Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമഞ്ഞുവീഴ്​ച,...

മഞ്ഞുവീഴ്​ച, ഫ്ലൈറ്റില്ല; ഗോകുലം ടീം ശ്രീനഗറിൽ കുടുങ്ങി

text_fields
bookmark_border
gokulam-fc
cancel

കോഴിക്കോട്: ഐ ലീഗിൽ റിയൽ കശ്മീർ എഫ്.സിയുമായി എവേ മത്സരത്തിന് പോയ ഗോകുലം കേരള ടീം ശ്രീനഗറിൽ കുടുങ്ങി. ബുധനാഴ്ചത ്തെ മത്സരത്തിന് ശേഷം വ്യാഴാഴ്ച മടങ്ങാനിരിക്കേ മഞ്ഞുവീഴ്​ച കാരണം വിമാന സർവിസുകൾ റദ്ദാക്കിയതാണ് വിനയായത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഇൻഡിഗോ വിമാനത്തിൽ മും​െബെ വഴി കരിപ്പൂരിലേക്ക് വരാനായിരുന്നു തീരുമാനം. കഴിഞ്ഞ രണ്ടു ദിവസമായി വിമാന സർവിസുകൾ റദ്ദാക്കിയിരുന്നു. കോച്ചും സ്​റ്റാഫുമടക്കം 28 പേരാണ് സംഘത്തിലുള്ളത്​. സർവിസ് പുനഃക്രമീകരിക്കുമ്പോൾ ഊഴമനുസരിച്ച് അടുത്ത ബുധനാഴ്ച മാത്രമേ പോകാനാവൂവെന്നാണ് വിമാനക്കമ്പനി പറയുന്നത്. ഞായറാഴ്ച കോഴിക്കോട്ട് ടീമിന് മത്സരമുണ്ട്.

അഞ്ചു പേരെ വീതം കൊണ്ടു പോകാൻ ശ്രമം നടക്കുന്നുണ്ടെന്ന് ഗോകുലം മാനേജർ രാജ റിസ്വാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gokulam fcmalayalam newssports newsKashmir Heavy Snow
News Summary - Kashmir Heavy Snow Gokulam FC -Sports News
Next Story