Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവി​നീ​തും ​പ്രശാന്തും...

വി​നീ​തും ​പ്രശാന്തും ബ്ലാ​സ്​​റ്റേ​ഴ്​​സി​ൽ തുടരും; ജിങ്കാനെയും റിനോയെയും നിലനിർത്താൻ ശ്രമം 

text_fields
bookmark_border
വി​നീ​തും ​പ്രശാന്തും ബ്ലാ​സ്​​റ്റേ​ഴ്​​സി​ൽ തുടരും; ജിങ്കാനെയും റിനോയെയും നിലനിർത്താൻ ശ്രമം 
cancel
കോഴിക്കോട്​: മലയാളി സൂപ്പർ താരം സി.കെ. വിനീതിനെ കേരള ബ്ലാസ്​റ്റേഴ്​സ്​ നിലനിർത്തി. രണ്ടാമത്തെ താരമായി ഡിഫൻഡർമാരായ റിനോ ആ​േൻറാ​യെയോ സന്ദേശ്​ ജിങ്കാനെയോ നിലനിർത്തും. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്​റ്റേഴ്​സിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വിനീതുമായി കരാറിൽ ഒപ്പിട്ടതായാണ്​ റിപ്പോർട്ട്​. അതേസമയം, മിഡ്​ഫീൽഡർ മെഹ്​താബ്​ ഹുസൈനെ നിലനിർത്താനുള്ള നീക്കം പരാജയപ്പെട്ടു. ഇൗസ്​റ്റ്​ബംഗാൾ താരമായ മെഹ്​താബ്​ ആവശ്യപ്പെട്ട തുക നൽകാൻ വിസമ്മതിച്ചതോടെ താരം കരാറിൽ ഒപ്പിടാതെ പിൻവാങ്ങി. പ്ലെയർ ഡ്രാഫ്​റ്റിലൂടെ മികച്ച ഒാഫർ സ്വീകരിക്കാനാണ്​ മെഹ്​താബി​​െൻറ നീക്കം. ഇതോടെയാണ്​ മലയാളി താരം റിനോ​യെയോ, സന്ദേശ്​ ജിങ്കാനെയോ നിലനിർത്താനുള്ള നീക്കം ആരംഭിച്ചത്​്​. എന്നാൽ, ഇവരിൽ ഒരാളെ മാത്രമേ നിലനിർത്താനാവൂ. 

അണ്ടർ 23 താരമായി ​കോഴിക്കോട്​ സ്വദേശി പ്രശാന്ത്​ മോഹനുമായി ബ്ലാസ്​റ്റേഴ്​സ്​ കരാറിൽ ഒപ്പിട്ടു. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്നെങ്കിലും പരിക്കുകാരണം ഒരു മത്സരവും കളിക്കാൻ കഴിയാതെപോയ പ്രശാന്ത്​ ​െഎ ലീഗിലെ തകർപ്പൻ പ്രകടനവുമായാണ്​ ബ്ലാസ്​റ്റേഴ്​സ്​ നിരയിൽ വീണ്ടുമെത്തുന്നത്​. കഴിഞ്ഞ ​െഎ ലീഗിൽ ചെന്നൈ സിറ്റിക്കായി ഒമ്പത്​ മത്സരങ്ങളിൽ ബൂട്ടണിഞ്ഞിരുന്നു. ഇൗസ്​റ്റ്​ ബംഗാളിനെതിരെ ടീമി​​െൻറ വിജയ ഗോളും നേടി. 

പ്ലെയർ ഡ്രാഫ്​റ്റിലൂടെ ഡൽഹി ഡൈനാമോസിൽനിന്ന്​ സ്വതന്ത്രമായ സൂപ്പർ ഡിഫൻഡർ അനസ്​ എടത്തൊടികയെ ടീമിലെത്തിക്കാനും ബ്ലാസ്​റ്റേഴ്​സ്​ നീക്കമുണ്ട്​. ലീഗിലെ മുൻനിര ക്ലബുകളെല്ലാം അനസിനായി ചരടുവലിക്കുന്നതിനാൽ കൂടുതൽ തുക മുടക്കിയാലേ കേരളത്തിലെത്തിക്കാനാവൂ.  ബംഗളൂരു എഫ്​.സി താരമായിരുന്ന സി.കെ. വിനീത്​ 2015 സീസണിലാണ്​ ബ്ലാസ്​റ്റേഴ്​സ്​ നിരയിലെത്തിയത്​. കഴിഞ്ഞ സീസണിൽ ഒമ്പത്​ കളിയിൽ അഞ്ച്​ ഗോളുമായി ഇന്ത്യക്കാരിൽ ഒന്നാമനായി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsKerala BlastersCK Vineethmalaylam news
News Summary - Kerala Blasters retain CK Vineeth sports malaylam news
Next Story