പ്രതിരോധം ഇനി സുശക്തം; ബംഗളൂരുവിൻെറ തുറുപ്പ് ചീട്ടിനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ്
text_fieldsജംഷഡ്പുർ എഫ്.സിയുടെ സ്പാനിഷ് പ്രതിരോധതാരം തിരിക്ക് പിന്നാലെ ബംഗളൂരു എഫ്.സിയുടെ 22കാരനായ യുവ സൂപ്പർ താരം നി ഷു കുമാറിനെയും സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്. അഞ്ച് സീസണുകളിൽ ബംഗളൂരു എഫ്.സിയുടെ പ്രതിരോധം കാത്ത പരിചയ സമ ്പത്തുള്ള നിഷു കുമാർ ദുർബലമായ ബ്ലാസ്റ്റേഴ്സിൻെറ ഡിഫൻസിന് മുതൽകൂട്ടായേക്കും. വമ്പൻ തുകക്കാണ് താരത്തിനെ സ്വന്തമാക്കിയതെന്നാണ് സൂചന.
2015ലാണ് നിഷു കുമാർ ബെംഗളൂരു എഫ്.സിയിലെത്തുന്നത്. പരിശീലകൻ കുവാഡ്രറ്റിൻെറ വിശ്വസ്ത താരമായ നിഷു, അവസാന രണ്ട് ഐ.എസ്.എല്ലുകളിൽ 36 മത്സരങ്ങളിൽ അവരുടെ ആദ്യ ഇലവനിൽ ബൂട്ടുകെട്ടിയിട്ടുണ്ട്. ടീമിനായി രണ്ട് ഗോളുകളും നിഷുകുമാർ നേടിയിട്ടുണ്ട്. അടുത്തിടെ ദേശീയ ടീമിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു.

ബംഗളൂരു എഫ്.സിയുമായുള്ള കരാർ അവസാനിക്കുന്ന താരത്തിന് സ്വന്തം ടീമിൽ നിന്നടക്കം മൂന്നോളം ക്ലബ്ബുകളിൽ നിന്ന് ഓഫറെത്തിയിരുന്നുവെങ്കിലും താരം കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.