ചെയ്തു മുന്നേറാനുള്ള മാഴ്സലീഞ്ഞോയുടെ കഴിവ് മികച്ചത് തന്നെയാണ് . പവര്‍ ഷോട്ട് ആണോ, ലോ ബോള്‍ ഷോട്ട് ആണോ , കോര്‍ണര്‍ ഷോട്ട് ആണോ,അതോ  പാസ്‌  ആണോ മാഴ്സലീഞ്ഞോ കാലില്‍ നിന്നും ബോസ്ക്നുള്ളില്‍ നിന്നുകൊണ്ട് നടത്താന്‍ ഉദ്ദേശിക്കുന്നത് എന്ന്  മനസ്സിലാക്കാന്‍  പ്രയാസമാണ്, അതിനാല്‍ തന്നെ എതിര്‍ ടീം ഗോള്‍ കീപറിനു ആണ് മാഴ്സലീഞ്ഞോ കാരണം ഏറ്റവും വലിയ പണി കിട്ടുന്നത് , കളിക്കിടെ ഗോള്‍ കീപ്പറിനെ കുഴപ്പിക്കുക എന്നുള്ളത്  മാഴ്സലീഞ്ഞോയ്ക്ക് വളരെ അധികം കൌതകവും ഇഷ്ടപെട്ട വിനോദവും ആണ് .        

ഇനി എത്രയും അപകടകാരികള്‍ ആയ രണ്ട് പേരെ പിടിച്ചാലും,സൂത്രത്തില്‍  അവസരങ്ങള്‍ മുതല്‍ എടുക്കാന്‍ പാത്തിരിക്കുന്ന രണ്ട് പേരുണ്ട്  ഗോഡ്സെ, കീന്‍ ല്യൂയിസ് . ഇതില്‍ ഗോഡ്സെ പലപ്പോഴും ഫിനിഷിങ്ങിലാണ് കേമന്‍ , അതിനാല്‍ ബോള്‍ പുളിയുടെ കാലില്‍ എത്താതെ ഇരിക്കാന്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി, പക്ഷേ ല്യൂയിസ്  അങ്ങനെ അല്ല, ല്യൂയിസിന് ടീമില്‍ പ്രത്യേക ഒരു റോള്‍ ഉണ്ട് .  ‘ല്യൂയിസ്  ശരിക്കും എതിരാളികളുടെ കെണി ആണ് ’ ,  വ്യക്തം ആക്കി തരാം , ഡല്‍ഹിയുടെ ഏറ്റവും അപകടകാരികളായ മാലൂദ,മാഴ്സലീഞ്ഞോ,പിന്നെ ഗോള്‍ സ്റ്റോപ്പ്‌ ചെയ്യുന്നത്  കണക്കില്‍ എടുക്കുമ്പോള്‍ ഗോഡ്സെയും ആണെല്ലോ, അപ്പോള്‍ ഇവരെ മൂവരയും     ഒരു വണ്‍ മാന്‍ മാര്‍ക്കിങ്ങില്‍ എതിരാളികള്‍ പൂട്ടാന്‍ ഉള്ള തന്ത്രങ്ങള്‍ മെനയുക ഇല്ലേ ? അപ്പോള്‍ ഇവ ഒന്നിലും അകപ്പെടാതെ , ശ്രദ്ധിക്കപ്പെടാതെ ഒരാള്‍ ഇടത്തേ വിങ്ങിലൂടെ ബോക്സിലേക്ക് കയറി പോകുന്നത് കാണാന്‍ സാധിക്കും  അത്  മറ്റാരും അല്ല ,ഈ  ല്യൂയിസ് തന്നെ.  അതായത്  പ്രതിരോധിന്റെ  ശ്രദ്ധ മാറ്റുക അതാണ് പ്രധാന ലക്ഷ്യം ,  അതിനാല്‍ മിക്കപ്പോഴും  ല്യൂയിസ് നില്‍ക്കുന്നത് അപകടകരാമായ ആക്രമണ സ്ഥാനങ്ങളില്‍ ആയിരിക്കും, അങ്ങനെ നില്‍ക്കുന്ന കളിക്കാരനെ ഏതു വലിയൊരു പ്ലയെര്‍ ബോള്‍ കൊണ്ട് വന്നാലും , ഫ്രീ ആയി നില്‍ക്കുന്ന കളിക്കാരനെ ശ്രദ്ധിക്കേണ്ട കടമ വരും, ഈ അവസരത്തില്‍ ഇവര്‍ മൂവരും അവരവരുടെ കളികള്‍ പുറത്തെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യം കിട്ടും ,ഒന്നെകില്‍ ഇവരില്‍ ആരേല്ലും ഗോള്‍ അടിക്കും , അലെങ്കില്‍ ല്യൂയിസ് തക്ക പൊസിഷന്‍ കണ്ടെത്തി ഗോള്‍ അടിക്കും. 

കേരളയും കോപ്പല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന തന്ത്രവും :  ഇപ്പോള്‍ ഡല്‍ഹിയുടെ ശക്തി മനസ്സില്‍ ആയി കാണുമല്ലോ, ഇനി ഡല്‍ഹിയെ മെരുക്കി നിര്‍ത്താന്‍ എന്താണ് വഴി ?  കോപ്പലിനും ഈ കാര്യങ്ങള്‍ ഒക്കെ മനസ്സില്‍ ആക്കാന്‍ കഴിഞ്ഞിരുന്നു, അതിനാല്‍ ആണ് ഡല്‍ഹിക്ക് എതിരെ കഴിഞ്ഞ കളിയില്‍ ല്യൂയിസിനെ മാര്‍ക്ക് ചെയ്യാതെ വിട്ടത്, നമ്മള്‍ ഏറെകുറെ അവരുമായി മികച്ച പ്രതിരോധം അന്ന്  കാട്ടിയിരുന്നെങ്കിലും നാന്ദിയുടെ പിഴവില്‍ ആണ് ആദ്യ ഗോള്‍ വീണത് ,അതിന് ശേഷം ഉള്ള ഡല്‍ഹിയുടെ രണ്ടാം ഗോള്‍ വിടര്‍ന്നത്  മാലൂദ-മാഴ്സലീഞ്ഞ സഖ്യത്തിന്റെ മികവാര്‍ന്ന കളിമികവില്‍ നിന്നുണ്ടായത് ആയിരുന്നു, അതിനാല്‍ തന്ത്രങ്ങള്‍ മികച്ചതായിട്ടും  നമുക്ക്  ജയിക്കാന്‍ കഴിയാതെ പോയി. പിന്നെ അന്നു കോപ്പലിനു ഉണ്ടായ പ്രധാന തിരച്ചടി ഹ്യൂസിന്റെ അഭാവം ആയിരുന്നു. ഇപ്പോള്‍ നമുക്ക് ഒപ്പം ഹ്യൂസ് ഉണ്ട് ,അപ്പോള്‍ ഡല്‍ഹിയ്ക്ക് എതിരെ പൊരുതാന്‍ നമുക്ക് ആകും .



ഡല്‍ഹിയുടെ ആക്രമണ നിരയെ തൊണ്ണൂറു മിനിറ്റും പിടിച്ചു കെട്ടുക എന്നുള്ളത്  ഹ്യൂസ് ഉണ്ടായാലും  എളുപ്പം അല്ല, അപ്പോള്‍ നമ്മള്‍ എന്ത് ചെയ്യും ? “കൗണ്ടര്‍ അറ്റാക്കിങ്ങ് ”  അതേ അതാണ്‌ ഡല്‍ഹിക്കെതിരെ പുറത്തെടുക്കാന്‍ പറ്റിയ ആയുദ്ധം !! പിന്നെ കോപ്പലിന്‍റെ ഈ ചിന്തയ്ക്ക്  മറ്റൊരു പിന്തുണ കൂടി ലഭിക്കും , ആദ്യ പാദം സെമി നമ്മുടെ ഹോം മാച്ച് ആണ്  എന്ന പ്രത്യേകത, ആക്രമിച്ചു കളിക്കുമ്പോള്‍ കാണികളുടെ ആരവ ഊര്‍ജ്ജം കൂടി തന്‍റെ മുന്നേറ്റ നിരക്ക് ലഭിക്കും എന്ന് കോപ്പലിനു വ്യക്തമായി അറിയാം. സാധാരണ മുറ വെച്ച് നോക്കുമ്പോള്‍ നമ്മുടെ ആദ്യപാദ  സെമി ഡല്‍ഹിയില്‍ ആയിരുന്നു നടക്കേണ്ടിയത്  , അങ്ങനെ ആയിരുന്നെങ്കില്‍ നമുടെ വിജയ കാര്യങ്ങള്‍ കൂടുതല്‍ അനുകൂല സാഹചര്യങ്ങളില്‍  ആയിരുന്നേനെ ഇനി അത് പറയേണ്ടതില്ല എന്തായാലും കൊച്ചിയില്‍ കോപ്പല്‍ ഒരു ആക്രമണ മനോഭാവ ടീമിനെ അണി നിരത്തും എന്ന് പ്രതീക്ഷിക്കാം. 

നമ്മുടെ ടീമിന്‍റെ ആദ്യ പതിനൊന്നും ആക്രമണ തന്ത്രങ്ങളും :    ഹോസു പരിക്ക് ഭേദമായി തിരച്ചു വരും എന്ന് കരുതുന്നു, മറിച്ച് ആണെങ്കില്‍ അത് നമ്മുടെ ആദ്യ തിരച്ചടി ആയിരിക്കും കാരണം ഹോസു-ഹ്യൂസ് - ഹെങ്ബര്‍ട്ട്-ജിങ്കന്‍ പ്രതിരോധ നിരയായി ഇറങ്ങിയ ഒരു കളിയും നമ്മള്‍ തോറ്റുട്ടില്ല 3 വിജയവും 3 സമനിലയും മാത്രം!!  അപ്പോള്‍ കൂടുതല്‍ പറയേണ്ടാലോ,ഇവര്‍ തന്നെ ആയിരിക്കും നമ്മുടെ പ്രതിരോധ നിര അതിന് സംശയം ഒന്നുമില്ല, ഇനി കൗണ്ടര്‍ അറ്റാക്കിങ്ങ്  നടപ്പില്‍ ആക്കേണ്ടത് ഉണ്ടെങ്കില്‍ മുന്നേറ്റത്തില്‍ വേഗക്കാരായ കളിക്കാര്‍ വേണം, നേസണ്‍ ഈ തന്ത്രത്തില്‍ ഉള്‍ചേര്‍ന്ന്‍ കളിക്കാന്‍ മിടുക്കന്‍ ആണ് , അപ്പോള്‍ നേസണ്‍ ടീമില്‍ ചേരണം എങ്കില്‍ സ്റ്റാക്ക്  കീപ്പറില്‍ നിന്ന് മാറേണ്ട വരും, ഡല്‍ഹി പോലൊരു ടീമിന് എതിരെ കളിക്കണം എങ്കില്‍ ശരിക്കും മത്സര പരിചയമുള്ള സ്റ്റാക്ക്  തന്നെ ആണ് വേണ്ടത് , എങ്കിലും അവസാന പോസ്ട്ടീവ് ആയ ഒരു റിസല്‍ട്ട്  മുന്നില്‍ കണ്ടു കൊണ്ട്  ,നാന്ദിയെ കീപ്പര്‍ ആക്കാം . അപ്പോള്‍ മുന്നേറ്റ നിറയും നമുക്ക് ഉറപ്പിക്കാം ബെല്‍ഫോര്‍ട്ട്-നേസണ്‍, ഇടത് വിങ്ങ്  ഒരു സംശയവും ഇല്ലാതെ വിനീതിന്  നല്‍കാം, ഡല്‍ഹിക്ക്  എതിരെ അദ്ധ്യാനിച്ചു വിയര്‍ത്തു ഒഴുക്കേണ്ട പ്രതിരോധ നിരയ്ക്ക്  മികച്ച പിന്തുണ ഏകാന്‍ മധ്യനിരയില്‍ അസ്രാക്-മെഹ്താബ്  സഖ്യ കൂടിയേ തീരൂ, അപ്പോള്‍ ബാക്കി ആകുന്നത്  വലത് വിങ്ങ്  ആണ് . ഈ സ്ഥാനത്ത്  റാഫി ആയിരിക്കും സാധ്യത ,അതിന്  ഞാന്‍ അടിസ്ഥാനം ആക്കിയത്  25 നവംബര്‍ നടന്ന കേരളം -പുണെ മത്സരം ആണ് , അന്ന്  റാഫി -വിനീത് - ബെല്‍ഫോര്‍ട്ട്-നേസണ്‍ സഖ്യ ഉയര്‍ത്തിയ ആക്രമണ നീക്കങ്ങള്‍ പുണെ പ്രതിരോധത്തെ ആശയകുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതേ അതാണ്‌ നമുക്ക് ഡല്‍ഹിക്ക്  എതിരെയും വേണ്ടത് , അവരുടെ പ്രതിരോധത്തെ കുഴപ്പിക്കുക, എങ്ങനെ എങ്കിലും ബോക്സിനുള്ളില്‍ എത്താന്‍ നോക്കുക, കൂടാതെ ഡല്‍ഹിയുടെ വീക് സ്പോട്ട്  ആയ വലത്  വിങ്ങ്  വഴി ആക്രമണത്തിനു കൂടുതലും ശ്രമിക്കുക, കിട്ടുന്ന അവസരങ്ങള്‍ പരമാവധി മുതല്‍ എടുക്കുക,ഷോട്ട് ആയി മാത്രം അവസാനിപ്പിക്കാതെ ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് ആയെങ്കിലും ആക്രമണ നീക്കം അവസാനിപ്പിക്കുക ,അപ്പോള്‍ ഡല്‍ഹിക്ക്  പ്രതിരോധത്തില്‍ സമ്മര്‍ദം ഏറും ,അങ്ങനെ ഉള്ളപ്പോള്‍,സ്വാഭാവികമായി മാലൂദ, മാഴ്സലീഞ്ഞോ എന്നിവര്‍ മധ്യനിരയില്‍ നിന്ന് പുറകോട്ട് പിന്‍വാങ്ങേണ്ട വരും. 

എന്തായാലും ആദ്യ പാദ  സെമിയില്‍  മികച്ചൊരു ആക്രമണ ഫുട്ബോള്‍ മാച്ച്   രണ്ട് ടീമില്‍ നിന്നും പ്രതീക്ഷിക്കാം ,രണ്ടാം പാദം പ്രതിരോധത്തില്‍ ഊനി ആയിരിക്കാനും രണ്ട്  ടീമും ചിന്തിക്കുക എന്നതിനാല്‍ ആണ്  അങ്ങനെ ഒരു സാധ്യത ഞാന്‍ പറഞ്ഞത് . മികച്ച ഒരു പോരാട്ടവും കാണികള്‍ക്കായി ഉള്ള മത്സര വിരുന്നു ആയിരിക്കും ഈ മത്സരം എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എല്ലാ ബ്ലാസ്റ്റേഴ്സ്  ആരാധകരെ പോലും എന്‍റെ ഹൃദയവും   സെമി കളിക്ക്  മുന്‍പേ വേഗത്തില്‍ തുടിക്കുന്നു.....  കേരളാ ബ്ലാസ്റ്റേഴ്സിനു എല്ലാവിധ ആശംസകളും !!!!!!   

  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISL 2016
News Summary - kerala blasters semi fnal
Next Story