Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജയം; സ്പാനിഷ് ലീഗിൽ റയൽ ഒന്നാമത്
text_fieldsbookmark_border
മാഡിഡ്ര്: സ്പാനിഷ് ലീഗ് ഫുട്ബാളിൽ ബാഴ്സലോണയെ മറികടന്ന് റയൽ മാഡ്രിഡ് ഒന്നാമത്. എസ്പാനിയോളിനെതിരായ മൽസരത്തിൽ ജയിച്ചതോടെയാണ് റയൽ ഒന്നാമതെത്തിയത്. ഇതോടെ ബാഴ്സക്ക് മേൽ രണ്ട് പോയൻറിെൻറ ലീഡ് റയൽ ഉറപ്പിച്ചു. കഴിഞ്ഞ മൽസരത്തിൽ വഴങ്ങിയ സമനിലയാണ് ബാഴ്സലോണക്ക് വിനയായത്. ലീഗ് പുനഃരാരംഭിച്ച ശേഷം റയൽ നേടുന്ന തുടർച്ചയായി അഞ്ചാം ജയമാണിത്.
ആദ്യ പകുതി അവസാനിക്കാനിരിക്കെ കാസ്മിറോയാണ് റയലിനായി വിജയഗോൾ നേടിയത്. കരീം ബെൻസേമയുടെ തകർപ്പൻ പാസിൽ നിന്നായിരുന്നു ഗോൾ. 32 കളികളിൽ നിന്ന് റയൽ മാഡ്രിഡിന് 71 പോയൻറുണ്ട് ഇത്രയും കളികളിൽ നിന്ന് ബാഴ്സക്ക് 69 പോയൻറ് മാത്രമാണുള്ളത്.
മറ്റൊരു മത്സരത്തിൽ വിയ്യാറയൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വലൻസിയയെ തോൽപ്പിച്ചു. പാക്കോ അല്‍ക്കാസര്‍, ജെറാഡ് മൊറേന എന്നിവരാണ് സ്കോറർമാർ.
Next Story

