Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകേരള ആരാധകരെ...

കേരള ആരാധകരെ പ്രതീക്ഷിച്ച് മെൽബൺ സിറ്റി

text_fields
bookmark_border
melbourne city
cancel
camera_alt??????? ???? ?????????? ?????????????? ?????? ??????????????????????? ???????????? ???????? ??????? ????.??? ?????????? ??????????????????? ???????????????????? ??????????????????

കൊ​ച്ചി: ‘‘കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സി​നെ​ക്കു​റി​ച്ച് അ​റി​യാം. ആ​രാ​ധ​ക​രെ​ക്കു​റി​ച്ചും കേ​ട്ടി​ട്ടു​ണ്ട്. അ​ത് അ​നു​ഭ​വി​ച്ച​റി​യാ​മ​ല്ലോ’’ -കൊ​ച്ചി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തെ​ക്കു​റി​ച്ച് മെ​ൽ​ബ​ൺ സി​റ്റി എ​ഫ്.​സി കോ​ച്ച് വാ​റെ​ൻ ജോ​യ്സി​​െൻറ പ്ര​തി​ക​ര​ണം. ‘‘ബ്ലാ​സ്​​റ്റേ​ഴ്സി​​െൻറ പ​രി​ശീ​ല​ക​നെ​യും ചി​ല ക​ളി​ക്കാ​രെ​യും അ​റി​യാം. മി​ക​ച്ച മ​ത്സ​രം കാ​ഴ്ച​വെ​ക്കാ​നാ​ണ് ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലെ ആ​ൾ​ക്കൂ​ട്ട​ത്തി​നു​മു​ന്നി​ൽ ക​ളി​ക്കാ​ൻ ക​ഴി​യു​ന്ന​ത് ന​ല്ല അ​വ​സ​ര​മാ​യാ​ണ് കാ​ണു​ന്ന​ത്. വ്യ​ത്യ​സ്ത കാ​ലാ​വ​സ്ഥ​യി​ലും സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ക​ളി​ക്കു​ന്ന​തും ഞ​ങ്ങ​ൾ​ക്ക്​ മു​ത​ൽ​ക്കൂ​ട്ടാ​കും’’ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​നി​യാ​ഴ്ച രാ​വി​ലെ പ​ന​മ്പി​ള്ളി ന​ഗ​ർ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു ടീ​മി​​െൻറ പ​രി​ശീ​ല​നം. ഉ​ച്ച​ക​ഴി​ഞ്ഞ് ചെ​റി​യ കു​ട്ടി​ക​ൾ​ക്ക്​ ഫു​ട്ബാ​ൾ ക്ലി​നി​ക്കും സം​ഘ​ടി​പ്പി​ച്ചു. മൈ​ക്ക​ല്‍ ഹാ​ലെ​ര​ൻ, ബ്രൂ​ണോ ഫോ​ര്‍ന​ലോ​രി, ജി​യാ​ന്‍ലു​ക്ക ഇ​നൂ​സി, 17കാ​ര​നാ​യ മൗ​ദി ന​ജാ​ര്‍ എ​ന്നി​വ​രാ​ണ് സ്ക്വാ​ഡി​ലെ മു​ന്നേ​റ്റ​നി​ര​ക്കാ​ർ. ഗോ​ള്‍കീ​പ്പ​ര്‍: ഡീ​ന്‍ ബൗ​സാ​നി​സ്, ജ​യിം​സ് ഡെ​ലി​യാ​നോ​വ്, ഗ​ലേ​കോ​വി​ച്ച്. പ്ര​തി​രോ​ധം: സ്‌​കോ​ട്ട് ജാ​മി​സ​ൻ, ബാ​ര്‍ട്ട് ഷെ​ങ്കേ​വെ​ല്‍ഡ്, ഹാ​രി​സ​ണ്‍ ഡെ​ല്‍ബ്രി​ഡ്ജ്, ഡൈ​ല​ന്‍ പി​യേ​റി​യ​സ്, മി​ച്ച​ല്‍ ഗ്ര​ഹാം, അ​റ്റ്കി​ന്‍സ​ണ്‍. മ​ധ്യ​നി​ര: കൊ​ണോ​ര്‍ മെ​റ്റ്ക​ഫെ, ലൂ​ക്ക് ബ്ര​ട്ടാ​ന്‍, ഒ​സാ​മ മാ​ലി​ക്, ഡാ​രി​യോ വി​ഡോ​സി​ച്ച്, ആ​ൻ​റ​ണി കാ​സെ​റ​സ്, റി​ലി മ​ക്ഗ്രീ, ലാ​ക്ല​ന്‍ വെ​യ്ല്‍സ്, ജോ​ഷ്വ ക​വാ​ലോ, റാ​മി ന​ജാ​റി​ന്‍, ല​ക്കോ​പ്പോ ലാ ​റോ​ക്ക, ആ​ൻ​റ​ണി ലെ​സി​യോ​റ്റി​സ്.

ആഘോഷങ്ങൾക്കിടെ ബ്ലാസ്​റ്റേഴ്സ് കൊച്ചിയിൽ

anas-edathodika
കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​​െൻറ മ​ല​യാ​ളി താ​രം അ​ന​സ്​ എ​ട​ത്തൊ​ടി​ക​യെ​യും സ​ഹ​താ​ര​ങ്ങ​ളെ​യും കൊ​ച്ചി​യി​ൽ സ്വീ​ക​രി​ക്കു​ന്നു
 

കൊ​ച്ചി: ലാ​ലി​ഗ പ്രീ ​സീ​സ​ൺ ടൂ​ർ​ണ​മ​െൻറി​ന്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ് കൊ​ച്ചി​യി​ലെ​ത്തി. അ​ഹ്​​മ​ദാ​ബാ​ദി​ലെ പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ ടീ​മി​നെ പാ​ട്ടും നൃ​ത്ത​വു​മാ​യാ​ണ് ആ​രാ​ധ​ക​ർ വ​ര​വേ​റ്റ​ത്. പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന ക്യാ​പ്റ്റ​ൻ സ​ന്ദേ​ശ് ജി​ങ്കാ​ൻ ആ​രാ​ധ​ക​ർ​ക്കൊ​പ്പം കേ​ക്ക് മു​റി​ച്ച് ദി​നം അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ​യാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സ് ടീം ​അം​ഗ​ങ്ങ​ൾ വി​മാ​ന​മി​റ​ങ്ങി​യ​ത്. ബ്ലാ​സ്​​റ്റേ​ഴ്സ് ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യാ​യ മ​ഞ്ഞ​പ്പ​ട​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റോ​ളം പേ​ർ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. ജ​യ് വി​ളി​ക​ളു​മാ​യി ഇ​വ​ർ ടീ​മി​നെ സ്വാ​ഗ​തം ചെ​യ്തു. 25 വ​യ​സ്സ്​ തി​ക​ഞ്ഞ സ​ന്ദേ​ശ് ജി​ങ്കാ​ന്​ പി​റ​ന്നാ​ൾ ആ​ശം​സ എ​ഴു​തി​യ പോ​സ്​​റ്റ​റു​ക​ളും ഉ​യ​ർ​ന്നു. മ​ഞ്ഞ​പ്പൂ​ക്ക​ളും കേ​ക്കു​മാ​യി എ​ത്തി​യ ആ​രാ​ധ​ക​രെ ജി​ങ്കാ​നും നി​രാ​ശ​പ്പെ​ടു​ത്തി​യി​ല്ല. തി​ര​ക്കി​നി​ടെ കേ​ക്ക് മു​റി​ച്ച്​ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. മ​ഞ്ഞ​ക്കു​പ്പാ​യ​ത്തി​ൽ ക​ളി​ക്കാ​നി​റ​ങ്ങു​ന്ന​തി​െൻറ ആ​വേ​ശം അ​ന​സ് എ​ട​ത്തൊ​ടി​ക​യും മ​റ​ച്ചു​വെ​ച്ചി​ല്ല. ഇ​ത്ത​ര​മൊ​രു അ​വ​സ​ര​ത്തി​ന്​ കാ​ത്തി​രി​ക്കു​ക​യാ​യി​രു​െ​ന്ന​ന്നാ​യി​രു​ന്നു അ​ന​സി​െൻറ പ്ര​തി​ക​ര​ണം. 

ചൊ​വ്വാ​ഴ്ച ഉ​ദ്ഘാ​ട​ന​മ​ത്സ​ര​ത്തി​ൽ മെ​ൽ​ബ​ൺ സി​റ്റി എ​ഫ്.​സി​യാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സി​െൻറ ആ​ദ്യ എ​തി​രാ​ളി. േഡ​വി​ഡ് ജ​യിം​സി​െൻറ പ​രി​ശീ​ല​ന​വും വി​ദേ​ശീ​യ​രും സ്വ​ദേ​ശീ​യ​രു​മാ​യ ഒ​രു​പ​റ്റം താ​ര​ങ്ങ​ളു​മാ​യി ബ്ലാ​സ്​​റ്റേ​ഴ്സ് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersLaligamalayalam newssports news
News Summary - Kerala Blasters melbourne city-Sports News
Next Story