Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്രൊയേഷ്യൻ താരം ഡാമിർ...

ക്രൊയേഷ്യൻ താരം ഡാമിർ സൊവാസിച്​ ബ്ലാസ്​റ്റേഴ്​സിലേക്ക്​

text_fields
bookmark_border
kerala-blasters
cancel

കോഴിക്കോട്​: ​ക്രൊയേഷ്യൻ മധ്യനിര താരം ഡാമിർ സൊവാസിച്ചിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്​റ്റേഴ്​സ്​. ​​ക്രൊയേഷ്യൻ അണ്ടർ 21 ദേശീയ ടീം അംഗമായിരുന്ന താരവുമായി ബ്ലാസ്​റ്റേഴ്​സ്​ അധികൃതർ ചർച്ച നടക്കുന്നതായി ബാൾക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഇക്കാര്യം താരവും സ്​ഥിരീകരിച്ചു. വൈകാതെ ബ്ലാസ്​റ്റേഴ്​സുമായി കരാറിൽ ഒപ്പിടുമെന്ന്​ സൊവാസിച്​ ​ക്രൊയേഷ്യൻ സ്​പോർട്​ പോർട്ടലിനോട്​ പ്രതികരിച്ചു.

ക്രൊയേഷ്യയിലെ പ്രമുഖ ക്ലബ്​ ഡിനാമോ സാഗ്രെബ്​ അക്കാദമിയിലൂടെ വളർന്ന താരം 2009 മുതൽ 2013 വരെ എൻ.കെ സാഗ്രെബിലും, പിന്നീട്​ ലോകോമോടിവിലും കളിച്ചു. 2017ൽ കൊറിയിൽ ലീഗിലും, പിന്നീട്​ ബോസ്​നിയൻ ലീഗിലും പന്തുതട്ടിയ ശേഷമാണ്​ ഇന്ത്യയിലേക്ക്​ വരാൻ ഒരുങ്ങുന്നത്​. കൊളംബിയൻ താരം ഒസ്​വാൽഡോ ഹ​െൻറിക്വസുമായും ബ്ലാസ്​റ്റേഴ്​സ്​ ചർച്ച നടത്തുന്നുണ്ട്​.

കഴിഞ്ഞ സീസണിൽ ബ്ലാസ്​റ്റേഴ്​സിൽ കളിച്ച ബർത്​ലോമിയോ ഒഗ്​ബച്ചെ, സെർജിയോ സിഡോഞ്ച എന്നിവരെ നിലനിർത്തിയെങ്കിലും ശമ്പളം കുറക്കാൻ ആവശ്യപ്പെട്ടതോടെ പുതിയ ഇടങ്ങൾ തേടാൻ ഒരുങ്ങുകയാണ്​ ഇവർ. ​ ഒഗ്​ബച്ചെ മുംബൈ സിറ്റിയുമായുള്ള ചർച്ചകൾ തുടരുകയാണ്​. ബ്ലാസ്​റ്റേഴ്​സ്​ ലക്ഷ്യമിട്ട സ്​പാനിഷ്​ സ്​ട്രൈക്കർ ഇഗോർ അൻഗ​ുലോയെ ഗോവ സ്വന്തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKerala Blastersfootballmalayalam newssports news
News Summary - Kerala Blasters hold talks with Croatian midfielder Damir Sovsic-Sports news
Next Story