25 അംഗ ടീമിനെ അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്
text_fieldsകൊച്ചി: ഐ.എസ്.എല്‍ ആറാം സീസണിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സിെൻറ ഫുള്‍ സ്ക ്വാഡ് പ്രഖ്യാപനവും പുതിയ ജഴ്സി അവതരണവും നടന്നു. കൊച്ചി ലുലുമാളില്‍ നടന്ന ചടങ്ങില്‍ ടീമുടമകളും സ്പോണ്‍സര്‍മാരുടെ പ്രതിനിധികളും ചേര്‍ന്നാണ് ടീമിന്റെ പുതിയ ജഴ്സി അവതരിപ്പിച്ചത്.
തുടര്‍ച്ചയായ ആറാം സീസണിലാണ് മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ് കേരള ബ്ലാസ്റ്റേഴ്സിെൻറ ടൈറ്റില്‍ സ്പോണ്‍സറാകുന്നത്. ഹെഡ് കോച്ച് എല്‍ക്കോ ഷെട്ടോരിയുടെയും അസിസ്റ്റൻറ് കോച്ച് ഇഷ്ഫാഖ് അഹമ്മദിെൻറയും നേതൃത്വത്തില്‍ മൂന്ന് ഗോളിമാര്‍, ഒമ്പത് മിഡ്ഫീല്‍ഡര്‍മാര്‍, ഒമ്പത് ഡിഫന്‍ഡര്‍മാര്‍, നാല് ഫോര്‍വേഡ് എന്നിവരടങ്ങുന്ന 25 അംഗ ടീമിനെയാണ് പുതിയ സീസണിനായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്.