Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോ​വ പി​ടി​ക്കാ​ൻ ...

ഗോ​വ പി​ടി​ക്കാ​ൻ മ​ഞ്ഞ​പ്പ​ട

text_fields
bookmark_border
kerala-blasters-Fc-goa
cancel

മ​ഡ്​​ഗാ​വ്​: ചെ​ന്നൈ​യി​നെ മൂ​ന്നു​ ഗോ​ളി​ന്​ ത​ക​ർ​ത്ത്​ ആ​ത്മ​വി​ശ്വാ​സം തി​രി​ച്ചു​പി​ടി​ച്ച കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഇ​ന്ന്​ ​െഎ.​എ​സ്.​എ​ല്ലി​ലെ പ​വ​ർ​ഹൗ​സു​ക​ളാ​യ എ​ഫ്.​സി ഗോ​വ​യു​ടെ ത​ട്ട​ക​ത്തി​ൽ. സെ​മി-​സൂ​പ്പ​ർ ക​പ്പ്​ പ്ര​തീ​ക്ഷ​ക​ൾ അ​സ്​​ത​മി​ച്ച മ​ഞ്ഞ​പ്പ​ട​ക്ക്​ ന​ഷ്​​ട​പ്പെ​ട്ട ആ​രാ​ധ​ക പി​ന്തു​ണ​യും അ​ഭി​മാ​ന​വും വീ​ണ്ടെ​ടു​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണ്​ ഇ​നി. അ​തേ​സ​മ​യം, 28 പോ​യ​ൻ​റു​മാ​യി ​േപാ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്​​ഥാ​ന​ത്തു​ള്ള ഗോ​വ​ക്ക്​ ഇ​ന്ന്​ ജ​യി​ച്ചാ​ൽ ഒ​ന്നാം സ്​​ഥാ​ന​ക്കാ​രാ​യ ബം​ഗ​ളൂ​രു​വി​നൊ​പ്പ​മെ​ത്താം.

പു​തി​യ കോ​ച്ച്​ നി​ലോ വി​ൻ​ഗാ​ഡ​ക്കു കീ​ഴി​ൽ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ അ​റ്റാ​ക്കി​ങ്ങി​ന്​ ​മൂ​ർ​ച്ച​കൂ​ടി​​യി​ട്ടു​​ണ്ടെ​ങ്കി​ലും സെ​ർ​ജി​യോ ലൊ​ബേ​റ​യു​ടെ ഗോ​വ​യോ​ട്​ പോ​ര​ടി​ക്കാ​നാ​വു​മോ​യെ​ന്ന്​ കാ​ത്തി​രു​ന്ന്​ കാ​ണ​ണം. അ​വ​സാ​ന അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​വി അ​റി​യാ​ത്ത​വ​രാ​ണ്​ ഗോ​വ. ഫെ​റാ​ൻ കൊ​റോ​മി​നാ​സി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള മു​ന്നേ​റ്റ​വും കാ​ർ​ലോ​സ്​ പെ​ന ന​യി​ക്കു​ന്ന പ്ര​തി​രോ​ധ​വും എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. നി​ല​വി​ൽ 13 ഗോ​ളു​മാ​യി കൊ​റോ ടോ​പ്​ സ്​​കോ​റ​റാ​ണ്. അ​വ​സാ​ന അ​ഞ്ചു മ​ത്സ​ര​ത്തി​ൽ നാ​ലെ​ണ്ണ​ത്തി​ലും ഗോ​വ ഗോ​ൾ വ​ഴ​ങ്ങി​യി​ട്ടി​ല്ലെ​ന്ന​ത്​ പ്ര​തി​രോ​ധ​ത്തി​​െൻറ ശ​ക്തി വി​ളി​ച്ചോ​തു​ന്നു. ബ്ലാ​സ്​​റ്റേ​ഴ്​​സി​​െൻറ ബാ​ൾ​ക്ക​ൺ താ​ര​ങ്ങ​ളാ​യ സ്​​ട്രൈ​ക്ക​ർ​മാ​ർ​ക്ക്​ ഗോ​വ​ൻ പ്ര​തി​രോ​ധം വ​ക​ഞ്ഞു​മാ​റ്റാ​ൻ വി​യ​ർ​പ്പൊ​ഴു​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ ഉ​റ​പ്പാ​ണ്. 16 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ ര​ണ്ടു​ജ​യം മാ​ത്ര​മു​ള്ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ 14 പോ​യ​ൻ​റു​മാ​യി എ​ട്ടാ​മ​താ​ണ്. ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ര​ണ്ടും ഗോ​വ​ക്ക്​ മൂ​ന്നും മ​ത്സ​ര​ങ്ങ​ളാ​ണ്​ ബാ​ക്കി​യു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfc goamalayalam newssports news
News Summary - Kerala blasters-FC Goa-Sports news
Next Story