യു.എ.ഇയിലെ പ്രീ സീസൺ റദ്ദാക്കി ബ്ലാസ്​റ്റേഴ്സ് മടങ്ങി

  • സം​ഘാ​ട​ക​രു​ടെ വീ​ഴ്​​ച​യെ തു​ട​ർ​ന്നെ​ന്ന്​ ടീം ​അ​ധി​കൃ​ത​ർ

22:47 PM
12/09/2019
kerala-blasters-120919.jpg

കൊ​ച്ചി: ഐ.​എ​സ്.​എ​ൽ ടീ​മാ​യ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ് യു.​എ.​ഇ​യി​ലെ പ്രീ ​സീ​സ​ൺ പ​ര്യ​ട​നം റ​ദ്ദാ​ക്കി. പ​രി​പാ​ടി​യു​ടെ പ്ര​മോ​ട്ട​റും സം​ഘാ​ട​ക​രു​മാ​യ മി​ച്ചി സ്പോ​ർ​ട്സ് ക​രാ​റി​ൽ വ​രു​ത്തി​യ വീ​ഴ്ച​യെ​ത്തു​ട​ർ​ന്നാ​ണ് തീ​രു​മാ​ന​മെ​ന്ന് ബ്ലാ​സ്​​റ്റേ​ഴ്സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ക​രാ​ർ​പ്ര​കാ​രം ടീ​മി​​െൻറ താ​മ​സം, പ​രി​ശീ​ല​ന സൗ​ക​ര്യം എ​ന്നി​വ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ൽ മി​ച്ചി സ്പോ​ർ​ട്സി​ന് കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നാ​യി​ല്ലെന്ന്​ ബ്ലാ​സ്​​റ്റേ​ഴ്സ് കുറ്റപ്പെടുത്തി. 

പ​ല സ്ഥ​ല​ങ്ങ​ളും പ്രീ ​സീ​സ​ൺ ടൂ​ർ​ണ​മ​െൻറി​ന്  ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ത​യാ​റാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​ന്ത്യ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള​തി​നാ​ലാ​ണ് കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ് പ്രീ ​സീ​സ​ൺ ടൂ​റി​ന് യു.​എ.​ഇ തെ​ര​ഞ്ഞെ​ടു​ത്ത​ത്.ആ​ദ്യ ക​ളി ദി​ബ്ബ അ​ൽ ഫു​ജൈ​റ ക്ല​ബു​മാ​യി​ട്ടാ​യി​രു​ന്നു. ഗോ​ൾ​ര​ഹി​ത സ​മ​ന​ലി​യി​ല​വ​സാ​നി​ച്ച ആ ​ക​ളി​ക്കു​ശേ​ഷം അ​ജ്​​മാ​ൻ സ്​​പോ​ർ​ട്​​സ്​ ക്ല​ബ്, എ​മി​റേ​റ്റ്​​സ്​ ക്ല​ബ്, അ​ൽ ന​സ്​​ർ സ്​​പോ​ർ​ട്​​സ്​ ക്ല​ബ്​ എ​ന്നീ ടീ​മു​ക​ളു​മാ​യി മ​ത്സ​രം നി​ശ്​​ച​യി​ച്ചി​രു​ന്നു. ഇ​വ​യെ​ല്ലാം മു​ട​ങ്ങി.

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്രീ ​സീ​സ​ൺ മ​ത്സ​രം കൊ​ച്ചി​യി​ൽ തു​ട​രു​മെ​ന്ന്​ ബ്ലാ​സ്​​റ്റേ​ഴ്സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 

Loading...
COMMENTS